sections
MORE

മഞ്ഞിന്റെ മാസ്മരിക സൗന്ദര്യമാസ്വദിക്കാൻ പോകാം ഇവിടങ്ങളിലേക്ക്

151812793
SHARE

വിദേശ രാജ്യങ്ങളിലേയ്ക്ക് യാത്ര പോകുമ്പോൾ മഞ്ഞുകാലത്ത് പോകണമെന്ന് പറയും. കാരണം ആ കാലത്ത് മിക്കവാറും എല്ലാം മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന കാഴ്ച്ച വാക്കുകൾക്ക് അതീതമാണ്. മാന്ത്രികമായൊരു അനുഭവമായിരിക്കും ഇത്തരം ഇടങ്ങളിലേയ്ക്കുള്ള യാത്ര. ലോകത്ത് നിരവധി ശൈത്യകാല ഡെസ്റ്റിനേഷനുകൾ ഉണ്ടെങ്കിലും
ഒത്തിരി അറിയപ്പെടാത്ത  എന്നാൽ ഏറ്റവും മികച്ച ശൈത്യകാല സ്ഥലങ്ങളിൽ ചിലത് ഇവിടെ പരിചയപ്പെടാം.

ടാലിൻ, എസ്റ്റോണിയ

യഥാർത്ഥ ജീവിതത്തിൽ ഡിസ്നി സിനിമകളുടെ മാന്ത്രികത അനുഭവിക്കുമെന്ന് എപ്പോഴെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ? എങ്കിൽ ടാലിൻ വരെയൊന്ന് പോയാൽ മതി, മഞ്ഞുകാലത്ത് എസ്‌റ്റോണിയയുടെ തലസ്ഥാനമായ ടാലിൻ സമ്മാനിക്കുന്നത് സ്വപ്നം കാണും പോലെയുള്ള കാഴ്ച്ചകളാണ്.

912213004

ടാലിനിലെ പഴയ നഗരം  എപ്പോഴും മോഹിപ്പിക്കുന്നതാണെങ്കിലും, ശൈത്യകാലത്ത് ആ പഴയ നഗര വിഥികളും മഞ്ഞിൽ പുതച്ച് കിടക്കും. ടാലിൻ തടാകം ഐസ് തടാകമായി മാറുന്നത് കാണാനും അനേകം ടൂറിസ്റ്റുകളാണ് എത്തുന്നത്. ഈ സമയത്ത് ഐസ് തടാകത്തിൽ  ഐസ് സ്കേറ്റിംഗ് അടക്കമുള്ള വിനോദ പരിപാടികളും നടത്തപ്പെടുന്നു.


ഓഹ്രിഡ്, മാസിഡോണിയ

ഓഗ്രിഡ് ശരിക്കും ഒരു വേനൽക്കാല വിനോദസഞ്ചാര കേന്ദ്രമാണ്. എന്നാൽ
മഞ്ഞുകാലത്തെ ഓcഹിഡിലെ  സ്ഥലങ്ങളിലെ മനോഹരമായ കാഴ്ചയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇടുങ്ങിയ നടപ്പാതകളിൽ മഞ്ഞുമൂടിയ ചതുരക്കല്ലുകൾ കൊണ്ട് തടാകക്കരയിലുള്ള നഗരം മനോഹരമായി കാണപ്പെടും.

517811002

ഒഹ്രിഡ് തടാകത്തിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ കൊച്ചു പട്ടണത്തിൽ പരമ്പരാഗത ഓട്ടോമൻ ഷെൽട്ടറുകളും ബൈസന്റൈൻ പള്ളികളും  സ്ഥിതി ചെയ്യുന്നു. 

472834592


 ബ്രസോവ്, റൊമാനിയ

റൊമാനിയയിലെ വേറെ ഏത് സ്ഥലങ്ങളെക്കാളും വിനോദസഞ്ചാരികൾ ബ്രാസോവിനെ ഇഷ്ടപ്പെടുന്നു. കാരണങ്ങൾ നിരവധിയാണ്. പതിമൂന്നാം നൂറ്റാണ്ടുവരെയുള്ള ട്രാൻസിൽവാനിയയെ ചിത്രീകരിക്കുന്ന ഒരു ക്ലാസിക് കൊച്ചു പട്ടണമാണ് ബ്രാസോവ്.

178421685

പർവതനിരയിലുള്ള കാർപാത്തിയൻ മേഖലയിലേക്കും ബ്രാസോവിൽ നിന്ന് ബ്രാക്കു കാസിൽ അഥവാ ഡ്രാക്കുള കോട്ടയിലേയ്ക്കും പോകാൻ വളരെ എളുപ്പമാണ്. എന്നാൽ മഞ്ഞുകാലം പട്ടണത്തിന് മറ്റൊരു മുഖം സമ്മാനിക്കുന്നു. ഈ സമയം മഞ്ഞു വീണ നഗരവീഥികളിലൂടെ   അലസമായി നടക്കാൻ ആരുമൊന്നു കൊതിക്കും.


ഹാർബിൻ സിറ്റി, ചൈന

ശൈത്യകാലത്ത് അവിസ്മരണീയമായ ഐസ്, സ്നോ ഫെസ്റ്റിവൽ ആസ്വദിക്കാൻ വേറെ എവിടെയും പോകണ്ട നേരേ  ചൈനീസ് നഗരമായ ഹാർബിനിലേക്ക് പോയാൽ മതി.  ലോകത്തിലെ ഏറ്റവും വലിയ ഐസ് ബിനാലെയാണ് ഈ ചൈനീസ് നഗരത്തിൽ നടക്കുന്നത്.

വ്യത്യസ്ത വർണ്ണ ലൈറ്റുകൾ ഉപയോഗിച്ച്  പ്രകാശിക്കുമ്പോൾ രാത്രിയിൽ അവ കൂടുതൽ മനോഹരമാകും.


പെരിറ്റോ മൊറേനൊ, അർജന്റീന

മഞ്ഞുകാലത്ത് നല്ല സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ തണുത്തുറഞ്ഞ പർവതനിരയിലെ ഐസ് പാളികൾ അടർന്നു വീഴുന്ന അപൂർവ്വ കാഴ്ച്ച കാണണോ. അർജൻറീനയിലെ പെരിറ്റോ മൊറേനൊ എന്ന സ്ഥലം ഇതിന് പ്രസിദ്ധമാണ്.   നവംബർ മുതൽ മാർച്ച് വരെയുള്ള  ഇവിടുത്തെ കാലഘട്ടം  പ്രകൃതിയുടെ അത്ഭുതങ്ങളും സൗന്ദര്യവും നിരീക്ഷിക്കുന്നതിനുള്ള സമയമാണ്.  ആൽപൈൻ പുഷ്പങ്ങളുടെ അതിർത്തിയായ  ലോസ് ഗ്ലേസിയേഴ്സ് ദേശീയ ഉദ്യാനത്തിലൂടെയുള്ള ബോട്ട് യാത്രയിൽ മഞ്ഞുപാളികൾ അടർന്നു വീഴുന്നത് അടുത്തു കാണാം.

വൈറ്റ്ഫിഷ്, മൊണ്ടാന, യുഎസ്എ

ഗ്ലേസിയർ നാഷണൽ പാർക്കിലേക്ക് നേരിട്ട് പ്രവേശനമുള്ള ഒരു പർവ്വത നഗരമാണ് വൈറ്റ്ഫിഷ്. ശൈത്യകാലത്ത്, നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്. നാഷണൽ ജിയോഗ്രാഫിക് സർവ്വേ അനുസരിച്ച് ലോകത്തിലെ മികച്ച 25 സ്കീയിംഗ് ലൊക്കേഷനുകളിൽ ഒന്നായതിനാൽ വർഷം തോറും നിരവധി സ്കീയിംഗ് പ്രിയർ ഇവിടെയെത്തുന്നു.

ലേക് ബ്ലെഡ്, സ്ലൊവേനിയ

ലോകത്തിലെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഫോട്ടോഗ്രാഫി ലാൻഡ്സ്കേപ്പുകളിൽ ഒന്നാണ് ലേക് ബ്ലെഡ്. ലേക്ക് ബ്ലെഡിന്റെ ഈ മനോഹരമായ കാഴ്ച സ്വാഭാവികമായും  സ്ലോവേനിയയിലെ ജൂലിയൻ ആൽപ്സിന്റെ മടിത്തട്ടിൽ ആണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുവീഴുന്ന സമയങ്ങളിൽ തടാകം നീല നിറമാർന്ന് മഞ്ഞിൽ പുതച്ചു കിടക്കും.   മഞ്ഞുമൂടിയ കാടുകളും പർവതങ്ങളും ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്.

സ്വിറ്റ്സർലൻഡ്
ഒരു മഞ്ഞുകാലവും സ്വിറ്റ്സർലന്റിലൂടെയല്ലാതെ അവസാനിക്കുന്നില്ല. ഭൂമിയിലെ പറുദീസയായ
സ്വിറ്റ്സർലൻഡ് ഹേമന്തത്തിൽ കൂടുതൽ ആകർഷകമാകുന്നു. പ്രകൃതിയുടെ മാസ്റ്റർപീസായ  ഈ ചെറിയ രാജ്യം ശിശിരകാലത്ത് മഞ്ഞുപുതച്ച പ്രകൃതിദൃശ്യങ്ങളാൽ അനുഗ്രഹീതമാണ്.

ശൈത്യകാലത്ത്,  സ്വിറ്റ്സർലൻഡിൽ അറിയപ്പെടാത്ത എന്നാൽ അതിഗംഭീര അനുഭവങ്ങൾ നൽകുന്ന ധാരാളം സ്ഥലങ്ങളും വിനോദ പരിപാടികളും ഉണ്ട്.

നാടിന്റെ ഹൃദയത്തിലൂടെ കാഴ്ചകളുടെ താഴ്വാരത്തിലേയ്ക്ക് പോകുന്ന ട്രെയിൻ യാത്ര മുതൽ എംഗൽ ബർഗ് എന്ന അതി മനോഹര ഗ്രാമവീഥികളിലൂടെയുള്ള സഞ്ചാരം വരെ. ഒരിക്കലെങ്കിലും ഈ സ്വർഗ്ഗിയ രാജ്യത്ത് പോകാൻ കൊതിക്കാത്തവരായി ആരുണ്ടാകും.


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA