sections
MORE

കുറഞ്ഞ ചെലവിൽ സോളോ ട്രിപ്പിന് പോകാൻ ചില രാജ്യങ്ങൾ

966502568
SHARE

ഒരു യാത്ര നടത്താൻ ആഗ്രഹിക്കുമ്പോൾ നിങ്ങൾ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒക്കെ ആലോചിക്കും. ചിലപ്പോൾ കൂട്ടമായി തന്നെ പോകും. എന്നാൽ തനിച്ച് യാത്ര ചെയ്യുക എന്നത് ഏതൊരാളുടേയും ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഒരു ആഗ്രഹം തന്നെയാണ്.  ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു സംഭവം ആണ്. ലോകത്തിന്റെ ഓരോ ഭാഗത്തിനും അതിന്റേതായ സവിശേഷമായ ലാൻഡ്സ്കേപ്പുകൾ, സംസ്കാരങ്ങൾ, ഭക്ഷണങ്ങൾ, ജീവിത രീതികൾ ഉണ്ട്. അതറിയാനും അനുഭവിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ അടുത്ത സോളോ ട്രിപ്പിന് യോജിച്ച ചില ചെലവ് കുറഞ്ഞ സ്ഥലങ്ങൾ പരിചയപ്പെടാം. 

മൊറോക്കോ

ലോകത്തിലെ ഏറ്റവും മികച്ച ഇൻസ്റ്റാഗ്രാം യോഗ്യതയുള്ള രാജ്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടെങ്കിൽ, മൊറോക്കോയുടെ പേര് ആദ്യ നിരയിൽ തന്നെ ഉണ്ടാകും. വടക്കേ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന മൊറോക്കോ അറേബ്യൻ, യൂറോപ്യൻ, ബെർബർ സംസ്കാരങ്ങളിൽ നിന്നുള്ള സവിശേഷമായ സംഗമഭൂമിയാണ്. ആ വ്യത്യസ്ത മൊറോക്കോയുടെ വാസ്തുവിദ്യയിലൂടെയും ആചാരങ്ങളിലൂടെയും കാണാൻ കഴിയും.സഹാറ മരുഭൂമി, മഞ്ഞുമൂടിയ പർവതശിഖരങ്ങൾ, മെഡിറ്ററേനിയൻ കടലിന്റെ അനന്തത എന്നിവയാൽ സമ്പന്നമായ മൊറോക്കോയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യം ആരേയും ആകർഷിക്കും. കൂടാതെ, അതിമനോഹരമായ കാസബ്ലാങ്കയും നില നിറത്തിൽ ആറാടി നിൽക്കുന്ന ഷെഫ് ചൗൺ എന്ന പട്ടണവും മൊറോക്കോയെ വിനോദ സഞ്ചാരികൾക്കിടയിൽ വ്യത്യസ്തമാക്കുന്നു. 

ഫ്രാൻസ്

483874511

യൂറോപ്പിലെ ഏറ്റവും മനോഹരമായ രാജ്യമായ ഫ്രാൻസ് ഓരോ സോളോ യാത്രികന്റെയും സാധ്യതകളുടെ കടലാണ്. അതിശയകരമായ ഈഫൽ ടവർ, ആർക്ക് ഡി ട്രയോംഫെ, ലൂവ്രെ മ്യൂസിയം തുടങ്ങി എണ്ണമറ്റ കാഴ്ചകൾ ഫ്രാൻസിലുണ്ട്. ഐക്കണിക് കെട്ടിടങ്ങളുടെ സമ്പത്ത് കൂടാതെ, ഫ്രാൻസിന് പ്രകൃതി അനുഗ്രഹിച്ച് നൽകിയ സൗന്ദര്യവും ആവോളമുണ്ട്. പാരീസ് നഗരത്തിന്റെ ചൂടിൽ സ്വയം അലിഞ്ഞില്ലാതാകാം. 

ദുബായ്

dubai-trip1

ദുബായിലേക്ക് ഒരു ഏകയാത്ര ആരംഭിക്കുക എന്നത് രസകരമായിരിക്കും. മലയാളികളെ സംബസിച്ച് ദുബായ് ചിരപരിചിതമായൊരിടമാണ്.  വിപുലമായ കാഴ്ചകൾ, ഊർജ്ജസ്വലമായ രാത്രിജീവിതം മുതൽ ആരേയും അതിസാഹസീകർ ആക്കുന്ന കാര്യങ്ങൾ  അനുഭവിക്കാൻ ദുബായ് നിങ്ങൾക്ക് അവസരം നൽകുന്നു. വമ്പൻ ടവറുകൾക്കും ഫ്യൂച്ചറിസ്റ്റ് വാസ്തുവിദ്യയ്ക്കും പേര് കേട്ട ഇവിടം  ഷോപ്പിംഗ് പ്രേമികളുടെ സ്വർഗ്ഗം കുട്ടിയാണ്. കേരളത്തിൽ നിന്നും വളരെ എളുപ്പത്തിലും അധികം ചെലവില്ലാതെയും പോയി വരാൻ സാധിക്കുന്ന ദുബായിലേയ്ക്ക് ഒന്ന് തനിച്ച് പോയി നോക്കു. 

തുർക്കി

Cappadocia

യാത്ര ചെയ്യാനുള്ള സൗകര്യം, കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്ക്, വാസ്തുവിദ്യാ അത്ഭുതങ്ങൾ, സാംസ്കാരിക,  ആതിഥ്യമര്യാദയുള്ള ആളുകൾ - ഒരു സോളോ യാത്രയ്ക്കുള്ള മികച്ച ലക്ഷ്യസ്ഥാനങ്ങളിൽ തുർക്കിയെ ഒഴിവാക്കാനാവില്ല. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ  സംസ്കാരങ്ങളുടെ സവിശേഷമായ ഒരു മിശ്രണം  കൊണ്ട് തുർക്കി അതി മനോഹരവുമായ ഒരു രാജ്യം തന്നെയാണ്.

ബസിലിക്ക സിസ്റ്റേൺ, ദി ബ്ലൂ മോസ്ക് തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ഇസ്താംബൂളിലെ തിരക്കേറിയ തെരുവിനും  കപ്പഡോഷ്യ എന്ന നാടിന്റെ പൗരാണിക സൗന്ദര്യത്തിനും സാക്ഷ്യം വഹിക്കാനുള്ള അവസരം കൂടിയാണ് തുർക്കി യാത്ര.

നോർവേ

ഈ സ്കാൻഡിനേവിയൻ രാജ്യത്തേക്കുള്ള  സന്ദർശനം, അറോറ ബോറാലിസ് അല്ലെങ്കിൽ നോർത്തേൺ ലൈറ്റ്സ് കാണാനുള്ള നിങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാനും കുറച്ച് ദിവസത്തെ ഏകാന്തതയും ആശ്വാസവും ആസ്വദിക്കാനും അവസരം നൽകുന്നു. നിങ്ങൾ ഒരു ഫോട്ടോഗ്രാഫി പ്രേമിയാണെങ്കിൽ, രാജ്യം അസാധാരണമായ മനോഹരമായ മലയോര പ്രകൃതിദൃശ്യങ്ങളാൽ സമ്പന്നമാണെന്ന് നിങ്ങളുടെ ക്യാമറ തെളിയിച്ചു തരും.  

ഇറ്റലി

വാസ്തുവിദ്യ, സംസ്കാരം, ഭക്ഷണം ഏത് ഘടകമെടുത്താലും  ഇറ്റലിയോട് മത്സരിക്കാൻ ശരിക്കും ബുദ്ധിമുട്ടാണ്. റോമിലെയും ഫ്ലോറൻസിലെയും നഗരങ്ങൾ കലയുടെയും വാസ്തുവിദ്യയുടെയും അമൂല്യമായ രത്നങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ, വെനീസ് മാന്ത്രികത നിറച്ച കനാലുകളിൽ വേറിട്ടു നിൽക്ക ന്നു.പ്രക്രതി പ്രേമികളെ സംബന്ധിച്ചിടത്തോളം, വടക്കുകിഴക്കൻ ഇറ്റലി ശരിക്കുമൊരു അനുഗ്രഹമാണ്. ഇനി നിങ്ങൾ ഒരു ഫാഷനെ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ മിലാൻ ബെസ്റ്റ് ചോയ്സാണ്.  ലോകത്തിലെ ഏറ്റവും മികച്ച പിസ ഷെയർ ചെയ്യാതെ ഒറ്റയ്ക്ക് കഴിച്ചാസ്വദിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയായിരിക്കും അല്ലേ.

479824818

ഇനി യാത്ര ചെയ്യാൻ അതും ഒറ്റയ്ക്ക് മതി എന്ന് തീരുമാനിക്കുമ്പോൾ നാട്ടിൽ കിടന്ന് വട്ടം കറങ്ങാതെ ഈ നാടുകൾക്കൂടി ഒന്ന് കണ്ട് വരാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA