sections
MORE

ബാങ്കോക്ക് യാത്ര സുരക്ഷിതമാണോ? അറിഞ്ഞിരിക്കേണ്ട അപകടങ്ങളും മുന്നറിയിപ്പുകളും

459242197
SHARE

തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കാക്ക്, രുചികരമായ ഭക്ഷണത്തിനും വൈവിധ്യമാർന്ന ക്ഷേത്ര സമുച്ചയങ്ങളാലും പേരുകേട്ടയിടമാണ്. എന്നാൽ  ബാങ്കോക്കിന് ഒരു ഇരുണ്ട മുഖം കൂടിയുണ്ട്. ദിനംപ്രതി വർദ്ദിച്ച് വരുന്ന ലൈംഗിക വ്യവസായം, അമിത മയക്കുമരുന്നുപയോഗം, ബാറുകൾ, നൈറ്റ്ക്ലബ്ബുകൾ, എല്ലായ്‌പ്പോഴും അപകടങ്ങൾ സംഭവിക്കുന്ന റോഡുകൾ എന്നിവ ഈ നഗരത്തിന്റെ ഇരുളിമ വർധിപ്പിക്കുന്നു. 

ബാങ്കോക്ക് വിനോദ സഞ്ചാരികൾക്ക് സുരക്ഷിതമാണോ എന്ന ചോദ്യത്തിന് ഒരു പരിധി വരെ അതെ എന്ന് പറയാം. കാരണം ബാങ്കോക്കിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് പല അമേരിക്കൻ നഗരങ്ങളേക്കാളും കുറവാണ്, മാത്രമല്ല വിനോദസഞ്ചാരികൾക്കെതിരായ അതിക്രമങ്ങൾ വിരളവുമാണിവിടെ. എന്നിരുന്നാലും, ബാങ്കോക്കിലെ യാത്ര എങ്ങനെ സുരക്ഷിതമാക്കാം, എന്തൊക്കെ ഒഴിവാക്കണം, എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. 

877212384

1, ബാങ്കോക്കിലേയ്ക്ക് പുറപ്പെടും മുമ്പ് ഏതൊക്കെ സ്ഥലങ്ങളാണ് സുരക്ഷിതമെന്ന് മനസിലാക്കുക, ഒഴിവാക്കേണ്ട മേഖലകളെക്കുറിച്ചും അറിഞ്ഞിരിക്കാം. അല്ലെങ്കിൽ കുറഞ്ഞത് ആ ഇടങ്ങളെക്കുറിച്ച് വളരെ അറിവുള്ളവരായിരിക്കണം. സെക്സ് സ്ട്രീറ്റായ പാറ്റ്പോംഗ് പോലെയുള്ള സ്ഥലങ്ങൾ  അപകടസാധ്യതയുള്ളവയാണ്. 

2  ലോകത്തിലെ ഏറ്റവും അപകടകരമായ ചില റോഡുകൾ‌ തായ്‌ലൻഡിലുണ്ട്, ട്രാഫിക് അപകടങ്ങളും സാധാരണമാണ് ഇവിടെ.അതിനാൽ നിങ്ങൾ  ബാങ്കോക്കിൽ, സാധ്യമാകുമ്പോഴെല്ലാം ബോട്ടിലോ കാൽനടയായോ യാത്ര ചെയ്യുക. നിങ്ങൾ ബാങ്കോക്കിലെ സ്ഥിരം കാഴ്ചകളിൽ ഒന്നായ  തുക്-ടുക്ക് ആണ് യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നതെങ്കിൽ  വാഹനം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, അപരിചിതരുമായി ഇതിലെ യാത്ര പങ്കിടരുത്, ക്യാബിന്റെ നിരക്കും പോകേണ്ടയിടവും നേരത്തെ പറഞ്ഞുറപ്പിക്കുക.

517492992

3. ബാങ്കോക്കിലെ മയക്കുമരുന്നിനെക്കുറിച്ച് അതീവ ജാഗ്രത പാലിക്കുക, ഇവിടെ  മയക്കുമരുന്ന് കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്താൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ ആർക്കും കഠിനമായ ശിക്ഷ അനുഭവിക്കേണ്ടിവരും. നിങ്ങളെ അപകടത്തിൽപ്പെടുത്താൻ പാകത്തിന് ഭക്ഷണവും വെള്ളവും പോലും അന്യരുമായി ഷെയർ ചെയ്യരുത്. പറ്റുമെങ്കിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കാൻ ശ്രമിക്കാം. 

4. തായ്‌ലൻഡിലെ ബസ് യാത്ര സുരക്ഷിതമല്ല, പ്രത്യേകിച്ച് രാത്രിയിൽ; ലോകത്തിലെ ഏറ്റവും ഉയർന്ന റോഡ് മരണനിരക്ക് തായ്‌ലൻഡിലാണെന്നാണ് പറയുന്നത്.  ബാങ്കോക്ക് നഗരത്തിലെ ട്രെയിനുകളിൽ ചില സുരക്ഷാ മെച്ചപ്പെടുത്തലുകൾ നടന്നിട്ടുണ്ടെങ്കിലും, ആദ്യമായി സന്ദർശിക്കുന്ന യാത്രികരെ സംബന്ധിച്ച് സുരക്ഷ ഉറപ്പിക്കാനാവില്ല. 

5. പൊതുവേ, നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് തീവ്രമായ അവബോധം നിലനിർത്തുക, മദ്യപാനം പരിമിതപ്പെടുത്തുക, പങ്കാളിയുമൊത്തോ ഗ്രൂപ്പുകളിലോ യാത്ര ചെയ്യുക എന്നിവയാണ് ബാങ്കോക്കിൽ സുരക്ഷിതമായി തുടരുന്നതിനുള്ള മറ്റ് ടിപ്പുകൾ. നിങ്ങൾ ബാങ്കോക്ക് നടന്ന് കാണാൻ ഉദ്ദേശിക്കുന്നുവെങ്കിൽ  നടപ്പാതകളും കാൽനട പാലങ്ങളും ഉപയോഗിക്കാം. 

എന്തൊക്കെ കാണാം

യാത്രക്കാർക്ക് ആസ്വദിക്കാനായി ബാങ്കോക്കിൽ സുരക്ഷിതമായ ചില സമീപസ്ഥലങ്ങളും പ്രദേശങ്ങളുമുണ്ട്.  മികച്ച ഭക്ഷണശാലകൾ, ഉയർന്ന നിലവാരത്തിലുള്ള ഷോപ്പുകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് സ്ട്രീറ്റുകൾ എന്നിവ ഇത്തരത്തിൽ ഉള്ളവയാണ്.  

സിയാം സ്ക്വയറാണ് മറ്റൊരു സുരക്ഷിതമായ കേന്ദ്രം. സുവനീറുകൾ, ഫാഷൻ ഡ്രസുകൾ,  ഇലക്ട്രോണിക്സ് എന്നിവയ്ക്കായി ഷോപ്പിംഗ് നടത്താനുള്ള മികച്ച സ്ഥലവും കൂടിയാണിത്. ബാങ്കോക്കിലെ മറ്റൊരു സുരക്ഷിത പ്രദേശമായ റട്ടാനകോസിൻ, തിരക്കേറിയ തെരുവ് വിപണികളും ഉയർന്ന നിലവാരത്തിലുള്ള ഹോട്ടലുകളും,  ഗ്രാൻഡ് പാലസ്, ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമകളിൽ ഒന്ന് സ്ഥിതി ചെയ്യുന്ന വാട്ട് ഫോ, ആകർഷകമായ മ്യൂസിയങ്ങൾ  എന്നിവയും തെരഞ്ഞെടുക്കാം. 

ഏത് യാത്ര പുറപ്പെടുന്നതിന് മുമ്പും ചിന്തിക്കേണ്ട പ്രധാന കാര്യമാണ് ആ യാത്ര എത്രത്തോളം സുരക്ഷിതം ആയിരിക്കും എന്നത്.ആദ്യമായി സന്ദർശിക്കുന്ന സ്ഥലത്തെ രീതികളും മറ്റും നേരത്തെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പോകുന്ന സ്ഥലത്തെ വിനോദങ്ങൾ മാത്രമല്ല, അപകടങ്ങളും കൂടി അറിഞ്ഞാൽ മാത്രമേ ആ യാത്ര സുരക്ഷിതമായി പൂർത്തിയാക്കാനാവു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA