ADVERTISEMENT

ജീവനുള്ളവയ്ക്ക് ജീവിക്കാൻ കഴിയാത്ത തടാകം, അതൊന്നേയുള്ളൂ ഭൂമിയിൽ, ചാവുകടൽ. കടൽ അല്ലാഞ്ഞിട്ടും വലിപ്പത്തിന്റെ കൂടുതൽ കൊണ്ട് കടലെന്ന പേര് വന്ന ഉപ്പുജലതടാകമാണിത്. പ്രശസ്തമായ ഇസ്രയേലിനും ജോർദ്ദാനുമിടയിൽ ഈ ഉപ്പുജല തടാകം ഇപ്പോഴും കാഴ്ചക്കാരെ അമ്പരപ്പിച്ചു കൊണ്ട് നിലകൊള്ളുന്നു. സമുദ്രത്തിലാണ് സാധാരണഗതിയിൽ ഏറ്റവുമധികം ലവണാംശം എന്ന് പറയപ്പെടുന്നു, എന്നാൽ അതിനെക്കാൾ എട്ടിരട്ടിയിലധികം ലവണാംശം ഉണ്ട് ഈ തടാകത്തിൽ അതുകൊണ്ടു തന്നെയാണ് ജീവനുള്ളവയ്ക്ക് ഇവിടെ വാസം പ്രതികൂലമാകുന്നത്.

525884125

ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമാണിത്. സമുദ്രനിരപ്പിൽ നിന്ന് 422.83 മീറ്റർ താ‍ഴെയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജറുസലേമിൽ നിന്നും ഒരു മണിക്കൂർ ഡ്രൈവ് എടുത്താൽ ഇവിടെ ചാവുകടലിന്റെ തീരത്തെത്താം. പേര് ചാവുകടൽ എന്നാണെങ്കിലും സഞ്ചാരികൾക്ക് റീലാക്സിങ് പോയിന്റാണ് ഈ ഡെസ്റ്റിനേഷൻ. വളരെ പ്രത്യേകതയുള്ള കടൽ പോലെ പരന്ന ഒരു ജലസ്രോതസ്സ്, മാത്രമല്ല ഇതിന്റെ സാങ്കേതിക പഠനങ്ങൾ എന്നിവയ്ക്കായെല്ലാം ചാവുകടൽ കാണാൻ വരുന്നവരുണ്ട്. 

ഒരിക്കലെങ്കിലും ചാവുകടൽ കാണണമെന്നും അതിനെ കുറിച്ച് മനസ്സിലാക്കണമെന്നും ആഗ്രഹിക്കുന്നവരാണ് സഞ്ചാരികൾ. ഇവിടെയെത്തുന്നവർ ശരീരത്തിൽ ഇവിടുത്തെ മണ്ണ് കുഴച്ചു പുരട്ടി ഉപ്പുജലത്തിന്റെ മുകളിൽ കിടക്കാറുണ്ട്. ശരീരത്തിന് ഇത് നല്ലതാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ചാവുകടലിൽ സഞ്ചരികൾക്കായി തുറന്നിട്ടിരിക്കുന്ന നിരവധി ബീച്ചുകളുമുണ്ട്, ചില ബീച്ചുകൾ അവിടുത്തെ റിസോർട്ടുകൾക്കടുത്തായതുകൊണ്ടു സീ വാച്ച് എന്ന നിലയിൽ റിസോർട്ട് സഞ്ചരിയ്ക്കകയി സൗകര്യം നൽകുന്നുണ്ട്. ചില ബീച്ചുകളിലേയ്ക്ക് കടക്കണമെങ്കിൽ പ്രവേശന ഫീസ് നൽകേണ്ടതുണ്ട്. ജറുസലേമിൽ നിന്നും ചാവുകടലിലേയ്ക്ക് നിത്യവും ഷട്ടിൽ ബസ് സർവീസുകളുണ്ട്.

ചാവു കടലിന്റെ തൊട്ടടുത്തുള്ള മറ്റൊരു ‍ഡെസ്റ്റിനേഷനാണ് മസദ. യുനെസ്‌കോയുടെ അടയാളപ്പെടൽ ഉണ്ടായ ഇടമാണിത്. ഇസ്രായേലിലെ പുരാവസ്തു വകുപ്പിന്റെ പ്രധാനപ്പെട്ട ഭൂമിയാണിത്. ചാവുകടലിൽ നിന്നും ഉയര്‍ന്നു നിൽക്കുന്ന സ്ഥലം എന്ന പെരുമ കൂടിയുണ്ട്. കൂടാതെ ഇസ്രായേൽ പട്ടാളക്കാരുടെ ധീരതയുടെയും ചങ്കൂറ്റത്തിന്റെയും ഓർമ്മകൾ സൂക്ഷിക്കുന്ന ഇടം കൂടിയാണ്. മസദ ഹെരോദ് രാജാവിനാൽ മുപ്പതു ബി സിയിൽ നിർമ്മിക്കപ്പെട്ടതായി കരുതുന്നു. റോമുമായി നടന്ന ആക്രമണത്തിൽ ഈ സ്ഥലം ജൂതന്മാർ യുദ്ധത്തിനായി പിടിച്ചെടുത്തിരുന്നു. ഒടുവിൽ റോമാക്കാരുടെ മുന്നിൽ മറ്റു വഴികളില്ലാതെ വന്നപ്പോൾ ജൂതന്മാർ ഈ മലയുടെ മുകളിൽ നിന്ന് ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്. കീഴടങ്ങുന്നതിനേക്കാൾ നല്ലത് സ്വയം ഹത്യയാണെന്നു അവർ കരുതിയിരുന്നു, അതിന്റെ ഓർമ്മകൾ തന്നെയാണ് ഈ മലയെ ഇത്ര ഉദാത്തമാക്കി തീർക്കുന്നത്. ഹെരോദ് രാജാവിന്റെ കൊട്ടാരവും ഈ ഭാഗത്തെ ആകർഷകമാക്കി തീർക്കുന്നു.

മസദ മലയുടെ മുകളിലേക്കുള്ള കയറ്റം തന്നെയാണ് ഇവിടെ വരുന്ന സഞ്ചാരികളെ ആകർഷിക്കുന്നത്.എന്നാൽ വലിഞ്ഞു കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് മലയുടെ ഉയരത്തിൽ എത്തിക്കുന്ന കേബിൾ കാര്‍ സൗകര്യവും ലഭ്യമാണ്. കേബിൾ കാറിൽ പോകുന്നതിലും യാത്രികർക്കിഷ്ടപ്പെടുക സാഹസികമായ മലകയറ്റം തന്നെയാണ്. മരുഭൂമിയിൽ സൂര്യൻ ഉദിച്ചു കഴിഞ്ഞ ശേഷമാണ് ഈ മലകയറ്റം കൂടുതൽ ആസ്വാദ്യകരമാവുക. ചാവുകടൽ കാണാൻ വരുന്നവർ എന്തുകൊണ്ടായാലും ഒരിക്കലും മസദ യാത്രയും ഒഴിവാക്കാതെയിരിക്കുക. രണ്ടും കൂടി ചേർന്ന ട്രാവൽ ഓഫാറുകളും നിരവധി രാജ്യങ്ങൾ നൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com