sections
MORE

അദ്ഭുതങ്ങൾ തേടി ലോകാദ്ഭുതത്തിന്റെ നാട്ടിലേക്ക്

838968826
SHARE

മൂവായിരത്തിയൊരുനൂറ്‌ വർഷങ്ങൾക്കു മുൻപ് ഹെയർ ജെൽ ഉപയോഗിച്ചിരുന്ന ഒരു ജനത. വൈനും പെർഫ്യൂമും കൺമഷിയും ഉപയോഗിച്ചിരുന്നവർ. ഇന്ന് തുറന്നു പരിശോധിക്കുമ്പോൾ ചരിത്രകാരന്മാർക്കു അദ്ഭുതങ്ങൾ മാത്രം സമ്മാനിക്കുന്നവയാണ് ഈജിപ്തിലെ മമ്മികൾ. നിധികൾ നിറഞ്ഞ ഈജിപ്ഷ്യൻ മണ്ണിലൂടെ ഒരു യാത്ര പോയാൽ വിസ്മയമുണർത്തുന്ന നിരവധി കാഴ്ചകൾ കാണാം. മൂവായിരം വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ഒരു ജനത എത്രമാത്രം അറിവും പാണ്ഡിത്യവുമുള്ളവരായിരുന്നുവെന്നതിന്റെ നേർക്കാഴ്ചകൾ കാണാം.

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരം എന്ന് കരുതപ്പെടുന്നത് മൂവായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ഈജിപ്ഷ്യൻ സംസ്കാരമാണ്. കൗതുകമുണർത്തുന്ന നിരവധി പിരമിഡുകളും ക്ഷേത്രങ്ങളും നിധികളൊളിപ്പിച്ച ശവകുടീരങ്ങളുമെല്ലാം ചരിത്രകാരന്മാരിൽ മാത്രമല്ല സഞ്ചാരികളിലും വിസ്മയം ജനിപ്പിക്കും. ഈജിപ്തിന്റെ ചരിത്രം ആരംഭിക്കുന്നത് ചക്രവർത്തിയായിരുന്ന മെനെസ്, അപ്പർ ഈജിപ്തിനെയും ലോവർ ഈജിപ്തിനെയും ഏകീകരിച്ചതോടെയാണ്. മൂന്നു കരുത്തുറ്റ ഭരണകാലം ഈജിപ്തിനുണ്ടായിരുന്നു. അതിൽ ആദ്യത്തേത് പുരാതന കാലത്തുള്ളതായിരുന്നു. ബി സി 2686 മുതൽ 2181 വരെയായിരുന്നു ആ കാലഘട്ടം.

182171855

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരം എന്ന് കരുതപ്പെടുന്നത് മൂവായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ഈജിപ്ഷ്യൻ സംസ്കാരമാണ്. കൗതുകമുണർത്തുന്ന നിരവധി പിരമിഡുകളും ക്ഷേത്രങ്ങളും നിധികളൊളിപ്പിച്ച ശവകുടീരങ്ങളുമെല്ലാം ചരിത്രകാരന്മാരിൽ മാത്രമല്ല സഞ്ചാരികളിലും വിസ്മയം ജനിപ്പിക്കും. ഈജിപ്തിന്റെ ചരിത്രം ആരംഭിക്കുന്നത് ചക്രവർത്തിയായിരുന്ന മെനെസ്, അപ്പർ ഈജിപ്തിനെയും ലോവർ ഈജിപ്തിനെയും ഏകീകരിച്ചതോടെയാണ്. മൂന്നു കരുത്തുറ്റ ഭരണകാലം ഈജിപ്തിനുണ്ടായിരുന്നു. അതിൽ ആദ്യത്തേത് പുരാതന കാലത്തുള്ളതായിരുന്നു. ബി സി 2686 മുതൽ 2181 വരെയായിരുന്നു ആ കാലഘട്ടം.

കെയ്റോയിലെ കാഴ്ചകൾ

ഈജിപ്തിലെ ഏറ്റവും പുരാതനനഗരമാണിത്. ഇസ്ലാം മതവിശ്വാസികൾ വളരെയധികം പ്രാധാന്യം നൽകുന്ന ഈ പുണ്യനഗരം നിരവധി സഞ്ചാരികൾ എത്തുന്നൊരിടം കൂടിയാണ്. ഗിസയിലെ പിരമിഡും പുരാവസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള മ്യൂസിയവുമെല്ലാമാണ് കെയ്റോയിലെ പ്രധാന കാഴ്ചകൾ. പിരമിഡുകളിലെ ഏറ്റവും വലുതും പഴക്കമേറിയതുമാണ് ഗിസയിലെ പിരമിഡ്. പ്രാചീനകാലത്തെ ഏഴു അദ്ഭുതങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഒന്നാണിത്. വലിയ കരിങ്കല്ലുകളും ചുണ്ണാമ്പ്കല്ലുകളും ചതുരാകൃതിയിൽ ചെത്തിയെടുത്താണ് ഈ പിരമിഡ് നിർമ്മിച്ചിരിക്കുന്നത്. ഗിസ മൂന്നു പിരമിഡുകളുടെ സമുച്ചയമാണ്. കൂടാതെ സ്ഫിംക്സ് എന്നറിയപ്പെടുന്ന ചുണ്ണാമ്പുകല്ലിൽ തീർത്ത പ്രതിമയും ഇവിടെയുണ്ട്. ചെയോപ്സിന്റെ പിരമിഡാണ് ഈ സമുച്ചയത്തിലെ ഏറ്റവും പഴക്കമേറിയതും വലുതും.

458614505

2.3 മില്യൺ കട്ടകൾ കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. ബസാൾട്ട് പാകിയ തറയും ചുണ്ണാമ്പുകല്ലുകൾ കൊണ്ടുണ്ടാക്കിയ ഭിത്തിയുമെല്ലാം അന്നത്തെ വാസ്തുവിദ്യാ വൈദഗ്ധ്യം വിളിച്ചോതുന്നവയാണ്. ചെഫ്രേന്റെ പിരമിഡ് വലുപ്പമേറിയതെന്നു തോന്നിപ്പിക്കുമെങ്കിലും ചെയോപ്സിന്റെ പിരമിഡിനോളം വലുപ്പമില്ല. ഒരു ശവസംസ്കാര വേദിയും ശ്മശാന ക്ഷേത്രവും സ്ഫിൻസ്ന്റെ അരികിലേക്ക് നയിക്കുന്ന ഒരു നടപ്പാതയുമുള്ളതാണ് ഈ പിരമിഡ്. ചുവന്ന പിരമിഡ് എന്നറിയപ്പെടുന്നത് മൈക്കറിന്‌സിന്റെ പിരമിഡാണ്. കൂട്ടത്തിൽ ചെറുതായ ഇതിന്റെ നിർമാണം ഗ്രാനൈറ്റിലാണ്.

636742322

പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ എല്ലാ അമൂല്യ വസ്തുക്കളും സൂക്ഷിക്കപ്പെട്ടിട്ടുള്ള ലോകപ്രശസ്ത മ്യൂസിയമാണിത്. 1902 ലാണ് ഈ മ്യൂസിയം സ്ഥാപിക്കപ്പെട്ടത്. തുത്തന്‍ഖാമന്റെ പതിനൊന്നു കിലോഗ്രാം സ്വർണത്തിൽ തീർത്ത മുഖകവചമാണ് ഈ മ്യൂസിയത്തിലെ പ്രധാനാകര്‍ഷണം. അഖ്‌നതേനിന്റെ അർധകായപ്രതിമ, സൂസനീസ് ഒന്നാമന്റെ സ്വർണത്തിൽ തീർത്ത മുഖകവചം തുടങ്ങി നിരവധി ശിൽപങ്ങളും പ്രതിമകളും ഫലകങ്ങളും ചരിത്രപരമായ രേഖകളുമെല്ലാം ഇവിടെയുണ്ട്. ഫറോവമാരുടെ വിവിധ കാലഘട്ടങ്ങൾ പ്രദര്‍ശിപ്പിച്ചിരിക്കുന്നതും പ്രമേയടിസ്ഥാനത്തിൽ തയാറാക്കിയിരിക്കുന്ന മമ്മി മുറിയുമെല്ലാം ഈ മ്യൂസിയത്തിന്റെ പ്രത്യേകതയാണ്.

സക്കാറയിലെ  ശവകുടീരങ്ങൾ

ഗിസയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സക്കാറ ഈജിപ്തിലെ ഏറ്റവും വലിയ പുരാവസ്തു ഗവേഷണ പ്രദേശമാണ്. അനേകം ഫറോവമാരുടെ മൃതശരീരങ്ങൾ പതിനൊന്ന് പ്രധാന പിരമിഡുകളിലായാണ് ഇവിടെ അടക്കിയിരിക്കുന്നത്. ഈജിപ്തിലെ ഏറ്റവും പുരാതനമെന്നു കരുതപെടുന്നതും വലിയ പടവുകൾ പോലെ പണിതിരിക്കുന്നതുമായ സോസറിന്റെ പിരമിഡാണ് ഇവിടുത്തെ പ്രധാനപ്പെട്ടത്. വെള്ള ചുണ്ണാമ്പുകല്ലുകള്‍കൊണ്ടു നിർമ്മിച്ചിരിക്കുന്ന ഈ പിരമിഡിന് 62 മീറ്റർ ഉയരമുണ്ട്.

മസ്തബാസ് എന്നറിയപ്പെടുന്ന ചെറിയ ശവകുടീരങ്ങളിൽ രാജകൊട്ടാരവുമായി ബന്ധപ്പെട്ട പ്രധാന ഉദ്യോഗസ്ഥരുടെയും പടത്തലവന്റെയുമെല്ലാം മൃതശരീരങ്ങളാണ് അടക്കിയിരിക്കുന്നത്. പരന്ന മേൽക്കൂരയും ചെരിഞ്ഞ വശങ്ങളുമാണ് ഇവയുടെ സവിശേഷത. നിരവധി പ്രശസ്തമായ പിരമിഡുകളുള്ള ഈജിപ്തിലെ മറ്റൊരു പ്രധാന പുരാതന നഗരമാണ് ദഹ്‌ഷുർ. ചുവന്ന പിരമിഡും  ബെന്റ് പിരമിഡും ദഹ്‌ഷുറിലെ  ഖ്യാതി കേട്ട പിരമിഡുകളാണ്.

മെംഫിസ്

പുരാതന ഈജിപ്തിലെ രാജകീയമായ തലസ്ഥാനമാണ് മെംഫിസ്. മണ്ണിൽ തീർത്ത ഈ നഗരത്തിൽ നിരവധി ശില്പങ്ങളും പ്രതിമകളും നിറഞ്ഞ ഒരു തുറന്ന മ്യൂസിയമുണ്ട്. റാംസെസ് രണ്ടാമന്റെ  പ്രതിമയാണ് ഈ മ്യൂസിയത്തിലെ പ്രധാനാകര്‍ഷണം.തന്റെ പഴയകാല പ്രൗഢി വിളിച്ചോതുന്നവയാണ് മെംഫിസിലെ ഓരോ കാഴ്ചകളും.

നൈലിന്റെ തീരങ്ങൾ

നൈലിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ നിരവധി ഫറോവമാരുടെ ശവകുടീരങ്ങളാണ്. രാജകീയമായി അടക്കിയിട്ടുള്ള നിരവധി മമ്മികളാണ് ഇവിടെ നിന്നും കണ്ടെടുത്തിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 63 മൂടപെടാത്ത ശവകുടീരങ്ങൾ പുരാവസ്തു ഗവേഷകർ ഇവിടെ നിന്നും കണ്ടെടുത്തു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 1922 ൽ ഹൊവാഡ് കാർട്ടർ കണ്ടെത്തിയ തുത്തന്‍ഖാമെന്റെ ശവകുടീരമാണ്.

477390994

നിരവധി അദ്‍ഭുതങ്ങളും സമ്പത്തും രാജകീയ അടയാളങ്ങളും നിറഞ്ഞതായിരുന്നു ഈ കുടീരം. ഇവിടെ നിന്നും ലഭിച്ച സ്വർണത്തിൽ തീർത്ത തുത്തന്‍ഖാമെന്റെ  മുഖംമൂടി ഇന്ന് സൂക്ഷിച്ചിരിക്കുന്നത് കെയ്‌റോയിലെ മ്യൂസിയത്തിലാണ്. നൈലിന്റെ താഴ്‍വര നിറയെ പഴയ പ്രമുഖരായ രാജാക്കൻമാരുടെയും റാണിമാരുടെയും പ്രഭുക്കന്മാരുടേയുമെല്ലാം ശവകുടീരങ്ങളാണ്.

ഈജിപ്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നതിൽ രണ്ടാം സ്ഥാനം ഈ ക്ഷേത്രത്തിനാണ്. പുരാതന ഈജിപ്തിൽ ആരാധിച്ചിരുന്ന ദേവീദേവന്മാരുടെ പ്രതിഷ്‌ഠയാണ് ഇവിടുത്തെ പ്രധാനാകര്‍ഷണം. 1300 വർഷങ്ങൾക്കു മുൻപ് നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്നു കരുതപ്പെടുന്നു. മൂന്നു ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. പുരാതന ഈജിപ്ഷ്യൻ ലിപിയായ ഹൈറോഗ്ലിഫിക്സ് എഴുത്തുകൾ നിറഞ്ഞ ക്ഷേത്രച്ചുവരുകൾ നിറയെ കൊത്തുപണികളാലും അലങ്കരിക്കപ്പെട്ടിട്ടുണ്ട്.

ഹാറ്ഷെപ്സുട് രാജ്ഞിയുടെ ക്ഷേത്രം 

ഒരു മോർച്ചറി ക്ഷേത്രമാണിത്. ഈജിപ്ത് ഭരിച്ചിരുന്ന ഏക ഫറോവ റാണിയോടുള്ള ബഹുമാനാർത്ഥം പണികഴിപ്പിച്ചിട്ടുള്ളതാണിത്. മൂന്നു ടെറസുകൾ കൂട്ടിമുട്ടുന്ന രീതിയിലാണിത് നിർമിച്ചിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യകൾ നിറഞ്ഞതാണിവിടം.ഇനിയും എത്രയോയെത്രയോ കാഴ്ചകൾ ഈ മണ്ണിലുണ്ട്. അതിശയിപ്പിക്കുന്നവ, കൗതുകമുണർത്തുന്നവ, വിജ്ഞാനപ്രദമാർന്നവ.

മൂന്നു സഹസ്രാബ്ദങ്ങൾക്കു മുൻപ് ജീവിച്ചിരുന്നവർ സമ്മാനിച്ചിട്ടു പോയ ആ മായകാഴ്ചകൾ ഇന്നും ചരിത്രകാരന്മാർക്കും സഞ്ചാരികൾക്കും അദ്ഭുതങ്ങൾ സമ്മാനിച്ചുകൊണ്ട് നിലനിന്നു പോരുന്നു എന്നത് തന്നെ മഹത്തരമായ ആ സംസ്കാരത്തിന് ഏറെ മാറ്റുകൂട്ടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA