ADVERTISEMENT

യാത്രയ്ക്കായി സ്ഥിരം തിരഞ്ഞെടുക്കുമ്പോൾ മിക്കവരും ശ്രദ്ധിക്കുന്നത് മികച്ച താമസസൗകകര്യങ്ങളും നല്ല ഭക്ഷണവുമൊക്കെയാണ്. അധികപണം ചെലവാകരുത് എന്നതും ശ്രദ്ധേയമാണ്. ശരിയല്ലേ? എല്ലാകാര്യങ്ങളും വളരെ ക‍ൃത്യതയോടെ പ്ലാൻചെയ്താൽ പോക്കറ്റ് കാലിയാക്കാതെ പോയി വരാവുന്ന ഒട്ടേറെ സഥലങ്ങളുണ്ട്. അക്കൂട്ടത്തിൽ വിദേശ രാജ്യങ്ങളെയും ഉൾപ്പെടുത്താം. ചെലവ് കുറവെങ്കിലും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന രാജ്യമാണ് മെക്സിക്കോ.

വൈവിധ്യമാർന്ന കാഴ്ചകളും രുചികരമായ ഭക്ഷണവും മനോഹരമായ ബീച്ചുകളും സൗഹൃദം പ്രകടിപ്പിക്കുന്ന ജനങ്ങളുമാണ് മെക്സിക്കോയിലെ പ്രധാനാകർഷണങ്ങൾ. മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഇവിടം കയ്യിലൊതുങ്ങുന്ന ചെലവിൽ സന്ദർശിക്കാൻ കഴിയുന്നൊരു നാട്. ഒരു യു എസ് ഡോളറിന് പകരമായി 19 'പെസോ' ലഭിക്കും. 

നവംബർ മുതൽ മാർച്ച് വരെ ചിലവേറും

മെക്സിക്കോയിലേക്കു വണ്ടി കയറുന്നതിനു മുൻപ് ഒരു കാര്യം ശ്രദ്ധിക്കുക, നവംബർ മുതൽ മാർച്ച് വരെയുള്ള സമയത്തു ഇവിടം സന്ദർശിച്ചാൽ ചിലപ്പോൾ പോക്കറ്റ് കാലിയാകാൻ സാധ്യതയുണ്ട്. അന്നേരങ്ങളിൽ ധാരാളം വിദേശികൾ മെക്സിക്കോ സന്ദർശിക്കുന്നതിനായി എത്തുന്നതും ഇവിടെ സീസൺ ആരംഭിക്കുന്നതും. മികച്ച ഹോട്ടലുകളിലെ താമസച്ചെലവ് റോക്കറ്റുപോലെ കുതിച്ചുകയറും. പ്രത്യേകിച്ച് ഡിസംബറിൽ. ഹോട്ടൽ മുറികെളല്ലാം നേരത്തെ തന്നെ ബുക്കുചെയ്തു കഴിഞ്ഞിട്ടുണ്ടാകുമെന്നുള്ളതുകൊണ്ടു തന്നെ സീസണിൽ മെക്സിക്കോ സന്ദർശിക്കാതിരിക്കുന്നതാണ് ഉചിതം

ഭക്ഷണത്തിനു അധികവില നൽകേണ്ടതില്ലയെന്നത് മെക്സിക്കോയുടെ പ്രത്യേകതയാണ്. മൽസ്യവിഭവങ്ങൾ ചേരുന്ന വിഭവങ്ങൾക്കെല്ലാം ഏറ്റവും കൂടിയ വില മൂന്നു ഡോളർ മാത്രമാണ്.ആ രാജ്യത്തിനകത്തു സഞ്ചരിക്കുന്നതിനു കുറഞ്ഞ ചെലവിൽ ഫ്ലൈറ്റുകൾ ലഭ്യമാണ്. റോഡ് യാത്രയോടാണ് പ്രിയമെങ്കിൽ ദീർഘദൂര ബസ് സർവീസുകളുമുണ്ട്. ഇത്തരം യാത്രകൾക്കും ചെറിയൊരു തുക മാത്രം നൽകിയാൽ മതിയെന്നതും മെക്സിക്കോയുടെ പ്രത്യേകതയാണ്. താമസിക്കേണ്ട മെക്സിക്കോയിലേക്ക് പറക്കാൻ റെഡിയല്ലേ?

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com