sections
MORE

ഇവിടേക്കുള്ള യാത്രയ്ക്ക് ഇന്ത്യക്കാർക്ക് വീസ ആവശ്യമില്ല; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

675172642
SHARE

ലോകത്തിലെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്തോനേഷ്യയിലെ പതിനായിരക്കണക്കിന് ചെറുദ്വീപുകളിലൊന്നില്‍  ദൈവങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്ന ഒരു കൊച്ചു ദ്വീപുണ്ട് ബാലി. സഞ്ചാരികളുടെ ഇഷ്ടയിടങ്ങളില്‍ ഒന്നായ ബാലി ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട അദ്ഭുത ദ്വീപ് തന്നയാണ്. എന്നാല്‍ ആദ്യമായി  ബാലി യാത്ര ചെയ്യുന്ന  മിക്കവരും ചില തെറ്റുകള്‍ വരുത്താറുണ്ട്.  ശ്രദ്ധക്കുറവുകൊണ്ടും അറിവില്ലായ്മയിലും സംഭവിക്കുന്ന അത്തരം കാര്യങ്ങള്‍  ചിലപ്പോള്‍ നിങ്ങളുടെ യാത്ര തന്നെ നശിപ്പിച്ചേക്കാം. ബാലിയില്‍ എത്തിയാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ബാലി സന്ദര്‍ശിക്കേണ്ട മികച്ച സമയം

വളരെ സുഖകരമായ കാലാവസ്ഥയാണ് ബാലിയിലേത് എന്നതിനാല്‍ ഏതു സമയത്തും അവിടം സന്ദര്‍ശിക്കാം. എങ്കിലും മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലമായിരിക്കും മികച്ചത്. ഈ സമയത്ത് ബാലിയുടെ പ്രകൃതി അതിമനോഹരിയായിരിക്കും. മഴ മാറി തെളിഞ്ഞ ആകാശത്തിന്‍ കീഴെ ബാലി ആരേയും മോഹിപ്പിക്കും. മാത്രമല്ല ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചാല്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ സാധാരണയായി നടക്കുന്ന ബാലി കൈറ്റ് ഫെസ്റ്റിവല്‍ പോലുള്ള ചില അപൂര്‍വ സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കാന്‍ സാധിക്കും.  

867105732

ലഗേജ് കുറയ്ക്കാം, ഷോപ്പിംഗ് തകര്‍ക്കാം

ബാലിയിലേയ്ക്ക് പോകുമ്പോള്‍ ചെറിയ ലഗേജായിരിക്കും നല്ലത്. ബാലിയിലെ കാലാവസ്ഥ വച്ച് ഏറ്റവും ലളിതമായ വസ്ത്രധാരണമാണ് നല്ലത്. ജാക്കറ്റുകള്‍, ബൂട്ടുകള്‍ പോലെയുള്ളവ കൂടെ കൊണ്ടുപോകേണ്ട ആവശ്യമില്ല. ഇനി നിങ്ങള്‍ക്ക് നിര്‍ബദ്ധമാണെങ്കില്‍ ബാലിക്ക് നിരവധി ഷോപ്പിംഗ് ഓപ്ഷനുകള്‍ ഉള്ളതിനാല്‍ നിരാശപ്പേടേണ്ടിവരില്ല. കാരണം ബാലിയിലെ മാര്‍ക്കറ്റുകള്‍ ശരിക്കുമൊരു സൂപ്പര്‍മാര്‍ക്കറ്റ് തന്നെയാണ്. ചെറിയ ലഗേജുമായി ബാലിയിലേയ്ക്ക് പോകൂ. വമ്പന്‍ ഷോപ്പിംഗും നടത്തി തിരിച്ചുപോരാം. 

രൂപയുടെ മാറ്റം നാട്ടില്‍ നിന്നുതന്നെയാകാം

500 രൂപയുണ്ടെങ്കില്‍ ബാലിയില്‍ നിങ്ങള്‍ കോടിശ്വനാണ്. രൂപയും ബാലിയിലെ റുപ്പിയയും തമ്മിലുള്ള വിനിമയത്തിലെ വ്യത്യാസമാണ് ഇതെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ കയ്യില്‍ നിന്നും കാശ് പോകുന്നതിന് കണക്കുണ്ടാകില്ല. ബാലിയിലേയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ കറന്‍സി മാറ്റുന്നതാണ് ഉചിതം. നമ്മുടെ രൂപ ഡോളറിലേയ്ക്ക് മാറ്റി ബാലിയില്‍ കൊണ്ടുപോയാല്‍ മതി.

അവിടുത്തെ ഏത് മുക്കിലും മൂലയിലും ഡോളര്‍ രുപ്പയ ആക്കിമാറ്റാം. എന്നാല്‍ നമ്മുടെ ഇന്ത്യന്‍ രൂപ മാറിയെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഇന്ന് എല്ലാം തന്നെ കാഷ് ലെസ് ആണല്ലോ. ബാലിയിലെ മിക്ക ഹോട്ടലുകളും റെസ്റ്റോറന്റുകളും ക്രെഡിറ്റ് കാര്‍ഡും വിസയും മാസ്റ്റര്‍കാര്‍ഡും എല്ലാം എടുക്കുന്നവയാണ്. പണം നഷ്ടപ്പെടുമെന്ന പേടിയില്ലാതെ അധികപൈസ കയ്യില്‍ സൂക്ഷിക്കാതെ നിങ്ങള്‍ക്ക് യാത്ര ആസ്വദിക്കാം. 

സ്‌കൂട്ടറില്‍  ബാലിചുറ്റിക്കാണാം

ബജറ്റിലൊതുങ്ങുന്ന ഒരു യാത്രയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇരുചക്രവാഹനങ്ങളാണ് ഉചിതം. ബാലിയില്‍ എല്ലായിടത്തും യാത്രക്കായി സ്‌കൂട്ടറുകളും മറ്റും വാടകയ്ക്ക് കിട്ടും. ഓടിക്കാന്‍ ഇന്ത്യന്‍ ലൈസന്‍സ് തന്നെ ധാരാളം. ഒരു സ്‌കൂട്ടറോ കാറോ വാടകയ്ക്ക് എടുത്ത് ഇഷ്ംപോലെ ബാലിയുടെ കാഴ്ച്ചകളിലൂടെ നിങ്ങള്‍ക്ക് പോകാം. ബാലിയില്‍ അറിഞ്ഞതും അറിയാത്തതുമായ നിരവധികാഴ്ച്ചകള്‍ ഉള്ളതിനാല്‍ സമയം എടുത്ത് കാണാന്‍ ശ്രമിക്കുക. ആറുദിവസം നീണ്ടുനില്‍ക്കുന്ന ബാലിയാത്ര തെരഞ്ഞെടുക്കാം. താമസം നേരത്തേ തന്നെ ബുക്ക് ചെയ്താല്‍ കുറച്ചുകൂടി ചെലവ് ചുരുക്കാം.

ക്ഷേത്രങ്ങളുടെ നാട്ടിലെ ആചാരങ്ങളും അറിയണം

ആയിരമായിരം ക്ഷേത്രങ്ങളുള്ള ദൈവങ്ങളുടെ നാട്ടിലെത്തിയാല്‍ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുടെ നിയമങ്ങളെയും നിയന്ത്രണങ്ങളേയും കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. ബാലിയിലെ ചില ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ പ്രത്യേക രീതിയിലുള്ള വസ്ത്രധാരണം അനിവാര്യമാണ്. അവിടെയത്തിയാല്‍ നാട്ടുകാരോട് ചോദിച്ചാല്‍ ചിലപ്പോള്‍ ഉത്സവങ്ങളെക്കുറിച്ച് അറിയാന്‍ സാധിക്കും. അങ്ങനെ വരുമ്പോള്‍ യാത്രയ്ക്ക് ബോണസുപോലെ ഒരു കിടുക്കന്‍ ഉത്സവ ഘോഷയാത്രയും മറ്റും തരപ്പെടുകയും ചെയ്യും.

ഇങ്ങനെ ചെറുതായിട്ടൊന്ന് പ്ലാനൊക്കെ ചെയ്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ച് ഒരു ബാലി യാത്ര നടത്തിനോക്കു. ആ യാത്ര ഗംഭീരമാകും, ബജറ്റിലും ഒതുങ്ങും ഉറപ്പ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA