sections
MORE

പച്ചയും കറുപ്പും ചുവപ്പും പിങ്കും നിറമാർന്ന മണൽത്തരികൾ നിറഞ്ഞ ബീച്ചുകൾ

170182115
SHARE

 ബീച്ചുകളിലെ സായന്തനങ്ങളും പുലരികളുമെല്ലാം പലരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. കടൽകാറ്റേറ്റ്‌ ഇളം ചൂടുള്ള മണൽപുറങ്ങളിൽ വിശ്രമിക്കാൻ കൊതിയുള്ളവരായിരിക്കും നമ്മിൽ പലരും. വെള്ള മണൽ വിരിച്ച കടൽതീരങ്ങൾ മാത്രമാണ് നമുക്ക് ഏറെ പരിചിതം. എന്നാൽ ചില കടൽ തീരങ്ങളുണ്ട്.. കറുപ്പും ചുവപ്പും പിങ്കും നിറങ്ങൾ കൊണ്ട് മണൽപാകിയ വിരിച്ചവ. അങ്ങനെയുള്ള കടൽത്തീരങ്ങളിലേക്കു ഒരു യാത്ര പോയാലോ?

683028206

ഗോസോയുടെ  വടക്കുകിഴക്കൻ  ഭാഗങ്ങളിലായാണ് സാൻ ബ്ലാസ് ബീച്ച് സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയൊരു ബീച്ചാണിതെങ്കിലും മനോഹരവും ഭംഗിയേറിയതുമാണ്. തെളിഞ്ഞ ജലവും നീന്താനുള്ള സൗകര്യങ്ങളും യാത്രികർക്കിടയിൽ സാൻ ബ്ലാസിനു വലിയ സ്വീകാര്യത നൽകുന്നുണ്ട്. ഈ ബീച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ മണൽത്തരികൾ തന്നെയാണ്. ഓറഞ്ച് നിറത്തിലുള്ള മണൽവിരിച്ച ബീച്ചാണ് സാൻ ബ്ലാസ്. ഉയർന്ന നിരക്കിലുള്ള അയൺ ഓക്‌സൈഡാണ് മണൽതരികൾക്കു ഓറഞ്ച് നിറം സമ്മാനിക്കുന്നത്. കടലിന്റെയും ഈ തീരത്തിന്റെയും സൗന്ദര്യംകൊണ്ട് സാൻ ബ്ലാസ് സഞ്ചാരികളുടെ ഇഷ്ടതാവളമാണ്.

പിങ്ക് ബീച്ച്- കൊമോഡോ ദ്വീപ്, ഇന്തോനേഷ്യ

ഇൻഡോനേഷ്യയിലെ പതിനേഴായിരം ദ്വീപുകളിലൊന്നാണ് കൊമോഡോ. അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചുകളിലൊന്നാണ് പെന്റായ് മെറാഹ് എന്ന പിങ്ക് ബീച്ച്. ലോകത്തിൽ  പിങ്ക് നിറത്തിലുള്ള മണൽ കാണപ്പെടുന്ന ഏഴു ബീച്ചുകളുണ്ട്. അതിലൊന്നാണ് കൊമോഡോ ദ്വീപിലെ ഈ ബീച്ച്. വെള്ള മണലിൽ ചുവന്ന പവിഴത്തിന്റെ സാന്നിധ്യമുള്ളതുകൊണ്ടാണ് മണലുകൾക്ക് പിങ്ക് നിറം കൈവരുന്നത്.

847184358

സ്‌നോർക്ലിങ് ആണ് ഇവിടുത്തെ പ്രധാന ആകർഷണം. കൊമോഡോ ഡ്രാഗൺ, എന്ന ലോകത്തിൽ ഇപ്പോഴുള്ളതിൽ വെച്ച് ഏറ്റവും വലിയ പല്ലികൾ നിറഞ്ഞ,  കൊമോഡോ ദേശീയ പാർക്കും  ഈ ബീച്ചിനോട് ചേർന്ന് തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

പാപകോലിയ ബീച്ച്- ഹവായ് ദ്വീപ്, ഹവായ്

മഹാന എന്നും  അറിയപ്പെടുന്ന ഈ ബീച്ചിന്റെ ഏറ്റവും വലിയ സവിശേഷത പച്ച നിറത്തിലുള്ള മണൽ നിറഞ്ഞ കടൽത്തീരമാണ്. ഒലിവൈൻ പരലുകലും ബിഗ് ഐലൻഡിൽ നിന്നുള്ള സിലിക്കേറ്റ് നിക്ഷേപവുമാണ് ഈ തീരത്തെ മണലിന് പച്ച നിറം നൽകുന്നത്. പാപകോലിയ മാത്രമല്ല, ഇതുപോലെ മൂന്നു ബീച്ചുകൾ കൂടി ലോകത്തുണ്ട് പച്ചനിറമുള്ള മണൽ നിറഞ്ഞവ. സൗകര്യങ്ങൾ തീരെ കുറഞ്ഞ, ഒരു ബീച്ചാണിതെങ്കിലും  ഈ കടത്തീരം കാണാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുകൾ ഇല്ല എന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത.

637306450

ചുവപ്പും കറുപ്പും നിറത്തിലുള്ള ലാവ സമ്മാനിച്ച ചുവന്ന കടൽത്തീരമാണ് കൈഹാലുലു ബീച്ചിന്. വളരെ ഇടുങ്ങിയതും ചെങ്കുത്തായതുമായ ഈ കടൽത്തീരം അല്പം അപകടം പിടിച്ചതാണ്. അതുകൊണ്ടു തന്നെ കുട്ടികളുമൊത്തു  ഇങ്ങോട്ടുള്ള യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം. ഏറെ അപകടകരമാണെങ്കിലും ഇവിടെ ആളുകൾ സ്‌നോർക്ലിങ്ങിൽ ഏർപ്പെടാറുണ്ട്.

ഹോർസ്ഷൂ ബേ ബീച്ച് -ബർമുഡ

സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്ന ഒരു ബീച്ചാണ് ഹോർസ്ഷൂ. പിങ്ക് മണൽ നിറഞ്ഞ തീരമാണ് ഈ ബീച്ചിന്റെ വലിയ പ്രത്യേകത. എല്ലാ സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന ബീച്ചാണിത്.

157510707

അതുകൊണ്ടു തന്നെ വർഷാവർഷം നിരവധി യാത്രികർ ഈ കടൽത്തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഈ തീരമണയാറുണ്ട് . സ്‌നോർക്കലിംഗ് പോലുള്ള വിവിധ തരത്തിലുള്ള ജലവിനോദങ്ങളും ഭക്ഷണശാലകളുമെല്ലാം ഈ ബീച്ചിനോടനുബന്ധിച്ചു സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.

റെയ്നിസ്‌ജെറാ- ഐസ് ലാൻഡ്

ബസാൾട് ലാവകൾ ഈ കടൽ തീരത്തെ മണലിന് നൽകിയിരിക്കുന്നത് കറുപ്പ് നിറമാണ്.പിരമിഡുകളെ അനുസ്മരിപ്പിക്കുന്ന നിരവധി ലാവാനിര്മിത ശിലകൾ ഇവിടെയെത്തുന്ന സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്ന കാഴ്ചയാണ്. നീന്തലിനു ഒട്ടും അനുയോജ്യമല്ലാത്ത കടത്തീരമാണിത്. വളരെ ശക്തമായ കടൽത്തിരകൾ അപകടകരമായ രീതിയിൽ ചിലപ്പോൾ തീരത്തേക്ക് അടുക്കാറുള്ളതുകൊണ്ടു  നീന്തൽ ഇവിടെ ഒട്ടും പ്രോത്സാഹിപ്പിക്കാറില്ല. 

ഹാർബർ ഐലൻഡ് - ബഹാമസ്

മൂന്നു മൈലോളം നീളമുണ്ട്  ഈ ബീച്ചിന് . സ്‌നോർക്കിലിങ്ങിനും നീന്തലിനും ഏറ്റവും അനുയോജ്യമായ ഈ കടൽത്തീരത്തിന്റെ വലിയ സവിശേഷത, പിങ്ക് മണൽ നിറഞ്ഞ കരയാണ്. മറ്റുപിങ്ക് ബീച്ചുകളെ പോലെ തന്നെ ഈ മണലുകൾക്കും നിറം നൽകുന്നത് ഫോറമിനിഫെറ തന്നെയാണ്.

വളരെ ശാന്തമായ കടൽത്തീരമായതു കൊണ്ട് തന്നെ അപായസാധ്യതകൾ തീരെ കുറവാണ്. ബീച്ചിന്റെ മനോഹാരിത നിരവധി സഞ്ചാരികളെ ഹാർബർ ദ്വീപിലേക്ക്‌  ആകര്ഷിക്കാറുണ്ട്.

കാവെൻഡിഷ് ബീച്ച്- പ്രിൻസ് എഡ്‌വേർഡ്  ദ്വീപ്, കാനഡ 

മിനുമിനുപ്പാർന്ന ചുവന്ന മണലാണ് ഈ ദ്വീപിലെ പ്രധാനാകർഷണം. പ്രിൻസ് എഡ്‌വേർഡ് ദേശീയ പാർക്കിനോടനുബന്ധിച്ചാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. കുടുംബവുമൊന്നിച്ചു ബീച്ചിലിരുന്നു കടല് കാണാൻ ആഗ്രഹമുണ്ടെങ്കിൽ അതിനേറ്റവും യോജിച്ചൊരിടമാണ് കാവെൻഡിഷ് ബീച്ച്.

വാഹനപാർക്കിങ് സൗകര്യങ്ങളും ഭക്ഷണവും വിശ്രമമുറികളും ലൈഫ്ഗാർഡുകളുമെല്ലാം ഇവിടെയുണ്ട്. എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ,  ജലവിനോദങ്ങൾക്കു ഏറെ സാധ്യതകളുള്ള, മനോഹരമായ ഈ ചുവന്ന മണൽ ബീച്ച്, നിരവധി സഞ്ചാരികളെ സ്വീകരിക്കുന്നൊരിടമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA