ADVERTISEMENT

അമലാ പോളിന്‍റെ യാത്രാ വിശേഷങ്ങള്‍ ഇന്‍റര്‍നെറ്റ് കീഴടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. സിനിമാവിശേഷങ്ങളെക്കാളും കൂടുതല്‍ യാത്രാ ചിത്രങ്ങളാണ് അമലയുടെ സോഷ്യല്‍ മീഡിയയില്‍ കാണാനാവുക. യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എന്നും പ്രചോദനമാണ് അമല. ഓരോ ഫോട്ടോ ഇടുമ്പോഴും തള്ളിക്കയറുന്ന ആരാധകരുടെ എണ്ണം കണ്ടാല്‍ത്തന്നെ ഇത് മനസ്സിലാക്കാം. 

ഇന്ത്യയൊട്ടാകെ ആരാധകരുള്ള ഈ 'ഹാപ്പി-ഗോ-ലക്കി' ഗേളിന്‍റെ അവസാന യാത്ര ഇന്തോനേഷ്യയിലൂടെയായിരുന്നു. കടല്‍ത്തിരകള്‍ക്കു മുന്നില്‍ ഊഞ്ഞാലാടുന്ന ചിത്രം അമല പോസ്റ്റ്‌ ചെയ്തത് ഏതാനും ദിവസങ്ങള്‍ക്ക് മുന്നേയായിരുന്നു. ബാലിയുടെ തെക്കേ അറ്റത്ത് ന്യുസ ലെംബോന്‍ഗന്‍, ന്യുസ പെനിഡ എന്നീ ദ്വീപുകളുടെ നടുവിലുള്ള ന്യുസ സെനിന്‍ഗന്‍ ദ്വീപിലെ ദിവസങ്ങളിലൊന്നായിരുന്നു അത്. ഒക്ടോബര്‍ 26 നു താരത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കാനായി നടത്തിയ യാത്രയായിരുന്നു അത്. കൂടെ നില്‍ക്കുകയും തന്നെ എപ്പോഴും പിന്താങ്ങുകയും ചെയ്യുന്ന ആളുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു കൊണ്ടായിരുന്നു അമല ആ ചിത്രം പോസ്റ്റ്‌ ചെയ്തത്. 

amala-paul-topless

ഹാലോവീന്‍ ആഘോഷിച്ചു കൊണ്ടു വിദേശവനിതക്കൊപ്പം നില്‍ക്കുന്ന ചിത്രവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ബാലിയിലെ ഇന്‍സ്റ്റഗ്രാമബിള്‍ ബാര്‍ ആന്‍ഡ് റസ്‌റ്റോറന്റായ ലാ ഫവേലയില്‍ നിന്നുള്ള ചിത്രമായിരുന്നു അത്. കറുത്ത ലെതര്‍ ബ്ലൗസുമണിഞ്ഞ് കവിളിനിരുവശത്തും ചുവന്ന വരയിട്ട് നില്‍ക്കുന്ന അമലയെ ഇതില്‍ കാണാം. 

നിറയെ ചെമ്പകപ്പൂക്കളും പനിനീര്‍പ്പൂക്കളും മറ്റുമിട്ട ബാത്ത്ടബ്ബില്‍ പുറം തിരിഞ്ഞിരുന്ന് പ്രകൃതി സൗന്ദര്യം ആസ്വദിച്ചിരിക്കുന്ന ചിത്രമാണ് അമല ഏറ്റവും അവസാനമായി പോസ്റ്റ്‌ ചെയ്തത്. നഗ്നമായ പുറംഭാഗത്ത് ടാറ്റൂ അടിച്ചിരിക്കുന്നത് വ്യക്തമായി കാണാം. 'ഉള്ളിലെ തിളക്കം വീണ്ടെടുക്കാന്‍ ചിലപ്പോള്‍ സ്വയം ഓമനിക്കേണ്ടി വരും' എന്നാണ് അമല ഈ ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

ഫ്ലവർ ബാത്തിന്റെ പ്രയോജനങ്ങൾ എന്തൊക്കെ?

പുഷ്പങ്ങളുടെ ആഘോഷം എന്നും ഫ്ലവർ ബാത്തിനെ വിളിക്കുന്നു. കുളിക്കാൻ ഉപയോഗിക്കുന്ന പുഷ്പങ്ങളുടെ തരം അനുസരിച്ച് നിരവധി വ്യത്യസ്ത ഗുണങ്ങൾ ഈ സ്പായ്ക്കുണ്ട്. റോസാപൂവാണ് കൂടുതലും ഫ്ലവർ ബാത്തിന് ഉപയോഗിക്കുന്നതെങ്കിൽ അത് ചർമ്മത്തെ കൂടുതൽ ഹൈഡ്രേറ്റ് ചെയ്യാൻ സഹായിക്കുന്നു. ലാവെൻഡർ മനസിനെ ശാന്തമാക്കുകയും ടെൻഷനുകളും മറ്റ് മാനസിക സമർദ്ദങ്ങളും കുറയ്ക്കാൻ സഹായിക്കും. താമരപ്പൂക്കൾ ചർമ്മത്തെ സോഫ്റ്റാക്കാൻ സപായിക്കുന്നു. ഇത്തരത്തിലുള്ള മിക്ക സ്പായിടങ്ങളിലും പൂക്കൾ ഉപയോഗിച്ച് അവർ നന്നായി അലങ്കരിക്കുന്നു. സ്പായുടെ ആകെമൊത്തം എക്സ്പീരീയൻസ് മികച്ചതാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ബാലിയില്‍ എന്താണ് കാണാനുള്ളത്?

കടലിനു നടുവിലായി പ്രണയികളുടെ സ്വപ്നദ്വീപ്‌.  ബാലിയെക്കുറിച്ച് പറഞ്ഞാല്‍ ഒരിക്കലും തീരില്ല. അത്രക്ക് മനോഹരമാണ് ഇന്തോനേഷ്യയിലെ ഈ മനോഹര പ്രദേശം. എവിടെ തിരിഞ്ഞു നോക്കിയാലും പച്ചപ്പിന്‍റെ പ്രഭ. വിനോദ സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ആളുകളാണ് ഇവിടത്തേത്. ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ക്ക് ഇവിടെ സൗജന്യ വിസയാണ് നല്‍കുന്നത്. വിസ ഓണ്‍ അറൈവല്‍ ആയതിനാല്‍ പേപ്പര്‍ വര്‍ക്കുകള്‍ക്കും അധികം പണിയില്ല. വിനോദ സഞ്ചാരമേഖലയാണ് രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം തന്നെ.

സംസ്കാര സമ്പന്നമായ ബാലിയില്‍ സഞ്ചാരികള്‍ക്ക് കാണാനും അനുഭവിക്കാനുമായി ഒട്ടേറെയുണ്ട്. ക്ഷേത്രങ്ങളും ബീച്ചുകളും അഗ്നിപര്‍വ്വതങ്ങളും കൃഷിയിടങ്ങളും ജലാശയങ്ങളുമെല്ലാം ചേര്‍ന്ന സഞ്ചാരികളുടെ സ്വര്‍ഗ്ഗഭൂമിയാണ്‌ ബാലി. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി സ്കൂബ ഡൈവിംഗ്, സ്നോര്‍ക്കലിംഗ് മുതലായ വിനോദങ്ങളും ഇവിടെ സാധാരണമാണ്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും, ഈസ്റ്റർ അവധി ദിവസങ്ങളിലും, ക്രിസ്മസ് / ന്യൂ ഇയർ (ഡിസംബർ മുതൽ ജനുവരി 1 ആഴ്ച വരെയും) ആണ് ബാലിയില്‍ ഏറ്റവും തിരക്കുള്ള സമയം. ഇതിനു മുന്‍പോ ശേഷമോ പോവുകയാണെങ്കില്‍ തിരക്ക് ഒഴിവാക്കാം. കാലാവസ്ഥയും ചെലവും മറ്റും വച്ച് നോക്കുമ്പോള്‍ ഏപ്രിൽ, മെയ്, ജൂൺ, സെപ്റ്റംബർ മാസങ്ങളാണ് ബാലിയിലേക്ക് യാത്ര ചെയ്യാന്‍ പറ്റിയ ഏറ്റവും നല്ല സമയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com