sections
MORE

'ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ കള്‍ച്ചര്‍'; പോക്കറ്റ് കാലിയാകാതെ ജപ്പാനിൽ പോകാം

520176152
SHARE

പൂത്തുലഞ്ഞ് നില്‍ക്കുന്ന ചെറിമരങ്ങള്‍ ജപ്പാനിലെ മാത്രം ദൃശ്യവിസ്മയമാണ്. ജപ്പാനിലെ ഈ പൂക്കളുടെ ഭംഗി ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും പോലും ആരെയും കീഴ്പ്പെടുത്തും. ജപ്പാനിലേക്ക് യാത്രപോകുവാനും ഇനി മടിക്കേണ്ട. മനോഹരമായ കാഴ്ചകൾ കണ്ട്‌, പണവും മിച്ചംപിടിച്ചു തിരികെ വരാൻ കഴിയുന്ന കുറച്ചു രാജ്യങ്ങളുണ്ട്. അങ്ങനെയൊരിടമാണ്  ജപ്പാന്‍. കൈയിലുള്ള പണത്തിനനുസരിച്ചു സൗകര്യങ്ങൾ തിരഞ്ഞെടുത്തു യാത്ര ചെയ്യാൻ പറ്റിയയിടമാണ് ജപ്പാൻ. ആഡംബരപൂർവം താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്താൽ തീർത്തും പാപ്പരായി തിരികെയെത്തിക്കാനും കരുതലോടെ ചെലവു കുറച്ച് യാത്ര ചെയ്താൽ പോക്കറ്റ് കാലിയാകാതെ സന്തോഷത്തോടെ യാത്ര പൂർത്തിയാക്കാനും സഹായിക്കുന്ന ഒരു രാജ്യമാണിത്.

1042499682

ദേവാലയങ്ങളും ദേശീയോദ്യാനങ്ങളും അംബര ചുംബികളായ കെട്ടിടങ്ങളും നിറഞ്ഞ ജപ്പാൻ വിനോദ സഞ്ചാരികള്‍ക്ക് സന്തോഷം പകരും. ജാപ്പനീസ് സംസ്‌കാരവും ആരെയും ആകര്‍ഷിക്കുന്നതാണ്. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന ജപ്പാൻ ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ കള്‍ച്ചര്‍ എന്ന സ്ഥാനത്തിനും സ്വന്തമാണ്. സുന്ദരകാഴ്ചകൾ മാത്രമല്ല  ഇലക്ട്രോണിക്സ്, ഓട്ടൊമൊബൈൽ രംഗങ്ങളിൽ ലോകത്തെല്ലായിടത്തും ജപ്പാൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

വസന്തകാലത്തെ പ്രധാന ആകർഷണമായ ചെറിപ്പൂക്കൾ വിരിഞ്ഞ യുനോ പാർക്ക് തീർച്ചയായും കണ്ടിരിക്കണം. ആയിരത്തിലധികം ചെറിമരങ്ങൾ ഉള്ള പാർക്കിനോട് ചേർന്ന് തടാകവും മ്യൂസിയങ്ങളും മൃഗശാലയും ഉണ്ട്. അനൗദ്യോഗികമായി ജപ്പാനിന്റെ ദേശീയപുഷ്പമായി പരിഗണിക്കുന്നത് ഈ ചെറിപ്പൂക്കളെയാണ്.  മരങ്ങളിൽ ഇല വരുന്നതിനു മുൻപ് ഒരാഴ്ചത്തെ കാലാവധിയിൽ ചെറിപൂക്കൾ വിടരുകയും കൊഴിയുകയും ചെയ്യും. മരത്തിന്റെ അടിമുടി പൂത്തു നിൽക്കുന്ന പൂക്കൾ നയനമനോഹരമാണ്.

കൂടാതെ ടോക്യോവിലെ പുരാതന ബുദ്ധക്ഷേത്രമായ സെൻസോജിയും കാണേണ്ടതാണ്. അഞ്ചു തട്ടായി കാണുന്ന പഗോഡയും വർണ്ണ മത്സ്യങ്ങൾ നിറഞ്ഞ ചെറിയ അരുവിയും പൂത്ത ചെറി മരങ്ങളും ക്ഷേത്രത്തിനോട് ചേർന്നുണ്ട്. അവിടത്തെ ആചാരരീതികളും കലാനിർമിതികളും കണ്ടശേഷം ടോക്കിയോ സ്കൈ ട്രീയിലേക്ക് (sky tree) തിരിക്കാം. ഉയരത്തിൽ ദുബായിലെ ബുർജ് ഖലീഫക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ഈ ടവറിന്റെ ഉയരം 634 മീറ്ററാണ്. പ്രക്ഷേപണത്തിനായി ഉപയോഗിക്കുന്ന ടവറിൽ റസ്റ്റോറന്റും രണ്ടു ഒബ്സെർവഷൻ ഡക്കും ഉണ്ട്. 350 മീറ്റർ ഉയരത്തിലുള്ള ഡക്കിൽ നിന്ന് നഗരവീക്ഷണം നടത്താം. അവിടെയുള്ള ഗ്ലാസ്‌ ഫ്ലോറിൽ കയറി നിന്നാൽ താഴെയുള്ള വ്യൂ ആസ്വദിക്കാം. മനസ്സിനെ സന്തോഷിപ്പിക്കുന്ന നിരവധി കാഴ്ചകളാണ് ജപ്പാൻ ഒരുക്കിയിരിക്കുന്നത്.

അറിയാം

ഇന്ത്യകാർക്ക് ജപ്പാനിലേക്ക് ഒാൺ അറൈവൽ വിസ കിട്ടില്ല. വി എഫ് എസ് (vfs) മുഖേനെയോ ജപ്പാൻ എംബസ്സിയിലൂടെയോ വിസക്ക് അപേക്ഷിക്കാം  മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും ജപ്പാനിലേക്ക് നേരിട്ട് ഫ്ലൈറ്റുകൾ ലഭ്യമാണ്. ചാര്‍ജ് കൂടുതലാകും.

ചെലവ് കുറയ്ക്കാം

യാത്രയ്ക്കായി ട്രെയിനുകളെയും ബസ്സുകളെയും ആശ്രയിക്കാം.

മെട്രോ പാസ് എടുക്കുന്നതു ചെലവ് കുറയ്ക്കാനാവും.

കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ താമസസൗകര്യം കണ്ടെത്താം.

കാഴ്ചകൾ ആസ്വദിക്കുവാനായി ഗ്രട്ട് പാസ് എടുക്കാം ചെലവ് കുറക്കാനാവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA