ADVERTISEMENT

ഒറ്റനോട്ടത്തിൽ, തായ്‌ലൻഡിലെ പല വിപണികളും ഒരുപോലെയാണെന്ന്  തോന്നാം. എന്നാൽ ഇനി പറയുന്ന രണ്ട് മാർക്കറ്റുകൾ വളരെ വ്യത്യസ്തമാണ്. മെയ് ക്ലോംഗ് റെയിൽവേ മാർക്കറ്റും ഫ്ലോട്ടിംഗ് മാർക്കറ്റും. പേര് പോലെ തന്നെ ഒരൽപ്പം കൗതുകകരവുമാണ് ഈ മാർക്കറ്റുകളുടെ വിശേഷവും. 

മെയ്ക്ലോംഗ് റെയിൽ‌വേ മാർക്കറ്റ്

1134748290

ട്രെയിൻ വരുമ്പോൾ ഇല്ലാതാവുകയും പോയി കഴിയുമ്പോൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഒരു അപൂർവ്വ മാർക്കറ്റാണിത്. കേട്ടിട്ട് വിശ്വാസമാകുന്നില്ലേ. എങ്കിൽ തായ്ലാന്റിലേയ്ക്ക് ചെന്നാൽ ഇത് നേരിട്ട് കാണാം. ഒരു റയിൽവേ ട്രാക്കിന് ഇരുവശത്തുമായി പ്രവർത്തിക്കുന്ന ഈ മാർക്കറ്റിന് വർഷങ്ങളുടെ ചരിത്രം പറയാനുണ്ട്.

ട്രെയിൻ ട്രാക്കിൽ കച്ചവടം നടത്തുന്നതൊന്നും റയിൽവേയ്ക്ക് വിഷയമല്ല, കാരണം ഒരു ട്രെയിൻ അതിന്റെ നടുവിലൂടെ ദിവസത്തിൽ പല തവണ ഓടുന്നു. തായ്‌ലന്‍ഡുകാർ ഈ മാർക്കറ്റിനെ അംബ്രല്ലാ മാർക്കറ്റ് എന്നാണ് വിളിക്കുന്നത്. അതിനു കാരണം റെയിൽ പാതയെ മൂടികൊണ്ടു കുട പോലെയാണ് കടകളുടെ  പടുത ഇട്ടിരിക്കുന്നത് എന്നതിനാലാണ്. സമൂട് സോൺ്ഗ്രാം എന്ന പ്രവശ്യയിൽ ആണ് ഈ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. 1905ലാണ് ഇത് വഴി റെയിൽ പാത നിർമിക്കുന്നത്. പക്ഷേ അതിനും തലമുറകൾ മുൻപേ ഇവിടെ ഈ മാർക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. മാർക്കറ്റിൽ പച്ചക്കറികളും പഴവർഗങ്ങളും മൽസ്യ മാംസാദികളും എന്ന് വേണ്ട എല്ലാ വിധ നിത്യോപയോഗ സാധങ്ങളും വിൽക്കുന്നുണ്ട്. ട്രെയിൻ സർവീസ് ആരംഭിച്ചുവെന്ന് കരുതി തങ്ങളുടെ മാർക്കറ്റിനെ കൈവിടാൻ ഇന്നാട്ടുകാർക്ക് തോന്നാതിരുന്നതാണ് ഇന്ന് സഞ്ചാര പ്രിയർക്ക് ഇവിടം പ്രിയപ്പെട്ടതാകാൻ കാരണം.

പാളത്തിനോട് ചേർന്ന് പാത്രങ്ങളിലും പെട്ടികളിലുമായി വിൽക്കാനുള്ളവ വച്ച് കച്ചവടം തകൃതിയായി നടക്കുമ്പോഴായിരിക്കും ട്രെയിൻ വരുന്നതിന്റെ സിഗ്നൽ കേൾക്കുന്നത്. ട്രെയിൻ അടുത്തേയ്ക്ക് എത്തുന്ന ആ നിമിഷത്തിൽ  ട്രോളികളും റെയിൽ പാളം കവർ ചെയ്തിട്ടിരുന്ന പടുതകളും എല്ലാം അകത്തേയ്ക്ക് വലിയും.  പതിയെ പാളത്തിലൂടെ ട്രെയിൻ കടന്നു പോകും. 

ദിവസത്തിൽ ഏഴു പ്രാവശ്യം ട്രെയിൻ മാർക്കറ്റിലൂടെ കടന്നു പോകും. ട്രെയിൻ പോയിക്കഴിഞ്ഞാൽ ഒന്നും സംഭവിക്കാത്തതുപോലെ മാർക്കറ്റ് വീണ്ടും പഴയബഹളങ്ങളിലേയ്ക്ക് ഊളിയിടും. 

ഇന്ന് ലോകത്തിന്റെ നാനായിടങ്ങളിൽ നിന്ന് മാർക്കറ്റിനെക്കുറിച്ച് കേട്ടറിഞ്ഞ് അനേകം സഞ്ചാരികൾ ഇവിടെയെത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com