ADVERTISEMENT

 ഒരു കപ്പ് കാപ്പിയോ ചായയോ കണികണ്ടു ഉണരുന്നവരാണ് നമ്മിൽ ഭൂരിപക്ഷം പേരും. നമ്മുടെ ശീലങ്ങളുടെ ഭാഗമാണിന്ന്  ആ പാനീയം. അതൊന്നൊഴിവാക്കിയാൽ ആ ദിവസത്തിന്റെ മുഴുവൻ ഉന്മേഷവും  പൊയ്‌പോകുമെന്നാണ് പലരും പറയുന്നത്. കട്ടൻ ചായയും കടുംകാപ്പിയും പാലൊഴിച്ചതും ഒക്കെയായി  ചായയും കാപ്പിയും  നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിട്ട് നൂറ്റാണ്ടുകളായി. കാലങ്ങളായി കുടിച്ചു ശീലിച്ചതിൽ ചില്ലറ പരീക്ഷണങ്ങളൊക്കെ നടത്തി.. പുതുപ്പേരുകളിൽ, പുതുരുചികളിൽ  അണിഞ്ഞൊരുങ്ങിയ കാപ്പിയിന്ന്  കാപ്പുച്ചിനോയും കോൾഡ് കോഫിയുമൊക്കെയായി പുത്തൻ രുചിമേളമൊരുക്കുകയാണ്. രുചിച്ച് കുടിച്ച പഴയ സ്വാദിൽ നിന്നൊരു മാറ്റത്തിനാഗ്രഹിക്കുന്നവരാണ് ഈ പുതുരുചിക്കൂട്ടിന്റെ ആസ്വാദകർ. 

gold-cofee
Image From Armani Hotel Dubai Facebook page

കാപ്പിയിലാണ് പരീക്ഷണങ്ങളിലേറിയ പങ്കും നടക്കുന്നത്. ഗുണവും മണവുമേറിയ രുചിയുടെ പുതുരസതന്ത്രങ്ങൾ പരീക്ഷിക്കുന്ന കാപ്പുച്ചിനോകൾക്കു വലിയ ഡിമാൻഡ് ആണിന്ന്. മികവിലും രുചിയിലും മാത്രമല്ല വിലയിലും മുന്നിൽ നിൽക്കുന്ന ഒരു കാപ്പുച്ചിനോയെ പരിചയപ്പെടുത്തുകയാണ് ദുബായിലെ അർമാനി ഹോട്ടൽ.

23 കാരറ്റ് സ്വർണമടങ്ങിയതാണ് ഇവിടുത്തെ കാപ്പുച്ചിനോ. അറബിക് കാപ്പിക്കുരുവും ഡാർക്ക് ചോക്ലേറ്റും നിറഞ്ഞ ഈ കാപ്പുച്ചിനോ. വിലയിൽ മാത്രമല്ല രുചിയിലും കേമനാണ് ഈ സ്വര്‍ണത്തരികൾ നിറഞ്ഞ കാപ്പുച്ചിനോ. എന്നും കുടിക്കുന്നത്തിൽ  നിന്നുള്ള ഒരു മാറ്റം മാത്രമല്ല ഇതിന്റെ പ്രത്യേകത. അറേബ്യൻ കാപ്പികുരുവിന്റെയും ഡാർക്ക് ചോക്ലേറ്റിന്റെയും മിശ്രണം രുചിയുടെ പുതിയ വാതായനകളാണ് കാപ്പുച്ചിനോ രുചിക്കുന്നവന് മുമ്പിൽ തുറന്നിടുന്നത്.

അർമാനി ഹോട്ടൽ  സ്ഥിതി ചെയ്യുന്നത് ദുബായിലെ ഏറ്റവും പ്രശസ്തമായ, ലോകത്തിലെ തന്നെ ഏറ്റവുമുയരമേറിയ ബുർജ് ഖലീഫയിലാണ്. പ്രമുഖ ഫാഷൻ ഡിസൈനറും മോഡലുമായ ജിയോർജിയോ അർമാനിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് അര്‍മാണി ഹോട്ടൽ. സ്വർണമടങ്ങിയ കാപ്പുച്ചിനോയ്ക്ക് മാത്രമല്ല, ചായയും, ആപ്പിൾ ജ്യൂസും കപ്പ് കേക്കുമൊക്കെ നേരത്തെയും വിളമ്പി ദുബായ് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ വിഭവങ്ങൾക്കെല്ലാമുള്ളതുപോലെ കാപ്പുച്ചിനോക്കും ഒരു വലിയ വിഭാഗം ആവശ്യക്കാരുണ്ട്.

അതിരാവിലെ എഴുന്നേൽക്കുമ്പോൾ ഒരു സ്വർണമടങ്ങിയ കാപ്പുച്ചിനോ കുടിക്കണമെന്ന് ഇപ്പോൾ ആഗ്രഹം  തോന്നുണ്ടോ? ഉണ്ടെങ്കിൽ നേരെ അർമാനിയിലേക്കു ചെന്നാൽ മതി..ഒരു കപ്പ് നിറയെ സ്വർണമടങ്ങിയ കാപ്പുച്ചിനോ കുടിച്ചിട്ട് മടങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com