5 റ‌സ്റ്ററന്റ്, 10 ബാർ, 3 നീന്തൽക്കുളം, 964 മുറികൾ; കൊച്ചിക്ക് വിസ്മയമായി ആഡംബരക്കപ്പൽ

SHARE

ഇറ്റാലിയൻ, സ്വീഡിഷ് രൂപകൽപനയുടെ അതിശയകരമായ നേർരൂപമാണ് കോസ്റ്റ വിക്ടോറിയ. അസാധാരണമായ സൗന്ദര്യത്തിൽ ഒരു കപ്പൽ. പുതിയ രൂപവും മേക്കോവറുമായി സഞ്ചാരികളുടെ മനസ്സ് കവരാൻ തയാറായിരിക്കുകയാണ് കോസ്റ്റ വിക്ടോറിയ എന്ന ആഡംബര കപ്പൽ. 

യാത്രികർക്കായി നിരവധി പ്രത്യേകതകളാണീ ആഡംബര ക്രൂസിൽ ഒരുക്കിയിരിക്കുന്നത്. വിശ്രമത്തിനും വിനോദത്തിനുമായി പ്രത്യേകം സ്ഥലങ്ങൾ. ഗ്രാൻഡ് ബാർ മുതൽ കസീനോ വരെ, സ്പാ മുതൽ സ്യൂട്ടുകൾ വരെ. അങ്ങനെ പുതുമകൾക്കും കാഴ്ചയ്ക്കും എല്ലാം ഒരുക്കിയിട്ടുണ്ട് കോസ്റ്റ വിക്ടോറിയയിൽ.  കോസ്റ്റ ക്രൂസിന്റെ ഇന്ത്യയിലെ നാലാമത്തെ സീസണിന്റെ ഭാഗമായാണ് ഇൗ ആഡംബര കപ്പൽ കൊച്ചിയിലെത്തിയത്. ഇറ്റാലിയന്‍ രൂപഭംഗിയുള്ള ക്രൂസ് കപ്പലും അതിന്റെ മനോഹരവും ആഢ്യത്വം തുളുമ്പുന്നതുമായ അകത്തളങ്ങളും ആദ്യ കാഴ്ചയിൽത്തന്നെ ആരുടെയും മനംകവരും.

5

കോസ്റ്റ വിക്ടോറിയ എന്ന മെട്രോപോളിറ്റൻ സിറ്റി

252 മീറ്റർ നീളമുള്ള കപ്പലിന് 2,394 യാത്രികരെയും 790 ജീവനക്കാരെയും വഹിക്കാൻ ശേഷിയുണ്ട്. 10 ബാറുകളും 3 സ്വിമ്മിങ്പൂളുകളും 5 റസ്റ്ററന്റുകളും സ്പാ, ജിം, 4 ജാകൂസിസ്, ഡിസ്കോ, ബോൾ റൂം, തിയറ്ററുകൾ, ഷോപ്പിങ് സെന്ററുകൾ, കസീനോ തുടങ്ങിയവയുമാണ് പ്രധാന ആകർഷണങ്ങൾ. ആഡംബര പ്രൗഢിയിൽ കടൽക്കാഴ്ച ആസ്വദിച്ച് 4 പേർക്ക് തങ്ങാവുന്ന ബാൽക്കണിയുള്ള റൂമുകളും കപ്പലിന്റെ മാറ്റുകൂട്ടുന്നു. 964 മുറികൾ; അവയിൽ 242 മുറികൾക്കു ബാൽക്കണിയുണ്ട്. 20 സ്യൂട്ട് റൂമുകൾ, അതിൽ നാലെണ്ണത്തിനു ബാൽക്കണി. 

2

‌അക്ഷരാർഥത്തിൽ, ഒരു ന​ഗരത്തിൽ ലഭിക്കുന്ന സൗകര്യങ്ങളൊക്കെ പതിനാലു നിലകളിലായി ഒരുക്കിയിട്ടുണ്ട് ഈ ഭീമൻ കപ്പലിൽ. ഇറ്റലി, ഹോണ്ടുറാസ്, സ്പാനിഷ്, ആഫ്രിക്കൻ പരമ്പരാ​ഗതനൃത്തങ്ങൾ നടക്കുന്ന ഡാൻസ് ഹാൾ, തിയറ്റർ, കസീനോ, ലോകത്തിലെ ഒന്നാംകിട ബ്രാൻഡുകളുടെ വിവിധ ഉൽപന്നങ്ങൾ ലഭിക്കുന്ന ഷോപ്പിങ് സെന്ററുകൾ, കോൺഫറൻസ് ഹാൾ തുടങ്ങി ഒരു നഗരത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഇതിലുണ്ട്. സ്വകാര്യ പരിപാടികൾ നടത്താൻ പ്രത്യേകം ഹാളുകളും ലഭ്യമാണ്.

costa-victoria6

വിസ്മമയമായി കപ്പൽ

കപ്പലിൽ ജിം, വെൽനസ് ഏരിയ, പ്രത്യേക ജോ​ഗിങ് ട്രാക്ക്, സ്പാ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. മാജിക് ഷോ, ഒപ്പറ, നൃത്ത പരിപാടികൾ തുടങ്ങിയവയെല്ലാം ദിവസവും അരങ്ങേറും.  ഗ്രാന്‍ഡ് ബാറും സ്പായും സ്യൂട്ടും എല്ലാം കുലീനമായി ഒരുക്കിയിരിക്കുന്നു. അപെറോള്‍ സ്പ്രിറ്റ്‌സ് ബാര്‍, ഗോര്‍മെറ്റ് ബര്‍ഗര്‍, പിസെരിയ പുമിഡോരോ, പയെല്ലാ റസ്റ്ററന്റ് തുടങ്ങിയ ഇടങ്ങളില്‍ പുതിയ ഡ്രിങ്കുകളും ഭക്ഷണങ്ങളും ആസ്വദിക്കാം. ക്രൂസിന്റെ പ്രത്യേക സജ്ജികരണങ്ങളിൽ ഒന്ന് സെൽഫ് സർവീസ് റസ്റ്ററന്റുകൾ ആണ്. യാത്രികർക്ക് ഭക്ഷണം എടുത്തു കഴിക്കാം. 

മുംബൈ-കൊച്ചി യാത്ര

1

നാലു രാത്രിയുള്ള യാത്ര മുംബൈയിലാണ് ആരംഭിക്കുന്നത്. ഒരു ദിവസം മുംബൈയില്‍ ചെലവഴിക്കും. ഇവിടെനിന്നു ന്യൂ മാംഗളൂരുവിലേക്കും കൊച്ചിയിലേക്കും എത്തും. നഗരത്തിലെ ഉള്‍നാടന്‍ ജലപാതയിലൂടെയുള്ള ഹൗസ് ബോട്ട് യാത്ര അവിസ്മരണീയമാണ്.

കൊച്ചി-മാലദ്വീപ് യാത്ര

6

മൂന്നു രാത്രി നീളുന്ന യാത്ര കൊച്ചിയില്‍ നിന്നാണ് പുറപ്പെടുന്നത്. ഒരു ദിവസത്തെ യാത്രയ്ക്കു ശേഷം കോസ്റ്റ വിക്‌ടോറിയ മാലിയിലെത്തും. അവിടെ രണ്ടു ദിവസം തങ്ങും. അതിഥികള്‍ക്ക് മാലിദ്വീപിലെ വെളുത്ത ബീച്ചുകളും ക്രിസ്റ്റല്‍ വാട്ടറും ആസ്വദിച്ച് വിശ്രമിക്കാം.

costa-victoria1

മാലദ്വീപ്-മുംബൈ യാത്ര

ഏഴു രാത്രി നീളുന്ന യാത്ര മാലയിലാണ് ആരംഭിക്കുന്നത്. രണ്ടു ദിവസം പൂര്‍ണമായും മാലയിലെ ബീച്ചുകളും പവിഴപ്പുറ്റുകളും ആസ്വദിക്കാം. ഈ യാത്രയിലെ രണ്ടാമത്തെ ലക്ഷ്യം ശ്രീലങ്കയാണ്. കൊളംബോയില്‍ നിന്നു പിന്നവാല ആന വളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിക്കും. ദ്വീപിലെ ഏറ്റവും ആകര്‍ഷണീയ കേന്ദ്രങ്ങളിലൊന്നാണ് ഇവിടം. തുടര്‍ന്ന് ഇന്ത്യയിലെത്തും. ഗോവൻ തീരത്തും കപ്പലെത്തും. സുന്ദരമായ ബീച്ചുകളും വാസ്തുശില്‍പങ്ങളും കണ്ട ശേഷം കോസ്റ്റ വിക്‌ടോറിയ മുംബൈയിലെത്തും. രണ്ടു ദിവസം സഞ്ചാരികള്‍ക്ക് നഗരം മുഴുവന്‍ ആസ്വദിക്കാം.

ടൂർ പാക്കേജുകൾ

7

മുംബൈ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ആഡംബര വിനോദ യാത്രകൾ ഒരുക്കുകയാണ് ഇപ്പോൾ കോസ്റ്റ വിക്ടോറിയ. നാലു പകലും മൂന്നു രാത്രിയും ഉൾപ്പെട്ട കൊച്ചി – മാലദ്വീപ് യാത്രയ്ക്കു ചെലവ് 26,800 രൂപ മുതലാണ്. കുട്ടികൾക്ക് ഇളവ് ലഭ്യമാണ്. 10,700 രൂപ മുതലുള്ള ടൂർ പാക്കേജുകൾ കോസ്റ്റ വിക്ടോറിയ നൽകുന്നുണ്ട്. ബുക്ക് ചെയ്യുമ്പോൾ മുൻകൂറായി പണമടക്കേണ്ട എന്നതും കോസ്റ്റ വിക്ടോറിയയെ വ്യത്യസ്തമാക്കുന്നു.  ഇന്ത്യൻ മഹാസമുദ്രം കൂടാതെ , മെഡിറ്ററേനിയൻ രാജ്യങ്ങളിലേയ്ക്കും, ദുബായ്, യു എ ഇ, കരീബീയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും ക്രൂസ് സർവീസ് നടത്തുന്നുണ്ട്.