sections
MORE

മാലദ്വീപ് എന്തുകൊണ്ട് സിനിമാതാരങ്ങളുടെ ഇഷ്ട ഡെസ്റ്റിനേഷനായി

maldives-trip1
SHARE

സമാനതകളില്ലാത്ത ഭംഗിയും അതിശയകരമായ വെള്ളമണല്‍ കടല്‍ത്തീരങ്ങളും അമ്പരപ്പിക്കുന്ന സമുദ്രാന്തർ ടൂറിസവും മാലദ്വീപിനെ മറ്റേതൊരു വിനോദ സഞ്ചാരകേന്ദ്രത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ കേന്ദ്രമാണ് മാലദ്വീപ്. കടലും കരയും കൈകോര്‍ത്തിരിക്കുന്ന മാലദ്വീപിലേക്ക് വര്‍ഷാവര്‍ഷം എത്തുന്നത് ലക്ഷക്കണക്കിന് സഞ്ചാരികളാണ്. എന്നാല്‍ മാല ദ്വീപിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബോളിവുഡ് മോളിവുഡ് ടോളിവുഡ് വ്യത്യാസമില്ലാതെ ഇന്ത്യന്‍ ചലചിത്രലോകത്തെ താരങ്ങളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് മാലദ്വീപ്.

maldives-trip

അറബികടലിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപുകളുടെ സംഗമമായ മാലദ്വീപിലേക്കുള്ള യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്. സങ്കീർണമായ വീസ നടപടികളൊന്നും ഇല്ലാതെ ചെന്നെത്താനും വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാനും കഴിയുന്ന ഒരു രാജ്യമാണിത്. പവിഴപ്പുറ്റുകളുടെ ഇടയിലൂടെ കടലിന്റെ നീലിമയില്‍ ലയിക്കാന്‍ മാലദ്വീപിലേക്ക് യാത്രതിരിക്കുന്ന സിനിമാതാരങ്ങള്‍ നിരവധിയാണ്. തങ്ങളുടെ മാലദ്വീപ് യാത്രകളുടെ വിശേഷങ്ങളും ചിത്രങ്ങളും അവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. മാലദ്വീപിന്റെ സൗന്ദര്യവും സുഗമമായ യാത്രയും സുരക്ഷിതത്വവുമൊക്കെയാണ് ഇവരെ അവിടേക്ക് മാടിവിളിക്കുന്നത്.

കുറച്ചുനാളുകള്‍ക്ക് മുമ്പ് ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലിഖാനും കരീന കപൂറും ചേര്‍ന്ന് നടത്തിയ മാലദ്വീപ് യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ലോകം മുഴുവന്‍ അറിഞ്ഞതാണ്. സെയ്ഫും കുടുംബവും സഹോദരി സോഹയും കുടുംബവും ചേര്‍ന്നായിരുന്നു ആ യാത്ര നടത്തിയത്. കുട്ടികളടക്കം ആ യാത്ര ആസ്വദിക്കുന്നതായി ചിത്രങ്ങളില്‍ നിന്നുതന്നെ വ്യക്തമാണ്. ഈയടുത്താണ് റിമി ടോമി മാല ദ്വീപില്‍ പോയതും ചിത്രങ്ങള്‍ പങ്കിട്ടതും. മാലദ്വീപിന്റെ സൗന്ദര്യത്തില്‍ മതിമറന്നു ആസ്വദിക്കുന്ന റിമിയെയാണ് കാണാന്‍ സാധിച്ചത്. ഇപ്പോള്‍ റിമിക്ക് മാലദ്വീപില്‍ നിന്നും കിട്ടിയ സര്‍പ്രൈസും ഹിറ്റായിരിക്കുകയാണ്. മാലദ്വീപില്‍ എത്തിയ റിമിയുടെ ഫ്രെയിമില്‍ മലൈക അറോറയും. മലൈകയ്ക്കക്കൊപ്പമുള്ള സെല്‍ഫി റിമി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.തന്റെ ബോയ്ഫ്രണ്ടായ അര്‍ജുന്‍ കപൂറുമൊത്ത് അവധിയാഘോഷിക്കാന്‍ മലൈക തെരഞ്ഞെടുത്തതും പവിഴങ്ങളുടെ സ്വന്തം നാടിനെത്തന്നെ. അര്‍ജുനും മലൈകയും മാലിദ്വീപിന്റെ കടലോരങ്ങളിലൂടെ കൈകോര്‍ത്ത് നടക്കുന്ന ചിത്രങ്ങള്‍ ഏറെ വൈറലാവുകയും ചെയ്തു.

View this post on Instagram

to the moon and back, remember?

A post shared by Trish (@dudette583) on

മലയാളത്തിന്റെ പ്രിയനടൻ  ജയസൂര്യ തന്റെ പതിനഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചതും മാലദ്വീപിലാണ്‌. മാലദ്വീപിലെ പ്രശസ്തമായ ഷെറാട്ടൺ മാൽദീവ്സ് ഫുൾ മൂൺ റിസോർട്ടിന്റെ പരിസരങ്ങളും കാഴ്ചകളുമാണ് ജയസൂര്യയുടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്കു പശ്ചാത്തലമായിരുന്നത്. തെന്നിന്ത്യയുടെ സൂപ്പര്‍താരം തൃഷയും മാലദ്വീപില്‍ തന്റെ വെക്കേഷന്‍ ആഘോഷിക്കുന്ന തിരക്കിലായിരുന്നു. റായ് ലക്ഷ്മി, ഐശ്വര്യ റായ് എന്നിങ്ങനെ നിരവധി താരങ്ങളുടെയും ഇഷ്ട ഡെസ്റ്റിനേഷനാണ് മാലദ്വീപ്.

എന്തുകൊണ്ട് മാലദ്വീപ്

View this post on Instagram

First times 🌊

A post shared by Soha (@sakpataudi) on

∙സഞ്ചാരികൾ‌ക്ക് വളരെ സുരക്ഷിതമായും സുഗമമായും എത്തിച്ചേരാവുന്ന സുന്ദരയിടം

∙ധാരാളം കൗതുക കാഴ്ചകളൊരുക്കിയാണ് ദ്വീപുകളിൽ ലഭിക്കുന്ന ഊഷ്മള വരവേൽപ്

∙മനോഹര കാഴ്ചകളൊരുക്കുന്ന താമസസ്ഥലങ്ങളും ജലകേളികളും.

∙ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ അതിഥി മന്ദിരങ്ങളും റിസോർട്ടുകളും

∙ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 30 ദിവസം വരെ മാലദ്വീപില്‍ ചെലവഴിക്കാം

∙മനോഹരമായ ബീച്ചുകൾ. സ്വകാര്യ ബീച്ചുകളും നിരവധി

∙വിസ്മയമായി കടൽക്കാഴ്ചകൾ : സ്‌നോർക്ലിങ്, സെയ്‌ലിംഗ്, അണ്ടർവാട്ടർ ഡൈവിംഗ്

∙യാത്ര പരിപൂർണതയിൽ ആസ്വദിക്കാൻ വാട്ടർ വില്ലകൾ

∙കാഴ്ചകൾക്കൊപ്പം രുചിനിറഞ്ഞ ഭക്ഷണം വിളമ്പുന്ന ഒരു രാജ്യം കൂടിയാണ് മാലദ്വീപ്.

∙കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന അതിഥി മന്ദിരങ്ങളും ലഭ്യമാണ്

∙കയ്യിലുള്ള പണത്തിനനുസരിച്ചു താൽപര്യം പോലെ യാത്ര ആസ്വദിക്കാം.

∙രുചികരമായ മാലദ്വീപിയൻ സ്പെഷ്യൽ ചോക്ലേറ്റുകൾ

1200 ഓളം കൊച്ചു കൊച്ചു ദ്വീപുകൾ ചേർന്നതാണ് മാലദ്വീപ്. അതിൽ തന്നെ ആൾതാമസമുള്ളവ 200 എണ്ണം മാത്രമേയുള്ളു. ഈ 200 ആൾതാമസമുള്ള ദ്വീപുകളിൽ 50 എണ്ണത്തിൽ മാത്രമേ അതിഥികൾക്കു താമസ സൗകര്യമൊരുക്കുന്നവയുള്ളു. എല്ലാ ദ്വീപുകളും ഒരേ പോലെയായിരിക്കുമെന്ന മുൻവിധിയോടെ സമീപിക്കേണ്ട ഒരു രാജ്യമല്ല മാലദ്വീപ്. വേറിട്ട കാഴ്ചകളൊരുക്കുന്നവയാണ് മാലദ്വീപിലെ ഓരോ ദ്വീപുകളും. അതുകൊണ്ടു തന്നെ സന്ദർശിക്കാൻ കഴിയുന്ന ദ്വീപുകളെല്ലാം സന്ദർശിക്കേണ്ടതാണ്. 30 ഓളം അതിഥിമന്ദിരങ്ങളുള്ള മാഫുഷിയാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ദ്വീപ്. വളരെ ശാന്തമായ ദ്വീപാണ് ഫുലിദൂ. സർഫിങ്ങിനോട് താല്പര്യമുള്ളവർക്കു സന്ദർശിക്കാവുന്ന ഒരു ദ്വീപാണ് ഗുറൈധൂ. നാളികേരവും പഞ്ചസാരയുമൊക്കെ ചേർന്ന രുചികരമായ മാലദ്വീപിയൻ സ്പെഷ്യൽ ചോക്ലേറ്റുകൾ ലഭിക്കുന്ന ദ്വീപുകൂടിയാണ് ഗുറൈധൂ. ഓരോ ദ്വീപുകളും സഞ്ചാരികൾക്കു സമ്മാനിക്കുക വേറിട്ട കാഴ്ചകളും വേറിട്ട അനുഭവങ്ങളുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA