ADVERTISEMENT

മനോഹരമായ കാഴ്ചകൾ ആസ്വദിച്ച്  കീശകാലിയാക്കാതെ വിദേശയാത്രയ്ക്ക് തയാറാണോ?. വൈവിധ്യങ്ങളുടെ നാടായ തായ്‍‍‌‌‌ലൻഡ് ബെസ്റ്റ് ചോയ്സാണ്. വിനോദയാത്രാ പാക്കേജുകളില്‍ ചെറിയ ചെലവില്‍ ഇപ്പോള്‍ തായ്‌ലൻഡ് യാത്ര സംഘടിപ്പിക്കാം. ഇന്ത്യന്‍ നഗരത്തിലെന്നപോലെ ജീവിക്കുകയുമാവാം. ഇന്ത്യയിൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭിക്കുന്ന രാജ്യവും ചെലവ് കുറഞ്ഞ നഗരവുമാണ് തായ്‍‍‌‌‌ലൻഡ്.

949960676

ചെറിയ കുടിലുകൾ പോലെയുള്ള വീടുകൾ അതിനിടയിൽ ഒഴുകുന്ന ജലം, അതിനു മുകളിൽ സഞ്ചരിക്കാനുള്ള വള്ളങ്ങൾ, ജനനിബിഡമായ അന്തരീക്ഷം. സംഭവം ഒരു ഷോപ്പിങ് മാൾ തന്നെയാണ്. ബാങ്കോക്കിലെ ഫ്‌ളോട്ടിങ് മാർക്കറ്റ്. തായ്‍‍‌‌‌ലൻഡിൽ കാഴ്ചകൾ ഒരുപാട് ഉണ്ടെങ്കിലും ബാങ്കോക്കിലെ ഫ്ളോട്ടിങ് മാർക്കറ്റ് ഏവർക്കും അദ്ഭുതമായിരിക്കും.

പേര് പോലെ തന്നെ ഒഴുകി നടക്കുന്ന മാർക്കറ്റാണിത്. തായ്‍‍‌‌‌ലൻഡിലെ സമൂത് സോങ്ങ്‌ക്രാമിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ഫ്ലോട്ടിംഗ് മാർക്കറ്റ്. ഇത് ബാങ്കോക്കിൽ നിന്ന് വളരെ അകലെയല്ലാത്തതിനാൽ,  കനാൽ സൈഡ് കാഴ്ചകൾ ആസ്വദിക്കാനോ രുചികരമായ ഭക്ഷണം കഴിക്കാനോ വരുന്ന വിനോദസഞ്ചാരികളെക്കൊണ്ട്  ഇവിടം നിറയും. 

157774460

നിങ്ങൾ ആംഫാവ ഫ്ലോട്ടിംഗ് മാർക്കറ്റ് സന്ദർശിക്കുമ്പോൾ ബാങ്കോക്കിനെ ഒരിക്കൽ കിഴക്കിന്റെ വെനീസ് എന്ന് വിളിച്ചത് എന്തുകൊണ്ടാണെന്ന് പെട്ടെന്ന് മനസ്സിലാകും. നോക്കുന്നയിടത്തെല്ലാം വെള്ളം. എന്നാൽ ആ വെള്ളത്തിന് മീതെയാണ് ആംഫാവ ഉണരുന്നത്. 

മേ ക്ലോംഗ് നദിയുടെ കനാലാണ് ആംഫാവ. ആംഫാവ വൈകുന്നേരങ്ങളിൽ ഉണരുന്ന ചന്തയാണ്, ഇതിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ കച്ചവടങ്ങൾ എല്ലാം നടക്കുന്നത് കനാലിലൂടെ ഒഴുകി നടക്കുന്ന ചെറുവള്ളങ്ങളിൽ ആണെന്നതാണ്. 

ചെറിയ ബോട്ടുകളിൽ എത്തുന്ന കച്ചവടക്കാർ കനാലിന്റെ ഇരുവശങ്ങളിലുമായി നിൽക്കുന്ന ആവശ്യക്കാർക്ക് ഞണ്ടുകൾ, ചെമ്മീൻ  തുടങ്ങി നിരവധി രുചികരമായ ഭക്ഷണങ്ങൾ എത്തിച്ചു നൽകുന്നു.ഈ ഒഴുകുന്ന മാർക്കറ്റിൽ നിന്നും സ്വാദിഷ്ഠമായ ഭക്ഷണം കഴിക്കാൻ നിരവധി പേരാണ് എത്തുന്നത്. വാരാന്ത്യങ്ങളിൽ മാത്രമാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. കൂടാതെ  സന്ദർശകർക്ക് ആംഫാവ കനാലിലൂടെ കാഴ്ചകളും ജീവിതരീതികളും കാണുന്നതിന് ഒരു ബോട്ട് ടൂർ നടത്താനും സൗകര്യമുണ്ട്.

അപ്പോൾ ഇനി തായ് ലൻറ് യാത്ര പ്ലാനിടുമ്പോൾ ഈ രണ്ടിടങ്ങൾ കൂടി മറക്കാതെ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com