ADVERTISEMENT

ഒഴിവ് കിട്ടിയാൽ കുടുംബവുമൊത്ത് യാത്രപോകുവാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. വിദേശയാത്ര മിക്കവരുടെയും ഉള്ളിലുള്ള മോഹമാണ്. പോക്കറ്റ് കാലിയാക്കാതെ എങ്ങനെ യാത്ര പ്ലാൻ ചെയ്യാം എന്നതാണ് അടുത്ത ടെൻഷൻ. രൂപയുടെ മൂല്യമിടിയുന്നത് വിദേശ യാത്രകൾ പോകാനൊരുങ്ങുന്നവരെ ചെറുതല്ലാത്ത രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. പല രാജ്യങ്ങളിലെയും പണവുമായി തട്ടിച്ചു നോക്കുമ്പോൾ രൂപ അവയേക്കാളെല്ലാം ഏറെ താഴെയാണ്. ആ രാജ്യങ്ങളിലേക്കു യാത്ര പോകുകയാണെങ്കിൽ മനോഹരമായ കാഴ്ചകൾ കാണുന്നതിനൊപ്പം തന്നെ കീശ കാലിയാകില്ല എന്നൊരു വസ്തുത കൂടിയുണ്ട്. അങ്ങനെയൊരു രാജ്യമാണ് ഐസ്‌ലാൻഡ്.

ഐസ്‌ലാൻഡ് 

 കൊച്ചുകേരളത്തിന്റ പകുതിപോലും ജനസംഖ്യ ഇല്ലാത്ത ഐസ്‌ലാൻഡ് എന്ന അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപ്‌രാഷ്ട്രം, വിസ്മയം ജനിപ്പിക്കുന്ന ധാരാളം കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. ജലാശയങ്ങളാണ് അവിടുത്തെ പ്രധാനാകർഷണം. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപെന്ന സവിശേഷതയുള്ള ഐസ്‌ലാൻഡിൽ ജന്തുവൈവിധ്യം വളരെ കുറവെങ്കിലും കാഴ്ചകൾക്കു യാതൊരു പഞ്ഞവുമില്ല. സജീവമായ അഗ്നിപർവ്വതങ്ങൾ കാണാൻ കഴിയുന്ന നാടെന്ന പ്രത്യേകതയുണ്ട് ഈ ദ്വീപിന്. നീല ലഗൂണുകളുകളും വെള്ളച്ചാട്ടങ്ങളും നോർത്തേൺ ലൈറ്റ്സ് എന്നറിയപ്പെടുന്ന പ്രതിഭാസവുമൊക്കെ ഈ നാട്ടിലെ മനോഹര കാഴ്ചകളാണ്. അധിക ചെലവില്ലാതെ കാഴ്ചകൾ ആസ്വദിച്ചു മടങ്ങാൻ കഴിയുമെന്നതും ഐസ്‌ലാൻഡിന്റെ പ്രത്യേകതയാണ്.

ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഐസ്‌ലാൻഡിനു മൂന്നാം സ്ഥാനമുണ്ട്. 3,32,000 ആണ് ഐസ്‌ലാൻഡിലെ ജനസംഖ്യ. റെയ്ക്യവിക് എന്ന തലസ്ഥാനനഗരിയിലാണ് കൂടുതൽ ജനങ്ങളും താമസിക്കുന്നത്. ചൂടുവെള്ളം നിറഞ്ഞ ബ്ലൂ ലഗൂൺ എന്ന ജലാശയമാണ്  ഇവിടുത്തെ പ്രധാനകാഴ്ചകളിലൊന്ന്. ഇന്നാട്ടിലെ ജനങ്ങളിൽ ഭൂരിപക്ഷവും വൈകുന്നേരങ്ങൾ ചെലവഴിക്കുന്നത് ഈ ജലാശയത്തിലാണ്. ഐസ്‌ലാൻഡിലെത്തുന്ന സഞ്ചാരികളും ഈ നീരുറവയുടെ സുഖമാസ്വദിക്കാറുണ്ട്. മനോഹരമായ വെള്ളച്ചാട്ടങ്ങൾ, തണുത്തുറഞ്ഞു നിൽക്കുന്ന മഞ്ഞുപാളികൾ, തുടങ്ങി ഇതുവരെ കാണാത്തതും അനുഭവിക്കാത്തതുമായ നിരവധി കാഴ്ചകൾ സന്ദർശകർക്കു സമ്മാനിക്കാൻ ഐസ്‌ലാൻഡിനു കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com