sections
MORE

വീസ ഓൺ അറൈവൽ, ഇന്ത്യക്കാർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ചില തകർപ്പൻ ഇടങ്ങൾ

Timor-Leste
SHARE

യാത്രാപ്രേമികൾക്കായി വീസ ഒാൺ അറൈവല്‍ ലഭിക്കുന്ന ചില രാജ്യങ്ങളെപ്പറ്റി അറിയാം.

തിമോർ-ലെസ്റ്റെ

ഈ തെക്കുകിഴക്കൻ ഏഷ്യൻ രാഷ്ട്രം സ്വതന്ത്ര പദവി നേടുന്നതിനായി 2002 വരെ പോരാടി. അതിനാൽതന്നെ ചരിത്രത്തിന്റെ കാര്യത്തിൽ രാജ്യത്തിന് വളരെയധികം കാര്യങ്ങളുണ്ട് പങ്കുവയ്ക്കാൻ. കൂടാതെ സമൃദ്ധമായ സമുദ്രജീവിതവും പവിഴപ്പുറ്റുകളും ഈ രാജ്യത്തെ മികച്ചതാക്കുന്നു. ഡിലിയുടെ മ്യൂസിയങ്ങളിൽനിന്ന് തിമോർ-ലെസ്റ്റെയുടെ ഇരുണ്ട ചരിത്രത്തെക്കുറിച്ച് അറിയാം. ജംഗിൾ ഗുഹകളിലേക്കുള്ള കാൽനടയാത്ര, മൂടൽമഞ്ഞുള്ള ഗ്രാമീണ മാർക്കറ്റുകളിലൂടെയുള്ള അലസനടത്തം,  പോർച്ചുഗീസ് സ്റ്റെലിൽ പണിതിരിക്കുന്ന പ്രത്യേകതരം  കോഫി ഷോപ്പുകളിൽ കയറി ഒരു കപ്പ് കോഫി തുടങ്ങിയവ അനുഭവിക്കാം.  30 ദിവസം രാജ്യത്ത് തുടരാനുള്ള വീസ ലഭിക്കും. 

കേപ് വെർഡെ ദ്വീപ്

ആഫ്രിക്കയിലെ അഗ്നിപർവത ദ്വീപസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന കേപ് വെർഡെ  പോർച്ചുഗീസ്-ആഫ്രിക്കൻ സംസ്കാരം, പരമ്പരാഗത സംഗീതം, സമ്പന്നമായ സാംസ്കാരിക ചരിത്രം എന്നിവ നിറഞ്ഞ സമ്പുഷ്ടമായൊരു മനോഹര ദ്വീപാണ്.  അതിശയകരമായ 10 ദ്വീപുകളുടെ ശൃംഖലയിൽ പർവതങ്ങൾ, ബീച്ചുകൾ, കടൽത്തീര ഗ്രാമങ്ങൾ എന്നിവയുണ്ട്. സാന്റോ അന്റോയിൽ ക്രാഗി കൊടുമുടികൾ പുഷ്പങ്ങളുടെയും കരിമ്പിന്റെയും പച്ച താഴ്‌വരകളാൽ നിറഞ്ഞിരിക്കുന്നു. 30 ദിവസത്തെ വീസ ഓൺ അറൈവൽ വഴി ഇവിടേക്കു യാത്ര നടത്താം. 

കൊമോറോസ് ദ്വീപുകൾ

Comoros-Islands

അഗ്നിപർവത ദ്വീപുകളുടെ ഒരു സമൂഹമാണ് കോമോറോസ്. ചന്ദ്രൻ എന്ന് അർഥം വരുന്ന ഖമർ എന്ന അറബി പദത്തിത്തിൽ നിന്നാണ് ഈ പേരു കിട്ടിയത്. വിനോദ സഞ്ചാര ഭൂപടത്തിൽ  അത്ര അറിയപ്പെടാത്ത ഈ ദ്വീപസമൂഹം മഡഗാസ്കറിനും മൊസാംബിക്കിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ട് മുതൽ അറബ്, പേർഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ വ്യാപാരികൾക്ക് ഇത് ഒരു പ്രധാന വ്യാപാര തുറമുഖമായിരുന്നു. ഇന്ത്യക്കാർക്ക് 45 ദിവസത്തെ വീസ ഓൺ അറൈവൽ പ്രകാരം കോമോറോസ് ദ്വീപുകൾ സന്ദർശിക്കാം.

എത്യോപ്യ

Ethiopia

ചരിത്രത്തെയും പുരാതന കരകൗശല വസ്തുക്കളെയും വിലമതിക്കുന്നവർക്ക് ഒരു നിധിയാണ് എത്യോപ്യ. 3 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള അവശിഷ്ടങ്ങൾ രാജ്യത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. എത്യോപ്യ ആഫ്രിക്കയിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ്.  സമുദ്രനിരപ്പിൽ നിന്ന് 3000 മീറ്ററിലധികം ഉയരത്തിൽ സിമിയൻ, ബേൽ പർവതങ്ങളിൽ നിങ്ങൾക്ക് ട്രെക്കിങ് നടത്താനോ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും താഴ്ന്ന സ്ഥലമായ ഡാനകിൽ ഡിപ്രഷൻ സന്ദർശിക്കാനോ എത്യോപ്യയിൽ എത്തിയാൽ 90 ദിവസം വരെ വീസ ഓൺ അറൈവൽ ലഭിക്കും.

ഗബൺ

വ്യത്യസ്തങ്ങളായ സസ്യജാലങ്ങളുള്ള രണ്ട് പ്രശസ്തമായ ദേശീയ ഉദ്യാനങ്ങളുടെ കേന്ദ്രമായ ഗബൺ നിരവധി വന്യജീവികളാൽ സമ്പന്നമാണ്. സാഹസിക സഞ്ചാരികൾക്കും മാസ് ടൂറിസത്തിൽനിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ ലക്ഷ്യസ്ഥാനമാണിത്.  ലോകത്തിലെ നാലാമത്തെ വലിയ ദ്വീപായ ഗാബൺ അതിന്റെ ഇടതൂർന്ന മഴക്കാടുകളിലേക്കും അതിമനോഹരമായ വൈറ്റ്-സാൻഡ് ബീച്ചുകളിലേക്കും നദികളിലേക്കും പ്രകൃതി ദൃശ്യങ്ങളിലേക്കും സഞ്ചാരികളെ മാടി വിളിക്കുന്നു. ഗാബൺ സിംഗിൾ എൻട്രികൾക്ക് 30 ദിവസവും ഒന്നിലധികം എൻട്രികൾക്ക് 90 ദിവസം വരെയും വീസ ഓൺ അറൈവൽ അനുവദിക്കുന്നുണ്ട്. 

മഡഗാസ്കർ

Madagascar

പ്രകൃതിദൃശ്യങ്ങളാലും മഴക്കാടുകൾ, ബീച്ചുകൾ, കുന്നുകൾ എന്നിവയാലും ആരേയും ആകർഷിക്കുന്ന സുന്ദര നാടാണ് മഡഗാസ്കർ. മറ്റെവിടെയും കാണാത്ത ലെമറുകളുടെ ആവാസകേന്ദ്രമാണിത്. 30 ദിവസം വരെ രാജ്യത്ത് തങ്ങാൻ ഇന്ത്യാക്കാർക്ക് വീസ ഓൺ അറൈവൽ ലഭിക്കും.

Content Summary: visa on arrival countries

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA