sections
MORE

"സായിപ്പിനോട് ഞാൻ പറഞ്ഞു എല്ലാം മഹത് വചനങ്ങൾ ആണെന്ന്" പിഷാരടിയുടെ കമന്റും ആംസ്റ്റര്‍ഡാമിലെ ചിത്രവും

celebrity-travel-amsterdam
SHARE

സോഷ്യൽ മീഡിയയിൽ രമേശ് പിഷാരടി പോസ്റ്റ് ചെയ്ത യാത്രാ ചിത്രങ്ങൾ വൈറലാണ്. തന്റെ ഇൻസ്റ്റഗ്രാമിലാണ് ഫോട്ടോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആംസ്റ്റർഡാം യാത്രയിൽ ജോജു ജോസഫിനും കുഞ്ചാക്കോ ബോബനും ഒപ്പമുള്ള ചിത്രങ്ങളായിരുന്നു അത്. വെള്ളിത്തിരയിലെപ്പോലെ തന്നെ ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ് ജോജു ജോസഫും രമേശ് പിഷാരടിയും കുഞ്ചാക്കോ ബോബനും. ഇടയ്ക്കിടെ ഇവർ ഒരുമിച്ച് യാത്രകൾ നടത്താറുമുണ്ട്. അങ്ങനെയാണീ മൂവർ സംഘം ആംസ്റ്റർഡാമിൽ പോയതും.

View this post on Instagram

#amsterdam #jojugeorge #kunchakoboban #vacation

A post shared by Ramesh Pisharody (@rameshpisharody) on

രമേഷ് പിഷാരടി പങ്കുവച്ച ആംസ്റ്റർഡാമിൽ നിന്നുള്ള ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയും ഉണ്ട്. ജോലിത്തിരക്കിൽ നിന്നും ഒഴിഞ്ഞ് ഇടയ്ക്കിടെ യാത്ര പോകാൻ ഈ കൂട്ടുകാർ പലപ്പോഴും ശ്രമിക്കാറുണ്ട്. അതിന്റെ വിശേഷങ്ങൾ ഇതുപോലെ സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കാനും മറക്കാറില്ല.

എല്ലാവരും മലയാളത്തിൽ എഴുതിയ വെള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ ചിത്രമാണ് ഏറ്റവും വൈറൽ. "സായിപ്പിനോട് ഞാൻ പറഞ്ഞു എല്ലാം മഹത് വചനങ്ങൾ ആണെന്ന്" എന്ന പിശാരടിയുടെ കമന്റും ആ ചിത്രത്തിന് കീഴിൽ കാണാം.

View this post on Instagram

പോറിഞ്ചു കരടി ജോസ്..

A post shared by Ramesh Pisharody (@rameshpisharody) on

സഞ്ചാരികളുടെ ബക്കറ്റ് ആന്റ് ബജറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ആംസ്റ്റര്‍ഡാം

ലോകമെമ്പാടുമുള്ള എല്ലാ സഞ്ചാരികളുടെയും ബക്കറ്റ് ആന്റ് ബജറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ആംസ്റ്റര്‍ഡാം. സമുദ്രനിരപ്പിന് താഴെയുള്ള സ്ഥലങ്ങളെ സൂചിപ്പിക്കുന്ന ലോ ലാന്റ്‌സിന്റെ ഭാഗമായാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

സൈക്കിളുകളും കനാലുകളും വിൻഡ് മില്ലുകളും ധാരാളമുള്ള, സ്വാദിഷ്ടമായ വെണ്ണക്കട്ടികൾ ലഭിക്കുന്ന യൂറോപ്പിലെ സുന്ദരമായ നഗരം. സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും നഗരം. ഇപ്പോൾ നെതർലാൻഡ്​ എന്നറിയപ്പെടുന്ന പഴയ ഹോളണ്ടിന്റെ തലസ്ഥാന നഗരിയാണ് ആംസ്​റ്റർഡാം. എവിടെ നോക്കിയാലും ചെറുതും വലുതുമായ കനാലുകളും സൈക്കിൾ യാത്രക്കാരും മാത്രമുള്ളൊരു പെർഫക്റ്റ് വിനോദ സഞ്ചാര കേന്ദ്രം. നഗരത്തിൽ പ്രധാനനിരത്തിനോട് ചേർന്നു തന്നെ സൈക്കിൾ സവാരിക്കാർക്കായി മാത്രം പ്രത്യേകം ചുവപ്പൻ പാതകൾ ഒരുക്കിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും കൂടുതൽ സൈക്കിൾ യാത്രക്കാർ ഉള്ള നഗരങ്ങളിൽ മുൻപന്തിയിലാണ് ആംസ്റ്റർഡാം.

സോളോ യാത്രികർക്ക് വളരെ സുരക്ഷിതമായി യാത്ര ചെയ്യാൻ അനുയോജ്യ ഇടം കൂടിയാണീ നഗരം. ചരിത്രപരമായ കെട്ടിടങ്ങളും മനോഹരമായ മ്യൂസിയങ്ങളും മനോഹരമായ അന്തരീക്ഷവും ആസ്വദിക്കുക. കനാലുകളിൽ ഒരു ബോട്ട് ടൂറിനായി പോകുക, വോണ്ടൽ‌പാർക്കിലൂടെ സഞ്ചരിക്കുക, നഗരത്തിലെ ഷോപ്പിംഗിന് പോകുക. ആംസ്റ്റർഡാം ഒരു സവിശേഷ നഗരമാണ്

നഗരം ആസ്വദിക്കാൻ ഏറ്റവും നല്ല മാർഗമാണ് ആംസ്റ്റർഡാമിലെ ചരിത്രപരമായ ജലപാതകളിലൂടെ ഒരു കനാൽ യാത്ര. ഈ ഗൈഡ് ബോട്ട് യാത്രകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യ, ആകർഷകമായ കനാൽ വീടുകൾ, സ്മാരകങ്ങൾ എന്നിവയുടെ സമാനതകളില്ലാത്ത കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു.

വലിയ ആകർഷണങ്ങളും പ്രശസ്ത മ്യൂസിയങ്ങളും മാത്രമല്ല മറ്റ് വളരെയധികം കാര്യങ്ങൾ ആംസ്റ്റർഡാം വാഗ്ദാനം ചെയ്യുന്നു. പ്രചോദനാത്മകമായ ആർട്ട് മ്യൂസിയങ്ങൾ, പൂന്തോട്ടങ്ങൾ, ചരിത്രപരമായ മദ്യ നിർമ്മാണ ശാലകൾ, അതുല്യമായ ഡൈനിംഗ് ആശയങ്ങൾ എന്നിവ പോലുള്ള മറഞ്ഞിരിക്കുന്ന രത്നങ്ങൾ കണ്ടെത്താൻ നഗര കേന്ദ്രത്തിന് ചുറ്റുമുള്ള സമീപപ്രദേശങ്ങളിലേക്ക് ചെറു യാത്രകൾ നടത്താം.

മ്യൂസിയങ്ങളുടെ നഗരം

ആംസ്റ്റർഡാമിന്റെ സമ്പന്നമായ ചരിത്രവും കലാപരമായ വൈദഗ്ധ്യവും അർത്ഥമാക്കുന്നത് മ്യൂസിയങ്ങൾക്കും സാംസ്കാരിക വേദികൾക്കും കുറവില്ല എന്നാണ്. ആൻ‌ഡി വാർ‌ഹോൾ‌, റോയ് ലിച്ചെൻ‌സ്റ്റൈൻ‌, ബാങ്‌സി എന്നിവരുടെ സമകാലിക കലകളുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ശേഖരം പ്രദർശിപ്പിക്കുന്ന മോക്കോ മ്യൂസിയം , റിജ്‌സ്‌ക്യൂസിയം, മാഡം തു സ്യാഡ് വാക്സ് മ്യൂസിയം, തുടങ്ങി എണ്ണമറ്റ കാഴ്ചകളുണ്ടവിടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA