ADVERTISEMENT

അടുക്കളയിലേക്കൊരു പുതിയ കത്തി കിട്ടിയെന്നിരിക്കട്ടെ, എത്രമാത്രം സൂക്ഷിച്ചായിരിക്കും അത് നമ്മള്‍ ഉപയോഗിക്കുക...അല്ലേ. കത്തി ദീര്‍ഘകാലം ഉപയോഗിക്കാന്‍ വേണ്ടി മാത്രമല്ല ആ സൂക്ഷിച്ചുള്ള ഉപയോഗം, കൈ മുറിയാതിരിക്കാന്‍ കൂടിയാണ്. അത്രയ്ക്കു പേടിയാണ്. ഈ കത്തി കൊണ്ട് കുത്തി കുടലെടുത്തു കളയും എന്നൊരു നാട്ടു പ്രയോഗം തന്നെയുണ്ടല്ലോ. 

പക്ഷേ അങ്ങ് തായ‍‍‍‍‍‍‍‍‍‍‍‍‍‍‍്്വാനില്‍ കത്തിയൊക്കെ വെറും പുല്ലാണ് ചിലര്‍ക്ക്. കോഴിക്കടയില്‍ കോഴിവെട്ടും പോലെ സ്വന്ത ശരീരത്ത് അത് പ്രയോഗിക്കാനും അവര്‍ക്ക് മടിയില്ല. ഞെട്ടണ്ട...ലോകം തന്നെ വാ പൊളിച്ച് നിന്നു പോയ...അയ്യോ ഇതെങ്ങനാ എന്ന് അന്ധാളിച്ച് ചോദിച്ചു പോയ സംഗതിയാണ്. കത്തി കൊണ്ടൊരു മസാജ്. മുറിയും എന്നൊരു പേടിയേ വേണ്ട നൈഫ് തെറാപി അഥവാ കത്തി കൊണ്ടുള്ള മസാജിങ് തായ‍‍‍‍്്വാനില്‍ പ്രശസ്തമാണ്. മുഖം പോലും കത്തിക്കു വിട്ടുകൊടുക്കാന്‍ ഇവിടുത്തുകാര്‍ക്ക് മടിയില്ല. കത്തികൊണ്ടുള്ള പ്രയോഗം തേടിയെത്തുന്ന വിദേശികളും ഇവിടെയത്തി അറിഞ്ഞതിനു ശേഷം ഒരു കൗതുകത്തിന് മസാജിങ് ടേബിളിലേക്ക് ഒരല്‍പം പേടിയോടെ എത്തുന്ന വിരുതരും ധാരാളമുണ്ട്.

കത്തി യാതൊരു മയവുമില്ലാതെ ദേഹത്തും മുഖത്തും ഉരസിയും താഴ്ത്തിയും നടത്തുന്ന മസാജിങ് പല മാറാരോഗങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയുണ്ടത്രേ. 2500 വര്‍ഷം പഴക്കമുള്ളതാണ് ഈ ചികിത്സാ രീതി. ശരീരത്ത് അധികം കട്ടിയില്ലാത്ത തുണി കൊണ്ട് മൂടിയ ശേഷമാണ് ഈ കത്തി പ്രയോഗം. എങ്കിലും മുറിയും എന്ന പേടിയേ വേണ്ട. അത്രയ്ക്ക് സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് ഇവിടത്തെ മസാജിങ്. 

പത്തു മിനുട്ടിന് ഏഴ് ഡോളറാണ് കത്തി മസാജിന് ഈടാക്കുന്ന തുക. ക്രിസ്തുവിന് മുന്‍പ് 770-476 കാലഘട്ടത്തില്‍ ചൈനയിലാണ് ഈ ചികിത്സാരീതി ഉടലെടുക്കുന്നത്. നാട്ടു വൈദ്യത്തിനു പേരു കേട്ട ചൈനയില്‍, അതിലും ഒടുങ്ങാത്ത ചില രോഗങ്ങള്‍ക്കുള്ള പ്രതിവിധിയായാണ് കത്തി കൊണ്ടുള്ള മസാജിങ് ഉപയോഗപ്പെടുത്തിയിരുന്നത്. പക്ഷേ ചൈനയില്‍ നിന്ന് അധികം വൈകാതെ ഈ ചികിത്സാ രീതി പുറത്തായി. അവിടെ ആളുകള്‍ക്കു പ്രിയം കുറഞ്ഞെങ്കിലും തായ്‍‍‍‍വാനില്‍ സംഗതി കത്തിക്കയറി. ഇത്തരത്തില്‍ 180ലേറെ മസാജിങ് സെന്ററുകളാണ് തായ‍‍‍‍‍‍‍്‍‍‍‍‍‍‍‍വാനില്‍ മാത്രം ഉള്ളത്. 

സന്തോഷത്തിന്റെ നഗരങ്ങളിലൊന്നാണ് തായ‍‍‍‍‍‍‍‍‍‍‍‍‍‍‍‍്്വാന്‍. വ്യക്തി സ്വാതന്ത്ര്യത്തിനു വളരെയധികം പ്രാധാന്യം നല്‍കുന്ന നാടുകളിലൊന്ന്. അവിടേക്ക് യാത്ര പോകും നേരം വെറുതെ ഒരു രസത്തിന്, ധൈര്യ സംഭരിച്ച് കത്തി മസാജിങിനും കൂടി റെഡിയായിക്കോളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com