ADVERTISEMENT

യുഎഇ ഒരു ചെറിയ രാജ്യമായിരിക്കാം. പക്ഷേ വിനോദ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനും പ്രണയത്തിലാകാനുമുള്ള ആവേശകരമായ സ്ഥലങ്ങള്‍ ഇവിടെ നിറഞ്ഞിരിക്കുന്നു. ഈ രാജ്യം ലോകപ്രശസ്ത ബീച്ച് റിസോര്‍ട്ടുകളുടെയും ആകര്‍ഷണീയമായ സ്‌കൈലൈനിന്റെയും ലോകത്തെ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമാണ്. യുഎഇയിലെത്തിയാല്‍ കണ്ടിരിക്കേണ്ട പ്രധാന ആറ് കാഴ്ച്ചകളെക്കുറിച്ച് അറിയാം.

ജെബല്‍ ഹഫീത് കൊടുമുടി 

ഉയരമുള്ള കെട്ടിടങ്ങള്‍ക്കും സ്‌കൈ സ്‌ക്രാപ്പറുകള്‍ക്കും പുറമെ സാഹസിക കായിക വിനോദങ്ങള്‍ക്കും മരുഭൂമിയിലെ കായിക അഭ്യാസങ്ങള്‍ക്കുമെല്ലാം ഈ രാജ്യം പ്രശസ്തമാണ്. എന്നാല്‍ യുഎഇയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ് ജെബല്‍ ഹഫീത് കൊടുമുടി. 

508096528

യുഎഇയിലെ ഉയര്‍ന്ന കൊടുമുടിയാണ് ഇത്. യുഎഇയുടെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ചിരിക്കുന്നത് ഈ കൊടുമുടിയ്ക്ക് ചുറ്റുമാണെന്ന് തോന്നിപ്പോകും. മനോഹരമായ മരുഭൂമിയിലെ പനോരമ കാഴ്ച്ചകള്‍ വിന്‍ഡിംഗ് റോഡിലൂടെ മുകളിലേയ്ക്ക് കയറുമ്പോള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാനാവും.

ഗോള്‍ഡ് സൂക്ക്

മലയാളികള്‍ക്ക് സ്വര്‍ണ്ണമെന്ന് പറഞ്ഞാല്‍ ജീവനാണല്ലോ. പ്രവാസികളായ മലയാളികളെല്ലാം തന്നെ നാട്ടിലേയ്ക്ക് വണ്ടികയറുമ്പോള്‍ ഒരുതരിപ്പൊന്നെങ്കിലും കൊണ്ടുവരും. യുഎഇ ശരിക്കുമൊരു സ്വര്‍ണ്ണഖനിയാണെന്ന് പറയാം. ദുബായിലെ ഗോള്‍ഡ് സൂക്ക് തെരുവുകള്‍ നിങ്ങളെ മറ്റൊരു ലോകത്ത് എത്തിക്കും.വിലയേറിയതും മിതനിരക്കിലുമുള്ള കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച സ്വര്‍ണ്ണ ഇനങ്ങളും മറ്റ് ആഭരണങ്ങളും നിങ്ങള്‍ക്ക് ഇവിടെ നിന്ന് വാങ്ങാം. ഇവിടുത്തെ മറ്റൊരു പ്രത്യേകത വിലപേശിവാങ്ങാമെന്നതാണ്. 

513488892

അല്‍വാര്‍ഖ വൈല്‍ഡ്‌ലൈഫ് സഫാരി

ദുബായിലെ അല്‍ വാര്‍ഖ ലോകപ്രസിദ്ധമാണ്. മണലാരണ്യങ്ങളിലൂടെ തെന്നിത്തെറിച്ചുപോകുന്ന വാഹനങ്ങള്‍. ഏതുനിമിഷവും മറിഞ്ഞുവീണേക്കാമെന്ന് തോന്നുന്ന ഭീതിതമായ കാഴ്ച്ച. അതിസാഹസീഹത ആഗ്രഹിക്കുന്ന ആര്‍ക്കും അല്‍വാര്‍ഖ വൈല്‍ഡ് ലൈഫ് സഫാരി തെരഞ്ഞെടുക്കാം. തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് മാറി സഥിതിചെയ്യുന്ന ഇവിടം മുന്നൂറിലധികം ഇനം പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ്. 

പാം ജുമൈറ

498844772

പാം ജുമൈറ സന്ദര്‍ശിക്കാതെ ദുബായിലേക്കെന്നല്ല, യുഎഇയിലേയ്ക്കുള്ള ഒരു യാത്രയും പൂര്‍ത്തിയാകില്ല. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപാണ് ഇത്. ഈന്തപ്പനയുടെ ആകൃതിയിലാണ് ഈ ദ്വീപിന്റെ നിര്‍മ്മാണം. ആഡംബരവില്ലകളും ഹോട്ടലുകളും മുതല്‍ വാട്ടര്‍തീം പാര്‍ക്കും വന്യജീവി സങ്കേതങ്ങള്‍ വരെ ഈ മനുഷ്യനിര്‍മ്മിത അദ്ഭുതത്തിൽ കാണാം.

സര്‍ ബാനി യാസ് ദ്വീപ്

സര്‍ ബാനി യാസ് യുഎഇയിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപാണ്. ഇവിടെ ജീറാഫ്, ചീറ്റ എന്നിവയടക്കമുള്ള വന്യജീവികളെ അടുത്തുകാണാനും, പക്ഷിനിരീക്ഷണം, സഫാരി, മൗണ്ടെയ്ന്‍ ബൈക്കിംഗ്, സ്നോര്‍ക്കെലിംഗ്, കയാക്കിംഗ് എന്നിവയ്ക്കുമുള്ള  അവസരങ്ങള്‍ ഉണ്ട്. 

dubai-miracle-garden-new

ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍

miracle-garden

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാതെ എന്ത് യുഎഇ യാത്ര. ഗാര്‍ഡന്‍ എന്നുപറയുമ്പോള്‍ അത്ര ചെറുതായി കാണണ്ട, കണ്ണെത്താദൂരത്തോളം പരന്നുപന്തലിച്ചുകിടക്കുകയാണ് പൂക്കളുടെ വസന്തം. ഏതാണ്ട് 45ദശലക്ഷം പൂഷ്പങ്ങള്‍ ഈ പൂന്തോട്ടത്തെ അലങ്കരിക്കുന്നു. എത്രതരത്തിലുള്ള പൂക്കളുണ്ടെന്ന് ഊഹിക്കാന്‍ കൂടിപറ്റാത്തവിധം പൂക്കളക്കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു പൂന്തോട്ടം.  എയര്‍ബസ് 380 ന്റെ ആകൃതിയിലുള്ള ഏറ്റവും വലിയ പുഷ്പശില്‍പമുണ്ടാക്കി ഈ ഗാര്‍ഡന്‍ ഗിന്നസ് ബുക്കിലും ഇടംപിടിച്ചു. 

സഞ്ചാരികൾക്ക് യുഎഇ ഒരുക്കി വച്ചിരിക്കുന്ന അദ്ഭുതങ്ങൾ മുകളിൽ പറഞ്ഞ ലിസ്റ്റിൽ ഒതുങ്ങുന്നതല്ല, എങ്കിലും അവിടേക്ക് പറക്കുമ്പോള്‍ ഈ ഇടങ്ങള്‍ ഓര്‍ത്തുവെയ്ക്കാം. നിങ്ങളുടെ യാത്ര കുറച്ചുകൂടി ഗംഭീരമാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com