sections
MORE

പാർട്ടി ദ്വീപിൽ മെഡിറ്ററേനിയൻ കടലിലേക്ക് ചാടി ദുൽഖർ

dq-travel
SHARE

മലയാളത്തിൽ മാത്രമല്ല അങ്ങ് ബോളിവുഡിൽ വരെ മിന്നിത്തിളങ്ങി നിൽക്കുകയാണ് നമ്മുടെ സ്വന്തം ദുൽഖർ സൽമാൻ. സിനിമയിലെപ്പോലെ തന്നെ സോഷ്യൽ മീഡിയയിലേയും സൂപ്പർ നായകൻ തന്നെയാണ് ഡിക്യൂ. ദുൽഖർ നടത്തിയ യൂറോപ്പ് ട്രിപ്പിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലെ വൻ ഹിറ്റുകളിൽ ഒന്നാണ്. 

ഈയടുത്തിടെ നടത്തിയ യൂറോപ്പ് യാത്രയിൽ നിന്ന് ഒരു ത്രോബാക്ക് വിഡിയോ ഇൻസ്റ്റഗ്രാമിൽ ദുൽഖർ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോയിൽ, ദുൽഖർ മെഡിറ്ററേനിയൻ കടലിലേക്ക് ചാടുന്നത് കാണാം. സ്പെയിനിലെ പ്രശസ്തമായ ബീച്ച് ഡെസ്റ്റിനേഷനായ ബലേറിക് ദ്വീപുകളിലേക്കായിരുന്നു താരം അവധി ആഘോഷിക്കാൻ പോയത്.

ബലേറിക് ദ്വീപുകൾ, സ്പെയിൻ

സ്പെയിനിലെ വളരെ പ്രശസ്തമായൊരു ദ്വീപ സമുച്ചയമാണ് ബലേറിക് ദ്വീപുകൾ. ബലേറികിന്റെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങൾ എന്നു വിളിക്കാം മലോർക്ക, ഐബിസ, മിനോർക്ക, ഫോർ മെന്റെര എന്നീ ദ്വീപുകളെ. ഫ്രാൻസിനും ആഫ്രിക്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹത്തിലെ ദ്വീപുകൾക്ക് ഓരോന്നിനും വ്യത്യസ്ത പ്രതീകങ്ങളുണ്ട്. മലോർക്കയാണ് ഏറ്റവും വികസിതമായത്. കൂടാതെ ധാരാളം ഹോട്ടലുകൾ, ഫാസ്റ്റ് ഫുഡ് ജോയിന്റുകൾ, തിരക്കേറിയ ബീച്ചുകൾ എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്.

ദുൽഖർ വിഡിയോ പോസ്റ്റ് ചെയ്തത് ഐബിസ(IBIZA)യിലെ ബീച്ചിൽ നിന്നുള്ളതായിരുന്നു. പാർട്ടി ദ്വീപ് എന്നാണ് പൊതുവെ വിനോദ സഞ്ചാരികൾക്കിടയിൽ ഇവിടം അറിയപ്പെടുന്നത്. സ്പാനീഷ് നാടാണെങ്കിലും ബലേറികിലെ ഭാഷ പക്ഷേ കറ്റാലൻ ആണ്. സ്പാനിഷ് അല്ലെങ്കിൽ കാസ്റ്റിലിയൻ ഭാഷ ഉപയോഗിക്കുന്നവർ കുറവാണിവിടെ. ഐബിസെൻകോ ഭാഷയാണ് ഐബിസയിലും ഫോർമെൻറേരയിലും സംസാരിക്കുന്നത്.

ബലേറിക്സിലേത്തുന്ന സന്ദർശകരിൽ ഭൂരിഭാഗവും 3 എസുകൾ തേടിയെത്തുന്നവരാണ്. മൂന്ന് എസ് അഥവാ സൺ, സീ, സാന്റ് എന്നിങ്ങനെയാണ് . എന്നാൽ ഇവയ്ക്കുമപ്പുറം ഏറെ കാഴ്ച്ചകളുണ്ട് ഈ സുന്ദര ദ്വീപുകളിൽ. ഉദാഹരണത്തിന് മല്ലോർക്കയുടെ ട്രാമുണ്ടാന സൈക്ലിസ്റ്റുകൾക്കിടയിൽ പ്രചാരമുള്ള അതിശയകരമായ പർവതനിരയാണ്. മെനോർക്കയിലെ അതിമനോഹരമായ നടപ്പാതയായ കാമെ ഡി കവാൾസ് ഫുട്പാത്തിലൂടെ ദ്വീപു മുഴുവൻ ചുറ്റി നടന്നു കാണാം.

മെഡിറ്ററേനിയൻ സൗന്ദര്യം മുഴുവൻ ആവാഹിച്ചിരിക്കുന്ന ബലേറിക്സിലേക്ക് തന്റെ ആരാധകരെ ക്ഷണിച്ചിരിക്കുകയാണ് ദുൽഖർ. ഇൻസ്റ്റഗ്രാമിൽ മാത്രം 4.1 മില്യൺ ഫോളോവേഴ്സ് ഉള്ള ദുൽഖർ സൽമാന്റെ പുത്തൻ യാത്ര വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

English Summery : Celebrity Travel Dulquer Salmaan, European Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA