sections
MORE

കീശകാലിയാകുമെന്ന ടെൻഷന്‍ വേണ്ട; പറക്കാം ഇൗ രാജ്യങ്ങളിലേക്ക്

890760116
SHARE

വിദേശയാത്രക്ക് തയാറാണോ? കുടുംബവും കുട്ടികളുമായി അടിച്ചുപൊളിക്കാം. കീശകാലിയാകുമെന്ന ടെൻഷനും വേണ്ട. കുറഞ്ഞ ചെലവിൽ യാത്ര പോകാവുന്ന വിദേശ രാജ്യങ്ങളെ അറിയാം. ബാഗ് പാക്ക് ചെയ്യാൻ റെഡിയായിക്കോളൂ.

ഭൂട്ടാൻ

ഏറ്റവും സന്തോഷവും ആനന്ദവുമുള്ള നാടാണ് ഭൂട്ടാൻ. കാഴ്ചകൾ നിറഞ്ഞ ആന്നാട്ടിലേക്ക് യാത്രപോകാൻ ആരാണ് മോഹിക്കാത്തത്. സന്തോഷത്തിന്റെ കവാടം തുറന്നിട്ട്, ആരെയും സ്വീകരിക്കുന്ന അതിഥിഭാവത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന നമ്മുടെ സ്വന്തം അയല്‍ക്കാരന്‍– അതാണ് ഭൂട്ടാന്‍ എന്ന ഹിമാലയന്‍ രാജ്യം.  എപ്പോഴും സന്തോഷം മാത്രം തിരയടിക്കുന്ന ഇൗ രാജ്യത്തേക്കു യാത്രപോകാൻ തോന്നുന്നില്ലേ? നീലാകാശത്തെ ചുംബിച്ചു നില്‍ക്കുന്ന മലനിരകളും താഴ്‍വാരങ്ങളും നിറഞ്ഞ ഭൂട്ടാന്‍ പ്രകൃതിഭംഗിയാൽ സമ്പന്നമാണ്. ലോകത്തെ ഏറ്റവും സന്തുഷ്ടിയുള്ള രാജ്യമെന്ന പെരുമയ്ക്കു കാരണം ഇവിടുത്ത ജനങ്ങളുടെ സന്തോഷകരമായ ജീവിതവും സുന്ദരകാഴ്ചകളുമൊക്കെയാണ്. 

കുറഞ്ഞ ചെലവിൽ യാത്ര പോകാം എന്നതാണ് ഇൗ രാജ്യത്തിന്റെ പ്രത്യേകത.  ഒരൊറ്റ രാജ്യാന്തരവിമാനത്താവളം മാത്രമുള്ള ഭൂട്ടാനിലേക്ക് കൊല്‍ക്കത്ത, മുംെെബ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നും റോയല്‍ ഭൂട്ടാന്‍ എയര്‍െെലന്‍സ്  വിമാനസര്‍‍വീസ് നടത്തുന്നുണ്ട്. എന്നാലിത് താരതമ്യേന ചെലവേറിയതാണ്. പകരം ചെലവുകുറഞ്ഞ മറ്റൊരു മാര്‍ഗമുണ്ട്. പശ്ചിമബംഗാളിലെ Bagdogra വിമാനത്താവളത്തിലേക്ക് കൊച്ചിയില്‍നിന്നും നേരിട്ട് ഇന്‍ഡിഗോ, എയര്‍ഇന്ത്യ, ജറ്റ് എയര്‍‍വെയ്സ് തുടങ്ങിയവരെല്ലാം സര്‍‍വീസ് നടത്തുന്നുണ്ട്. തിരക്കില്ലാത്ത സമയങ്ങളില്‍, മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭിക്കും.  താമസവും ഭക്ഷണവും ഭൂട്ടാനില്‍ അധികം ചെലവേറിയതല്ല. മൊണാസ്ട്രികളിലും കാര്യാലയങ്ങളിലുമൊക്കെ പ്രവേശനം സൗജന്യമാണ്. ചില മ്യൂസിയങ്ങളില്‍ മാത്രമാണ് പ്രവേശനഫീസുള്ളത്. 

നേപ്പാൾ

515199831

മനോഹരമായ കാഴ്ചകളുടെ പറുദീസയാണ് നേപ്പാൾ. ട്രെക്കിങ് പ്രിയരുടെ ഇഷ്ടയിടമാണ് നേപ്പാൾ. മഞ്ഞുമൂടിയ ഹിമാലയവും മനോഹരമായ അതിന്റെ താഴ്വരകളും  സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്.  ഇന്ത്യക്കാർക്കു വലിയ പണം മുടക്കില്ലാതെ കണ്ടുമടങ്ങാൻ കഴിയുന്ന രാജ്യമെന്ന പ്രത്യേകതയും നേപ്പാളിനുണ്ട്. 

nepal - Copy

ഇന്ത്യൻ പൗരന്മാർക്കു വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന അയൽരാജ്യമാണിത്. വനങ്ങളും മലനിരകളും കൗതുകമുണർത്തുന്ന നിർമാണശൈലിയിലുള്ള ക്ഷേത്രങ്ങളുമൊക്കെ  നേപ്പാളിലെത്തുന്ന സഞ്ചാരികളുടെ മനസ്സുനിറയ്ക്കുന്ന കാഴ്ചകളാണ്. കൃത്യമായി തിരക്കിയാൽ ബജറ്റിലൊതുങ്ങുന്ന സുരക്ഷിതമായ താമസസൗകര്യങ്ങളും  നേപ്പാളിൽ ലഭ്യമാണ്.  താമസിക്കുവാനായി ഹോംസ്റ്റേകള്‍ തെരഞ്ഞെടുക്കുന്നതും ചെലവ് കുറയ്ക്കാനാകും.

കംബോഡിയ

യുനെസ്കോയുടെ ലോക പൈതൃകപട്ടികയിലിടമുള്ള അങ്കോർവാത് ക്ഷേത്രങ്ങളുടെ നാടാണ് കംബോഡിയ. ക്ഷേത്രത്തിലെ കാഴ്ചകളാസ്വദിക്കാനായാണ് നിക്ക സഞ്ചാരികളും ഇവിടേക്ക് എത്തിച്ചേരുന്നത്. ഇന്ത്യൻ പൗരന്മാർക്ക് മുപ്പതു ദിവസത്തേക്ക് വീസ നൽകുന്ന രാജ്യമാണിത്. ഇന്നാട്ടിലെ പ്രധാന കാഴ്ചകളിൽ ഇടമുള്ളയിടങ്ങളാണ് ഫ്നോം പെന്നിലെ  റോയൽ പാലസ്.

589972482

ഖമർ വാസ്തുവിദ്യയുടെ ഏറ്റവും ഉദാത്തമായ സൃഷ്ടിയാണ് ഈ കൊട്ടാരം. അതുപോലെതന്നെ കംബോഡിയയിലെ രാജവാഴ്ചയെക്കുറിച്ചു മനസിലാക്കാനുള്ള അവസരവും സഞ്ചാരികൾക്കുണ്ട്. സാംസ്‌കാരിക ഗ്രാമമെന്ന തീം പാർക്കും സിയെം റീപ്പിലെ മ്യൂസിയവും കംബോഡിയയിലെ കലയെയും സംസ്കാരത്തെയയും ചരിത്രത്തെയും കുറിച്ച്  സന്ദർശകർക്ക് വലിയ അവഗാഹം നൽകും. അതിമനോഹരങ്ങളായ കാഴ്ചകൾ കൊണ്ട്  നിശ്ചയമായും സഞ്ചാരികളുടെ മനസുകീഴടക്കുന്ന ഒരു രാജ്യമാണ് കംബോഡിയ.

cambodia

വിനോദസഞ്ചാരികള്‍ക്കായി നിര്‍മ്മിച്ച ഹോട്ടലുകളും ബാറുകളും നിറഞ്ഞ തെരുവാണ് പബ് സ്ട്രീറ്റ്. അടുത്തായി നെറ്റ് മാർക്കറ്റുകളും സജീവമാണ്. കുറഞ്ഞ ചെലവിൽ താമസസൗകര്യവും ഇവിടെ ലഭ്യമാണ്.

വിയറ്റ്നാം

Vietnam-travel

ബീച്ചുകളും നദികളും ബുദ്ധ പഗോഡകളും തിരക്കുള്ള നഗരകാഴ്ചകളുമൊക്കെ വിറ്റ്നാമിന്റെ സൗന്ദര്യത്തിന്റെ ഭാഗമാണ്. തലസ്ഥാന നഗരമായ ഹാനോയി കച്ചവടകേന്ദ്രമെന്നതിനൊപ്പം  കലാസാംസ്കാരിക കേന്ദ്രം കൂടിയാണ്. വലിയ മുതൽമുടക്കില്ലാതെ ആസ്വദിച്ചു കാണാൻ കഴിയുന്ന രാജ്യമെന്ന സവിശേഷത വിയറ്റ്നാമിനു സ്വന്തമാണ്. വിയറ്റ്നാമിലെ ഒരു സവിശേഷ കാഴ്ചയാണ് ഹോളിവുഡ് ചിത്രമായ അവതാറിനെ അനുസ്മരിപ്പിക്കുന്ന മലനിരകൾ. 

ഈ മലനിരകളുടെ ദൂരകാഴ്ചകൾ സഞ്ചാരികളിൽ വിസ്മയം ജനിപ്പിക്കും. ലോകത്തിലെ ഏറ്റവും രുചിയേറിയ കാപ്പി ലഭിക്കുന്നതും വിയറ്റ്നാമിലാണ്. രുചിയേറിയ കാപ്പിയും രുചി നിറച്ച ഭക്ഷണവും ആസ്വദിച്ചു കാഴ്ചകൾ കണ്ടു നടക്കുമ്പോൾ കയ്യിലുള്ള പണമെല്ലാം തീർന്നു പോകുമെന്ന ആശങ്ക വേണ്ട. ഇന്ത്യൻ രൂപയ്ക്കു ആ രാജ്യത്തിന്റെ നാണയത്തേക്കാൾ മൂല്യമധികമുണ്ട്. 

ഹോങ്കോങ്ങ് 

പതിനാലു ദിവസം വരെ ഇന്ത്യക്കാർക്ക് സൗജന്യ വീസയിൽ താമസിക്കാൻ കഴിയുന്ന രാജ്യമാണ് ഹോങ്കോങ്ങ്. ആകാശംമുട്ടുന്ന  നിരവധി കെട്ടിടങ്ങളും നൈറ്റ് മാർക്കറ്റുകളും ഡിസ്‌നി ലാൻഡും രുചികരമായ ഭക്ഷണവും നൽകുന്ന ഈ നാടിനോട് പൊതുവെ സഞ്ചാരികൾക്കൊക്കെ ഏറെ പ്രിയമാണ്. ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവരുടെ  സ്വർഗമെന്നാണ് ഹോങ്കോങ് അറിയപ്പെടുന്നത്. അത്രെയേറെ വ്യത്യസ്തമാണ് ഇവിടുത്തെ മാർക്കറ്റുകൾ.  

ഹോങ്കോങ്ങിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന ഉയരം കൂടിയ കെട്ടിടങ്ങൾ, പാർട്ടികളോട് താല്പര്യമുള്ളവർക്കായി 90 പബ്ബുകളും ക്ലബ്ബുകളും റെസ്റ്റോറന്റുകളുമുള്ള  ലാൻ ക്വയ്‌ ഫൊങ്, ഏതുപ്രായത്തിലും ആസ്വദിക്കാൻ കഴിയുന്ന ഡിസ്നി ലാൻഡിലെ കാഴ്ചകളുമൊക്കെ ഹോങ്കോങ്ങിലെത്തുന്ന സഞ്ചാരികൾക്കായുള്ള കാഴ്ചകളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA