ADVERTISEMENT

ഹംഗറി, അതിശയകരമായ വാസ്തുവിദ്യയുടെ കളിത്തൊട്ടില്‍, ബുഡാപെസ്റ്റ് മുതല്‍ റോയല്‍പാലസ് വരെ കണ്ണും മനസും നിറയ്ക്കുന്ന ഒരുപിടി കാഴ്ച്ചാനുഭവങ്ങളാണ് ഹംഗറിയെന്ന മനോഹരരാജ്യം ഒരുക്കിവച്ചിരിക്കുന്നത്. കാഴ്ച്ചകളിലെ  ഈ ആര്‍ഭാടം പക്ഷേ ഹംഗറിയിലേയ്ക്കുള്ള യാത്രയില്‍ ഉണ്ടാകില്ല. പൊതുവേ ചിലവ് കുറഞ്ഞൊരു യാത്ര പ്രദാനം ചെയ്യാന്‍ ഹംഗറിയ്ക്കാകും. 

ബുഡാപെസ്റ്റ്

ഈ പേര് ഒരിക്കലെങ്കിലും കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല.ലോകപ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രം ഹംഗറിയുടെ ഹൃദയത്തിലാണ് സ്ഥിതിചെയ്യുന്നത്. ഡാനൂബിന്റെ ഇരുവശത്തുമുള്ള രണ്ട് നഗരങ്ങളായ ബുഡ, പെസ്റ്റ് എന്നിവയില്‍ നിന്നാണ് ശരിക്കും ഹംഗറിയുടെ അദ്ഭുതങ്ങൾ ആരംഭിക്കുന്നത് തന്നെ. 

490305484

 ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിന്റെ രാത്രികള്‍ അതിശയിപ്പിക്കുന്ന അനുഭവങ്ങളാണ് സഞ്ചാരികള്‍ക്ക് നല്‍കുക. ചെറിയ ബജറ്റിലുള്ള ധാരാളം ഹോട്ടലുകള്‍ ബുഡാപെസ്റ്റില്‍ ലഭ്യമാണ്. ഭക്ഷണവും താമസവും മിതമായ നിരക്കില്‍ നിങ്ങള്‍ക്ക് അവിടെ ലഭിക്കും. ഇന്ത്യന്‍ രൂപയ്ക്ക് നല്ല വിനിമയനിരക്ക് ലഭിക്കുമെന്നതിനാല്‍ ഹംഗറി ശരിക്കും ബജറ്റ് യാത്ര തന്നെയായിരിക്കും. 

കാസില്‍ ക്വാര്‍ട്ടര്‍ മുതല്‍ പാര്‍ലമെന്റ് മന്ദിരം വരെ

ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച വാസ്തുവിദ്യയുടെ നേര്‍രൂപങ്ങളാണ്  ഹംഗറിയില്‍ കാണാനാവുക. റോമന്‍ കാലത്തെ അവശിഷ്ടങ്ങള്‍, ബറോക്ക് പള്ളികള്‍, നിയോക്ലാസിക്കല്‍ രീതിയിലുള്ള കെട്ടിടങ്ങള്‍ തുടങ്ങി ഹംഗറിയില്‍ എത്തിയാല്‍ കാണാനും അറിയാനും ഏറെയുണ്ട്. ഇവയൊക്കെയും സൗജന്യമായി തന്നെ കണ്ടാസ്വദിക്കാനാവുന്നതാണ്. 

മധ്യ യൂറോപ്പിലെ ഏറ്റവും വലിയ തടാകമായ ബാലറ്റണ്‍ തടാകം സ്ഥിതിചെയ്യുന്നതും ഹംഗറിയില്‍ തന്നെ. മനോഹരമായ ഗ്രാമപശ്ചാത്തലത്തിലുള്ള ഹംഗറേയിന്‍ കാഴ്ചകള്‍ ആരേയും വിസ്മയിപ്പിക്കും. ഹംഗറിയില്‍ എത്തിയാല്‍ ഒരു തെര്‍മ്മല്‍ക്കുളി നടത്താനും മറക്കണ്ട. ലോകപ്രസിദ്ധമാണ് ഇവിടുത്തെ ചൂടന്‍ കുളി. 

മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗതങ്ങളാണ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും എത്തുന്ന സഞ്ചാരികളെ ചെലവുചുരുക്കാന്‍ സഹായിക്കുന്നത്. ഹംഗറിപോലെയുള്ള രാജ്യങ്ങള്‍ ഇത്തരം പൊതുഗതാഗതങ്ങളിലൂടെ തന്നെ സഞ്ചരിച്ച് കണ്ടറിയണം.  ഒരു യൂറോപ്യന്‍ യാത്രയാണ് ഇനി ഉദ്ദേശിക്കുന്നത് എങ്കില്‍ നേര ഹംഗറിയ്ക്ക് പോയേക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com