ADVERTISEMENT

സിനിമയും സീരിയലും കടന്ന് സോഷ്യല്‍ മീഡിയയുടെ താരമായി മാറിയിരിക്കുകയാണ് രശ്മി സോമന്റെ പുതിയ വ്‌ളോഗ്. ദുബായില്‍ ഭര്‍ത്താവുമൊത്ത് ജീവിക്കുന്ന രശ്മി നടത്തുന്ന യാത്രകള്‍ എല്ലാം തന്നെ തന്റെ വ്‌ളോഗായ റേയ്‌സ് വേൾഡ് ഓഫ് കളേഴ്‌സിലൂടെ പങ്കുവയ്ക്കാറുണ്ട്. ദുബായില്‍ നിന്നു റോഡ് മാര്‍ഗം ഒമാനിലേക്ക് പോകുന്നതും ആ വഴിനീളെയുള്ള കാഴ്ചകളും ഉൾപ്പെട്ട വിഡിയോ അതുവഴിയുള്ള യാത്രകാർക്ക് ഒരു വഴികാട്ടിയാണെന്ന് തന്നെ പറയാം.

reshmi-soman-travel3

രശ്മിയും ഭര്‍ത്താവും ഒപ്പം സുഹൃത്തുക്കളും ചേര്‍ന്നാണ് കസബ് യാത്ര നടത്തിയത്. ദുബായില്‍ നിന്നു തുറമുഖ നഗരമായ കസബിലേക്ക് റോഡു മാർഗമായിരുന്നു യാത്ര.

ഒരു വശത്ത് മലകളും മറുവശത്ത് കടലും

റോഡിലൂടെയുള്ള യാത്ര അതിമനോഹരമാണെന്ന് വിഡിയോയില്‍ നിന്ന് വ്യക്തമാണ്. കസബിലേക്ക് പോകുമ്പോൾ ഒരു വശത്ത് മലകളും മറുവശത്ത് കടലുമാണ് കൂടുതലും കാണാൻ കഴിയുക. കസബ് കോട്ടയുടെ ശിലാഫലകങ്ങള്‍, പഴയ ബോട്ടുകളുടെ മോഡലുകള്‍, കരകൗശലവസ്തുക്കളും പുരാവസ്തു കണ്ടെത്തലുകളും ഉള്ള ഒരു മ്യൂസിയം ഇവിടുത്തെ ആകര്‍ഷങ്ങളില്‍ ഒന്നാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി കസബ് ഹാര്‍ബറില്‍ നിന്ന് ബോട്ട് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഈ ബോട്ടുകളും പ്രത്യേകതരം കാഴ്ചകളാണ്. മരംകൊണ്ട് നിര്‍മിച്ചിരിക്കുന്ന ഇവയുടെ രൂപവും ഘടനയുമെല്ലാം നമ്മുടെ ഝാല്‍ തടാകത്തിലെ നൗകകളെ ഓര്‍മിപ്പിക്കും.

reshmi-soman-travel2

ഈ ബോട്ടിലൂടെയുള്ള സഫാരി നല്‍കുന്നത് അവര്‍ണനീയമായ കാഴ്ചാനുഭവങ്ങളാണ്. തീരദേശത്തിന്റെ മികച്ച വ്യു ഒപ്പം പര്‍വ്വതങ്ങളുടെ മനോഹാരിതയും അടുത്തറിയാന്‍ ബോട്ട് യാത്ര സഹായിക്കും. നിങ്ങള്‍ ഭാഗ്യം ഉള്ളവരാണെങ്കില്‍ ഡോള്‍ഫിനുകളെ കാണാനും സാധിക്കും. ചിലപ്പോള്‍ കൂട്ടത്തോടെ എത്തുന്ന അവയുടെ ഊളിയിടലും കണ്ടാസ്വദിക്കാം.

ഇറങ്ങി നീന്താം മീനുകള്‍ക്ക് തീറ്റ കൊടുക്കാം

യാത്രയിലെ രശ്മിയുടെ ഡൗ ക്രൂയിസ് എന്ന ബോട്ട് യാത്ര അവിസ്മരണീയമായിരുന്നു. നല്ല കാറ്റ് കൊണ്ടൊരു ബോട്ട് യാത്ര. ഉള്‍ക്കടലിലൂടെയുള്ള യാത്രയില്‍ അവര്‍ ഡോള്‍ഫിനുകളെ കാണുന്നുണ്ട്. ഇവിടെ ആഴമില്ലാത്ത സ്ഥലങ്ങളില്‍ ആളുകള്‍ക്ക് ഇറങ്ങി നീന്താനും മീനുകള്‍ക്ക് തീറ്റ കൊടുക്കാനുമുള്ള സൗകര്യമുണ്ട്. യുഎഇയിലും കസബിലും ഏകദേശം ഒരേ കാലാവസ്ഥയാണ്. ഉഷ്ണമേഖല ആണെങ്കിലും കസബിന്റെ മനോഹാരിതയും കടലിന്റെ സാമീപ്യവും മനസിനെ കുളിരണിയിക്കും.

reshmi-soman-travel5

സഞ്ചാരികളുടെ പ്രിയ ഇടമായി ഖസാബ് മാറിയത് ആ നാടിന്റെ ഊഷ്മളതകൊണ്ട് തന്നെയാണ്. ദുബായില്‍ നിന്നും റോഡ് മാര്‍ഗം എളുപ്പത്തില്‍ എത്തിചേരാമെന്നതും വിനോദസഞ്ചാരികളെ ഇവിടേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നു.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

∙ ദുബായിൽ നിന്നും കസബിലേക്ക് പോകാൻ വിസ ഓൺലൈൻ ബുക്കുചെയ്യണം.

∙ റോയൽ ഒമാൻ പൊലീസ് വെബ്സൈറ്റ് വഴി വിസ ബുക്കുചെയ്യാവുന്നതാണ്.

∙ കസബ് സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം ശൈത്യകാലമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com