ADVERTISEMENT

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്. ഭൂമിയില്‍ നിന്നും പലതും തുടച്ചുനീക്കപ്പെടുകയാണ്. കാലാവാസ്ഥ വ്യതിയാനങ്ങള്‍ വരുംദിവസങ്ങളില്‍ വിധി നിര്‍ണ്ണയിക്കാനാവാത്ത വിധം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതി മലിനീകരണവും ജലക്ഷാമവും വായുമലിനീകരണവും എല്ലാം ചേര്‍ന്ന് ഭൂമിയെ തിരിച്ചടിക്കാന്‍ പ്രേരിപ്പിക്കുകയാണ്. പല പ്രകൃതിദുരന്തങ്ങളും സൂചനകള്‍മാത്രം.ലോകമെമ്പാടുമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ അടുത്ത 50 വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടേക്കാവുന്ന ചില നഗരങ്ങളെ ക്കുറിച്ച് പ്രതിപാദിക്കുന്നു. നാശത്തിന്റെ വക്കിലേക്ക് പതുക്കെയെങ്കിലും പതിച്ചുകൊണ്ടിരിക്കുന്ന ആ സുന്ദരനഗരങ്ങള്‍ നാമാവശേഷമാകുന്നതിന് മുമ്പ് കണ്ടിരിക്കാം.

ബാങ്കോക്ക്, തായ്‌ലൻഡ്

ലോകത്തിലെ ഏറ്റവും മികച്ച ബജറ്റ് ലക്ഷ്യസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ബാങ്കോക്ക് മിക്ക സോളോ യാത്രക്കാരും നവദമ്പതികളും എല്ലാ ഒരുപോലെ തെരഞ്ഞെടുക്കുന്ന സ്ഥലമാണ്. വാസ്തവത്തില്‍, എല്ലാത്തരം യാത്രക്കാര്‍ക്കും അനുയോജ്യമായ സ്ഥലങ്ങളില്‍ ഒന്നാണിത്. ഭക്ഷണം, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, ചരിത്രം, നൈറ്റ് ഔട്ടുകള്‍ തുടങ്ങി ബാങ്കോക്ക് നഗരത്തില്‍ കാണാനും അനുഭവിക്കാനും  ഏറെയുണ്ട്.

Wat Arun night view Temple in bangkok, Thailand

എന്നിരുന്നാലും അനുദിനം മുങ്ങിക്കൊണ്ടിരിക്കുകയാണ് ബാങ്കോക്ക് എന്ന സ്വപ്‌നഭൂമി. ഭൂഗര്‍ഭജലം കുഴിച്ചെടുക്കുന്നതിന്റെ ഭാഗമായി രൂപംകൊണ്ടിട്ടുള്ള വലിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നഗരത്തെ മുക്കിക്കൊണ്ടിരിക്കുയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന താപനിലയും അതിവേഗത്തിലുള്ള നഗരവത്കരണവുമാണ് തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും ദുര്‍ബലമായ നഗരങ്ങളുടെ പട്ടികയില്‍ ബാങ്കോക്കിനെ ഉള്‍പ്പെടുത്തിയത്. അടുത്ത 20 വര്‍ഷത്തിനിടെ ബാങ്കോക്ക് എന്ന നഗരത്തിന് ഗുരുതര ആഘാതങ്ങള്‍ സംഭവിച്ചേക്കാം എന്നു വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. 

ന്യൂയോര്‍ക്ക് സിറ്റി, യുഎസ്  

പ്രശസ്തമായ ന്യൂയോര്‍ക്ക് സിറ്റിയും അപകടസാധ്യത മേഖലയായാണ് പരിഗണിക്കപ്പെടുന്നത്. സെന്‍ട്രല്‍ പാര്‍ക്ക്, ഷോപ്പിങ് സ്ട്രീറ്റുകള്‍  അതിശയകരമായ റെസ്റ്റോറന്റുകള്‍, ഒരിക്കലും അവസാനിക്കാത്ത നൈറ്റ് ലൈഫുകള്‍ എന്നിവങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ന്യൂയോര്‍ക്ക് നഗരത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന് മതിയായ കാരണങ്ങള്‍ ഏറെയുണ്ട്.

new-york-city-gif

എന്തിനേറെ ഈ സ്ഥലത്തിന്റെ പേര് തന്നെ ആളുകളില്‍ വലിയ സ്വാധീനം സൃഷ്ടിക്കുന്നു. ന്യൂയോര്‍ക്ക് കാണാന്‍ തീര്‍ച്ചയായും നിങ്ങള്‍ ഒരു യാത്ര ആസൂത്രണം ചെയ്യേണ്ട സമയമാണിത്. ഈ നഗരത്തിന് കഴിയുന്നിടത്തോളം ആയുസ്സ് ലഭിക്കട്ടെ എന്നാണ് പരിസ്ഥിതി വിദഗ്ദരുടെ അഭിപ്രായം,കാരണം സമീപകാല റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, ഈ നഗരത്തിലെ സമുദ്രനിരപ്പ്  ക്രമാതീതമായി ഉയരുന്നുണ്ടെന്നാണ് കൂടാതെ, ഭാവിയില്‍ വിനാശകരമായ കൊടുങ്കാറ്റുകള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമാണ് ന്യൂയോര്‍ക്ക് സിറ്റിയെന്നും എന്നും വിശ്വസിക്കപ്പെടുന്നു.

വെനീസ്, ഇറ്റലി

വെനീസ് ഏതൊരു സഞ്ചാരിയുടേയും മനസ്സില്‍ ഇടംപിടിച്ച ചുരുക്കം ഡെസ്റ്റിനേഷനുകളില്‍ ഒന്നാണെന്ന് നിസംശയം പറയാം. വെനീസിലെ ആസന്നമായ ഭീഷണി മിക്കവര്‍ക്കും ഒരു പുതിയ കാര്യമായിരിക്കില്ല, കാരണം നഗരം വളരെക്കാലമായി കുഴപ്പങ്ങളുടെ നടുക്കാണ്.  ഇതിനുള്ള ഒരു വലിയ കാരണം, ആ നഗരത്തിന്റെ ഘടന തന്നെ. സമുദ്രനിരപ്പിന് കീഴെയായി സ്ഥിതിചെയ്യുന്ന നഗരത്തിലെ വെള്ളത്തിന്റെ അളവ് നാളുകള്‍ കഴിയുന്തോറും കൂടിക്കൂടിവരുന്നു.

470629582

മാത്രമല്ല എല്ലാ വര്‍ഷവും നല്ല അളവില്‍ മഴ ലഭിക്കുകയും ചെയ്യുന്നുണ്ട്. സമീപ വര്‍ഷങ്ങളില്‍ നിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഭൂഗര്‍ഭജലം നഗരത്തില്‍ ഇടയ്ക്കിടെ ഒഴുകുന്നുണ്ട്, അതിനാല്‍, ഈ മനോഹരമായ ലക്ഷ്യസ്ഥാനം എല്ലാ വര്‍ഷവും കൂടുതല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണേ്രത. വാസ്തവത്തില്‍, അത് മുങ്ങുന്നതിന്റെ വേഗത കഴിഞ്ഞ 100 വര്‍ഷങ്ങളില്‍ അതിവേഗം വര്‍ദ്ധിച്ചതായി പറയപ്പെടുന്നു. ഇത് തടയാനുള്ള പദ്ധതികളും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരാജയപ്പെടുന്നു.

ആംസ്റ്റര്‍ഡാം, നെതര്‍ലാന്‍ഡ്

ലോകമെമ്പാടുമുള്ള എല്ലാ സഞ്ചാരികളുടെയും ബക്കറ്റ് ആന്റ് ബജറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ആംസ്റ്റര്‍ഡാം. സമുദ്രനിരപ്പിന് താഴെയുള്ള സ്ഥലങ്ങളെ സൂചിപ്പിക്കുന്ന ലോ ലാന്റ്‌സിന്റെ ഭാഗമായാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

ആംസ്റ്റര്‍ഡാമിലെ വലിയ അണകളും വെള്ളപ്പൊക്കം തടുക്കുന്നതിനുള്ള ചിറകളുമെല്ലാം നഗരത്തെ ആസന്നമായ വെള്ളപ്പൊക്കഭീഷണിയില്‍ നിന്നും അല്‍പ്പമെങ്കിലും രക്ഷനല്‍കുന്നുണ്ടെങ്കിലും സമുദ്രനിരപ്പ് നിരന്തരം ഉയരുന്നതിനാല്‍ ഈ ചിറകളും കിടങ്ങുകളുമെല്ലാം സമ്മര്‍ദ്ദത്തിലാണ്.കണക്കനുസരിച്ച്, ആംസ്റ്റര്‍ഡാമിന് പൂര്‍ണമായും വെള്ളത്തിനടിയിലായി മറ്റൊരു അറ്റ്‌ലാന്റിസ് ആയി മാറുന്നതിന് 100 താഴെ വര്‍ഷം മാത്രമേ കാലതാമസമുള്ളുവത്രേ.

നേപ്പിള്‍സ്, ഇറ്റലി

സഞ്ചാരികള്‍ ഒരു തവണയെങ്കിലും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മെഡിറ്ററേനിയന്‍ പട്ടണങ്ങളിലൊന്നാണ് ഇറ്റാലിയന്‍ നഗരമായ നേപ്പിള്‍സ്. കടല്‍ത്തീരത്തിന്റെ മനോഹാരിതയാല്‍ പൈതൃക പ്രേമികളെ ആകര്‍ഷിക്കുന്ന സ്ഥലമാണിത്. എല്ലാത്തിനുമുപരി, നേപ്പിള്‍സ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളില്‍ ഒന്നും യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചതുമായ വളരെ ഫെയ്മസായ ഡെസ്റ്റിനേഷനാണിത്. സാംസ്‌കാരികമായി സമ്പന്നമായ നേപ്പിള്‍സിന് വര്‍ഷങ്ങളായി ആസന്നമായ ഭീഷണിയുണ്ട്.അത് നേപ്പിള്‍സ് ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന വെസൂവിയസ് അഗ്‌നിപര്‍വ്വതം ആണ്.

Naples2-gif

ഓരോ 100 വര്‍ഷത്തിലും ഇത് പൊട്ടിത്തെറിക്കുമെന്നാണ് കണക്ക്.  അവസാനത്തെ പൊട്ടിത്തെറി 1944 ലായിരുന്നു. ആ പൊട്ടിത്തെറിയുടെ ആഘാതങ്ങള്‍ ഇന്നും നേപ്പിള്‍സിന്റെ ഉള്ളറകളെ പിടിച്ചുലയ്ക്കുന്നതിനാല്‍ അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഒരു അഗ്നിപര്‍വ്വത സ്‌ഫോടനം കൂടി താങ്ങാനുള്ള കെല്‍പ് ഈ നാടിനില്ലെന്നാണ് വിദഗ്ദാഭിപ്രായം. അങ്ങനെ സംഭവിച്ചാല്‍ നേപ്പിള്‍സ് എന്ന മനോഹരമായ നഗരം നാമാവശേഷമാകും. 

മനുഷ്യന്റെ പ്രകൃതിയോടുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ അതിനെതിരെ ആഞ്ഞടിക്കാതെ ഭൂമിയ്ക്കും തരമില്ലാതായിരിക്കുന്നു. ഒരു മനുഷ്യായുസ് കൊണ്ട് കണ്ടുതീര്‍ക്കാനാവതത്ര മനോഹരയിടങ്ങളും കാഴ്ച്ചകളും നിറഞ്ഞ ഭൂമിയെ കണ്‍നിറച്ചുകാണാന്‍ ഒരുങ്ങാം. കണ്‍മുമ്പില്‍ നിന്നും മറയുംമുമ്പ് ഈ നഗരങ്ങളെങ്കിലും ഒന്നുകണ്ടുവരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com