ADVERTISEMENT

ഇന്ത്യൻ ഭൂപടത്തിലുള്ള കാലിക്കറ്റ്, അത് നമ്മുടെ കേരളത്തിലെ കോഴിക്കോട് അല്ല. ആന്തമാൻ നിക്കോബാർ ദ്വീപിലെ പോർട്ട് ബ്ലയറിലാണ്. അതായത് കോഴിക്കോട് നിന്ന് ഉദ്ദേശം 1,845 കിലോമീറ്റർ അകലെ. കാലിക്കറ്റ് മാത്രമല്ല കേട്ടോ. നമ്മുടെ മഞ്ചേരിയും, നിലമ്പൂരും, വണ്ടൂരും  മണ്ണാർക്കാടും മലപ്പുറവും തിരൂരുമെല്ലാം ആന്തമാനിലും ഉണ്ട്. നമ്മുടെ നാടിന്റെ പേരൊക്കെ എങ്ങനെ കടലുകടന്ന് ആന്തമാനിലെത്തി! സംഗതി അൽപം ചരിത്ര കഥയാണ്. 

മലബാർ കലാപകാലത്ത് ഏതാണ്ട് അരലക്ഷത്തിലധികം സ്വതന്ത്ര്യസമര സേനാനികളെ ബ്രിട്ടീഷുകാർ തടവുകാരായി പിടിച്ചുകൊണ്ടു പോയിട്ടുണ്ട്. അതിൽ വലിയൊരു ശതമാനം പീഡനങ്ങളേറ്റും അസുഖബാധിതരായും മരണപ്പെട്ടു. വെല്ലൂർ, കോയമ്പത്തൂർ, കണ്ണൂർ എന്നിവിടങ്ങളിലെ ജയിലുകൾ തടവുകാരാൽ  നിറഞ്ഞപ്പോൾ  ബാക്കിയുള്ളവരെ പാർപ്പിക്കാനായി ബ്രിട്ടീഷ് ഗവൺമെന്റിന്  ഒരിടം അന്വേഷിക്കേണ്ടി വന്നു. ആ അന്വേഷണം ചെന്നെത്തിയത് ആന്തമാൻ ദ്വീപുകളിലാണ്. കാലാപാനി എന്ന സിനിമയിലൂടെ ആന്തമാനിലെ സെല്ലുലാർ ജയിലിന്റെ നേർ‌കാഴ്ച നാം കണ്ടതാണ്. 1922 മുതൽ ഏതാണ്ട് എട്ടു വർഷക്കാലം എണ്ണിയാൽ തീരാത്തത്ര തടവുകാരെയാണ് ആന്തമാനിലെ ജയിലുകളിലേക്ക് തള്ളിയത്. 

കാടു പിടിച്ചു കിടന്ന ഭൂമി മനുഷ്യയോഗ്യമാക്കാനും അവിടെ നഗരവത്കരണം നടപ്പിലാക്കാനുമായി ബ്രിട്ടീഷ് സർക്കാർ തടവുക്കാർക്ക് ഒരു ഓഫർ നൽകി. ആന്തമാൻ ദ്വീപിൽ സ്ഥിരതാമസമാക്കുകയാണെങ്കിൽ അവർക്ക് അവരുടെ കുടുംബത്തെ കൂടെ ദ്വീപിലേക്ക് കൊണ്ടുവരാം. ജയിൽ മോചനം നേടി കുടുംബജീവിതം നയിക്കാം. തടവുകാരുടെ ഭാഗത്ത് നിന്നും ഉദ്യോഗസ്ഥരുടെ  ഭാഗത്തുനിന്നും ഉള്ള ഇടപെടൽ മൂലം ഈ പദ്ധതിയ്ക്ക് പല തരത്തിലുള്ള തടസ്സങ്ങളുമുണ്ടായി. 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com