sections
MORE

വലിയ മുതൽമുടക്കില്ലാതെ ആസ്വദിച്ചു കാണാൻ കഴിയുന്ന രാജ്യം

Vietnam Airlines plane taxis in Con Dao island
SHARE

കുറഞ്ഞ ചെലവിൽ യാത്ര പോകാൻ പറ്റിയ ഇടമാണ് വിയറ്റ്നാം. കൃത്യമായ പ്ലാനിങ്ങുണ്ടെങ്കിൽ താമസവും ഭക്ഷണവും ഉൾപ്പടെ ചെലവ് കുറച്ച് യാത്രപോകാൻ വിയറ്റനാം  ബെസ്റ്റ് ചോയിസാണ്.

വലിയ മുതൽമുടക്കില്ലാതെ ആസ്വദിച്ചു കാണാൻ കഴിയുന്ന രാജ്യമാണ് വിയറ്റ്നാം. ബീച്ചുകളും നദികളും ബുദ്ധ പഗോഡകളും തിരക്കുള്ള നഗരകാഴ്ചകളുമൊക്കെ വിറ്റ്നാമിന്റെ സൗന്ദര്യത്തിന്റെ ഭാഗമാണ്.  പ്രകൃതി ഭംഗി കൊണ്ട് മനോഹരമാണ് ഇവിടം. അതുതന്നെയാണ് ഇങ്ങോട്ടേയ്ക്കായി വരുന്ന സഞ്ചാരികളെ ആകർഷിക്കുന്നതും. തലസ്ഥാന നഗരമായ ഹാനോയി കച്ചവടകേന്ദ്രമെന്നതിനൊപ്പം  കലാസാംസ്കാരിക കേന്ദ്രം കൂടിയാണ്.

vietnam-travel

ഏറ്റവും കുറഞ്ഞ ചെലവില്‍ വൃത്തിയുള്ള സ്ട്രീറ്റ്ഫുഡ് കിട്ടുന്ന സ്ഥലമാണ് വിയറ്റ്നാം. പന്നിയിറച്ചിയും സുഗന്ധം പരത്തുന്ന മല്ലിയിലയുമിട്ട നല്ല സൂപ്പി റൈസ് ന്യൂഡില്‍സ് ഒരു കപ്പിന് വെറും ഡോളർ1.50 അതായത് എകദേശം 107.73 രൂപ ആണ് ഇൗടാക്കുന്നത്.! ഒരു കപ്പ്‌ സ്ട്രോങ് കാപ്പി കുടിക്കണമെങ്കില്‍ ഡോളർ1 (71.83രൂപ) കൊടുത്താല്‍ മതി! സഞ്ചാരികള്‍ക്കായി ബൈക്ക് വാടകയ്ക്ക് കിട്ടുമെങ്കിലും വിയറ്റ്നാം പോലെ അമിത ട്രാഫിക് ഉള്ള സ്ഥലത്ത് ബൈക്കെടുത്ത് യാത്ര ചെയ്യുന്നത് അത്ര നല്ല ഐഡിയയല്ല. നമ്മുടെ നാട്ടിലുള്ള യൂബര്‍, ഓല സര്‍വീസുകള്‍ പോലെ ഇവിടെ ഗ്രാബ് ബൈക്ക് എന്നൊരു ബൈക്ക് സര്‍വീസുണ്ട്. ഇവിടുത്തെ എല്ലാ പ്രധാന സിറ്റികളിലും ഈ സര്‍വീസ് ലഭ്യമാണ്. രണ്ടു കിലോമീറ്ററിന്   ഏകദേശം 0.50 ഡോളർ (35.92 രൂപ) മാത്രമാണ് ഇതിന്‍റെ നിരക്ക്. കൂടാതെ ബസുകളും ട്രെയിനുകളും ഉപയോഗിച്ചും യാത്ര ചെയ്യാവുന്നതാണ്.

Vietnam-travel

വിയറ്റ്നാമില്‍ ഇന്ത്യൻ പൗരന്മാർക്ക് ഓൺ അറൈവൽ വീസയാണ്. എങ്കിലും യാത്ര ആരംഭിക്കുന്നതിനു മുന്നേ അപേക്ഷിച്ച് അപ്രൂവൽ ലെറ്റർ സമ്പാദിച്ചിരിക്കണം. വീസ അപ്രൂവൽ ലെറ്റർ ഉണ്ടെങ്കിൽ മാത്രമേ വീസ ഇഷ്യൂ ചെയ്യുക യുള്ളൂ. www.vietnamvisa.govt.vn, നോക്കുക. ഹനോയി, ഡാ നാങ്, ഹോ ചിമിൻ സിറ്റി രാജ്യാന്തര വിമാനത്താവളങ്ങളിൽ ഓൺ അറൈവൽ വീസ ലഭിക്കും. ഒരു സ്റ്റാംപിങ് ഫീ എയർപോർട്ടിൽ  നൽകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA