ADVERTISEMENT

'ചക്കരമുത്തി'ലൂടെ സിനിമയിലെത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് സരയൂ മോഹന്‍. സ്വപ്നം മയങ്ങുന്ന വിടര്‍ന്ന കണ്ണുകളും മനം മയക്കുന്ന പുഞ്ചിരിയും മാത്രമല്ല, ഹൃദയസ്പര്‍ശിയായ എഴുത്തുകളും കവിതകളുമെല്ലാം സരയൂവിനെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് 'അധികം സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കില്‍ പോലും ശാലീന സൗന്ദര്യവും നിഷ്കളങ്കതയും സമ്മേളിക്കുന്ന ഈ മുഖം മലയാളികള്‍ക്ക് ഏറെ പരിചിതമാണ്.

skydiving-sarayu3

സിനിമാ രംഗത്ത് അത്ര സജീവമല്ലെങ്കില്‍പ്പോലും സോഷ്യല്‍ മീഡിയയില്‍ തന്‍റെ വിശേഷങ്ങള്‍ എല്ലാം പങ്കുവച്ചു കൊണ്ട് ആരാധകര്‍ക്കൊപ്പം തന്നെയുണ്ട്‌ സരയൂ. വീട്ടുവിശേഷങ്ങളും സുഹൃത്തുക്കളുടെ വിവരങ്ങളും യാത്രാനുഭവങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ്‌ ചെയ്യാന്‍ സരയു മറക്കാറില്ല. അത്തരമൊരു അനുഭവവുമായിട്ടാണ് ഇത്തവണയും സരയു എത്തിയിരിക്കുന്നത്.

skydiving-sarayu1

പെന്‍സില്‍വാനിയയിലെ ഏറ്റവും വലിയ നഗരമായ ഫിലാഡെല്‍ഫിയയില്‍ നിന്നുമാണ് ഇക്കുറി സരയു തന്‍റെ യാത്രാവിശേഷങ്ങള്‍ എഴുതുന്നത്. സ്കൈഡൈവിംഗ് ചെയ്ത അനുഭവമാണ് ഇക്കുറി. എന്തെങ്കിലും ആഗ്രഹിക്കുക... പരിശ്രമിക്കുക... അതിനായി കാത്തിരിക്കുക. സമയമാകുമ്പോള്‍ കാലം മോഹങ്ങളെ അങ്ങനെ സാധിച്ചു തരും. നമുക്ക് പോലും ഇതെങ്ങനെ സാധിച്ചു എന്ന് തോന്നുമെന്നും സരയു. 

skydiving-sarayu

ഇതേ പോലത്തെ സ്വപ്‌നങ്ങള്‍ ഒക്കെ പുറത്തെടുക്കാന്‍ തന്നെയാണ് ഇനി തന്‍റെ പ്ലാനെന്നും സരയു ഊന്നിപ്പറയുന്നുണ്ട്. പോസ്റ്റിനൊപ്പം സ്കൈഡൈവിംഗ് ചെയ്യുന്ന ചിത്രങ്ങളും സരയു പങ്കു വച്ചിട്ടുണ്ട്.

skydiving-sarayu5

2006ല്‍ ലോഹിതദാസിന്‍റെ 'ചക്കരമുത്തി'ലൂടെയാണ് സിനിമയിലെത്തുന്നതെങ്കിലും 2009ല്‍ 'കപ്പല്‍ മുതലാളി' എന്ന ചിത്രത്തിലാണ് സരയു ആദ്യമായി നായികാവേഷം കൈകാര്യം ചെയ്തത്. പിന്നീട് സഹനടി വേഷങ്ങളും മറ്റുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ചേകവർ, ഫോർ ഫ്രണ്ട്സ്,കന്യാകുമാരി എക്സ്പ്രസ് ഇങ്ങനേയും ഒരാൾ, കരയിലേക്കു ഒരു കടൽ ദൂരം, ഓർക്കുട്ട് ഒരു ഓർമകൂട്ട് ജനപ്രിയൻ, നാടകമേ ഉലകം, നിദ്ര, ഹസ്‌ബൻഡ്സ് ഇൻ ഗോവ, ഹൗസ് ഫുൾ  എന്നിവയാണ് സരയു അഭിനയിച്ച പ്രധാന സിനിമകള്‍.  ഈയിടെ പുറത്തിറങ്ങിയ സരയുവിന്റെ പച്ച എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധ നേടിയിരുന്നു. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായ സനല്‍ ആണ് സരയുവിന്‍റെ ജീവിത പങ്കാളി. കൊച്ചിയിലാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com