sections
MORE

നഗ്നരായി ലോകം ചുറ്റുന്ന ദമ്പതികള്‍

nick and lin
SHARE

പല തരത്തില്‍ യാത്ര നടത്തുന്നവരുണ്ട്. വ്യത്യസ്തതയിലൂടെയും സാഹസിഹതയിലൂടെയുമൊക്കെ യാത്ര നടത്തി പൂര്‍ണ്ണതയില്‍ എത്തുന്നവര്‍. എന്നാല്‍ നഗ്‌നരായി യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ. നിക്കും ലിന്‍സും ഭാര്യ ഭര്‍ത്താക്കാന്‍മാരാണ്. ഇവര്‍ ലോകമെമ്പാടും ചുറ്റി സഞ്ചരിക്കുന്നത് വിനോദമാക്കിയവരും. എന്നാല്‍ ഇവരുടെ യാത്രകളുടെ ഹൈലൈറ്റ് എന്താണെന്ന് വെച്ചാല്‍  നഗ്നരായി യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്നു എന്നതാണ്. നിക്കും ലിന്‍സും ഒരു വര്‍ഷത്തോളമായി ലോകം ചുറ്റി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട്. അവരുടെ സമയവും പണവും എല്ലാം പുതിയ ആളുകള്‍ക്കായി, പുതിയ സംസ്‌കാരങ്ങള്‍ കണ്ടെത്തുന്നതിനും ഈ ലോകത്ത് എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് വിശാലമായ വീക്ഷണം നേടുന്നതിനും വേണ്ടിയാണ് ചെലവഴിക്കുന്നത്.

നഗ്‌നത സാധാരണവല്‍ക്കരിക്കുക, ശാരിരികമായി ആത്മവിശ്വാസം കൈവരിക്കുക എന്നിവയാണ് ഈ യുവദമ്പതികളുടെ പ്രധാന അജണ്ട.നിങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലോ ബ്ലോഗിലോ കയറി നോക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ക്രൊയേഷ്യ, ഗ്രീസ്, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളിലെ മനോഹരമായ സ്ഥലങ്ങളില്‍ ഈ ദമ്പതികള്‍ സന്തോഷത്തോടെ നഗ്നരായി നില്‍ക്കുന്ന ചിത്രങ്ങളാണ് കൂടുതലും കാണാന്‍ സാധിക്കുക. എന്നാല്‍ നഗ്‌നരായി യാത്ര ചെയ്യുക എന്നത് ഒരു ഭ്രാന്തന്‍ ആഗ്രഹം മാത്രമല്ല നിക്കിനും ലിന്‍സിനും. നേച്ചറിസം എന്ന ആശയം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന ബോധപൂര്‍വ്വമായൊരു നീക്കം കൂടിയാണിവര്‍ക്കിത്. 

നിങ്ങളുടെ നഗ്ന ശരീരം തുറന്നുകാട്ടുന്നതില്‍ മോശമായ ഒന്നുമില്ലെന്നാണ് ഇവരുടെ അഭിപ്രായം. മാത്രമല്ല നമ്മുടെ ശരീരവും പ്രകൃതിയുടെ ഭാഗമാണെന്നും അതിന് ലിംഗഭേദവും പ്രായവുമൊന്നുമില്ലെന്നും  ചെറുപ്പക്കാരായ ഈ ദമ്പതികള്‍ പറയുന്നു. ഇത് മാത്രമല്ല, അവരുടെ ബ്ലോഗിലൂടെ, ദമ്പതികള്‍ മറ്റ് നഗ്‌നതാവാദികളെയും അവരുടെ പ്രചാരണത്തില്‍ പങ്കുചേരാന്‍ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാല്‍ ഇതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഇവര്‍ക്ക് നന്നായി അറിയാം . പലയിടത്തുനിന്നും ആക്രമണങ്ങള്‍ വരെ നേരിടേണ്ടിവന്നിട്ടുണ്ട്. കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാല്‍ അവരുടെ ഔദ്യോഗിക പേജ് ഫേസ്ബുക്ക് തടഞ്ഞു. കൂടാതെ, അല്‍ബേനിയയിലും ഗ്രീസിന്റെ ചില ഭാഗങ്ങളിലും അവര്‍ക്കെതിരെ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്.

പക്ഷേ അതൊന്നും അവരെ പിന്നോട്ടടിച്ചില്ല. പകരം കൂടുതല്‍ ശക്തിപെടാനുള്ള ഊര്‍ജ്ജമാണ് നല്‍കിയത്. തങ്ങളുടെ ദൗത്യവുമായി ഇനിയും പല രാജ്യങ്ങളും സന്ദര്‍ശിക്കാന്‍് തന്നെയാണ് ദമ്പതികളുടെ തീരുമാനവും. അപകടങ്ങള്‍ നിറഞ്ഞ യാത്രകളാണ് അതെങ്കിലും ഇരുവരും അത് എന്‍ജോയ് ചെയ്യുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA