sections
MORE

വീസയില്ലാതെ പോകാനിതാ അഞ്ച് മനോഹര രാജ്യങ്ങള്‍ 

Tunisia1
SHARE

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച്, വീസയില്ലാതെ പോകാവുന്ന നിരവധി രാജ്യങ്ങളുണ്ട്. ഹെന്‍ലിസ് പാസ്പോര്‍ട്ട് ഇന്‍ഡക്സ്‌ പ്രകാരം ഇന്ത്യയുടെ റാങ്ക് 82 ആണ്. 59 രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പ്രവേശിക്കാം. ഇതില്‍പ്പെട്ട അഞ്ചു മനോഹര രാജ്യങ്ങള്‍ പരിചയപ്പെട്ടോളൂ.

1. സെര്‍ബിയ

847708760

ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് ഹോട്ടല്‍ ബുക്കിങ്ങും ട്രാവല്‍ ഇന്‍ഷുറന്‍സ് രേഖകളും ഫ്ലൈറ്റ് ടിക്കറ്റും മാത്രം ഉപയോഗിച്ച് സന്ദര്‍ശിക്കാവുന്ന യൂറോപ്യന്‍ രാജ്യമാണ് സെര്‍ബിയ. വിമാനടിക്കറ്റിന് മറ്റുള്ള ഇടങ്ങളെ അപേക്ഷിച്ച് അധികം ചെലവു വരില്ല. സാവ, ഡാന്യൂബ് നദികളുടെ മനോഹര സംഗമസ്ഥാനമായ സെര്‍ബിയയിലെ രാത്രിജീവിതം ആകര്‍ഷണീയമാണ്. വൈനറികളും പുരാതന ശൈലിയിലുള്ള കെട്ടിടങ്ങളും സംസ്കാര സമ്പന്നതയുമെല്ലാം ഈ രാജ്യത്തേക്കുള്ള യാത്ര അർഥവത്താക്കും. ഒരു തവണത്തെ സന്ദര്‍ശനവേളയില്‍ 30 ദിവസം വരെ ഇവിടെ വീസയില്ലാതെ ചെലവഴിക്കാം.

2. മൗറീഷ്യസ് 

മൊത്തം ജനസംഖ്യയില്‍ എഴുപതു ശതമാനത്തോളംഇന്ത്യന്‍ വംശജരുള്ള രാജ്യമാണ് മൗറീഷ്യസ്. നദികളാല്‍ സമൃദ്ധവും മലനിരകളാല്‍ ചുറ്റപ്പെട്ടതുമായ ദ്വീപ്‌ രാഷ്ട്രമാണിത്. ലോകത്തിലെ ഏറ്റവും ശുദ്ധമായ വായുവാണ് മൗറീഷ്യസിലേത് എന്ന് പറയപ്പെടുന്നു. ലോകത്തെമ്പാടുമുള്ള ബീച്ച് പ്രേമികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം കൂടിയാണിത്. വീസയില്ലാതെ ഇവിടെ 60 ദിവസം വരെ ചെലവഴിക്കാം.

3. സെനഗല്‍

Senegal

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ അറ്റ്ലാന്റിക് മഹാസമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന സെനഗലും മികച്ച യാത്രാനുഭവം സമ്മാനിക്കുന്ന രാജ്യങ്ങളിലൊന്നാണ്. ഇവിടത്തെ ദേശീയോദ്യാനങ്ങളും കൊളോണിയല്‍ വാസ്തുശൈലിയില്‍ നിര്‍മിച്ച കെട്ടിടങ്ങളും ഗ്രാമീണത തുളുമ്പുന്ന ഇടങ്ങളുമെല്ലാം സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടും. 90 ദിവസമാണ് വീസയില്ലാതെ ഇവിടെ ചെലവഴിക്കാവുന്ന കാലാവധി.

4. ടുണീഷ്യ

Tunisia

'രാത്രി ചെലവഴിക്കുക' എന്നർഥം വരുന്ന ടൂണിസ് എന്ന വാക്കില്‍ നിന്നാണ് ടുണീഷ്യ എന്ന പേരുണ്ടായത്. കൂടുതല്‍ ഭാഗങ്ങളും മരുഭൂമിയായിട്ടുള്ള ഈ പ്രദേശം ഉത്തരാഫ്രിക്കയിലാണ്. മുന്തിരിത്തോട്ടങ്ങളുംഒലിവുമരങ്ങളും നിറഞ്ഞ ടുണീഷ്യ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ്. സഹാറ മരുഭൂമിയും മധ്യധരണ്യാഴിയുമായി അതിരുകള്‍ പങ്കിടുന്ന ടുണീഷ്യയില്‍ പുരാവസ്തു ശേഖരങ്ങളും മ്യൂസിയങ്ങളും പള്ളികളും ധാരാളമുണ്ട്. പുരാതന റോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നതിനാല്‍ സംസ്കാര സമ്പന്നമായ അവശേഷിപ്പുകളുടെ കാഴ്ചകളും യാത്രാകുതുകികള്‍ക്ക് അവീസ്മരണീയമായ അനുഭവം സമ്മാനിക്കും. 90 ദിവസത്തോളം വീസയില്ലാതെ ഇവിടെ യാത്ര ചെയ്യാം.

5. മൈക്രോനേഷ്യ 

Micronesia

പസഫിക് മഹാസമുദ്രത്തിലെ യാപ്, ചൂക്, പോഹ്ൻപൈ, കോസ്രൈ എന്ന നാലു ദ്വീപുകള്‍ ചേര്‍ന്ന ദ്വീപസമൂഹമാണിത്. കരോലീൻ ദ്വീപുകൾ എന്നും ഇവയെ വിളിക്കാറുണ്ട്. വിശാലമായ ബീച്ചുകള്‍ക്കും പ്രകൃതിരമണീയതയ്ക്കും പുറമേ ഇതിന്‍റെ സമ്പന്നമായ പാരമ്പര്യവും സഞ്ചാരികളെ ആകർഷിക്കുന്നു. വീസ ഫ്രീയായി 30 ദിവസമാണ് ഇവിടെ ചെലവഴിക്കാനാവുക. 

English Summery : Travel Without Visa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA