പിറന്നാൾ ആഘോഷിക്കാൻ നയൻസും വിഘ്നേഷും ന്യൂയോർക്കിൽ

nayanthara-travel
SHARE

പുറന്ത നാൾ വാഴ്ത്തുക്കൾ നയൻസ്, അതേ തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറിന്റെ പിറന്നാളാണ് നവംബർ 18 ന്. എല്ലാ തിരക്കുകളും മാറ്റിവച്ച് തന്റെ പ്രിയതമന്റെ കൈ കോർത്ത് പിടിച്ച് ന്യൂയോർക്ക് നഗരത്തിൽ ബർത്ത് ഡേ ആഘോഷിക്കുകയാണ് നയൻതാര. 

തങ്ങളുടെ പ്രണയകാല വിശേഷങ്ങൾ നയൻസ് പറഞ്ഞില്ലെങ്കിലും സന്തോഷ നിമിഷങ്ങൾ ഒക്കെ വിഘ്നേഷ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. ന്യൂയോർക്കിലെയ്ക്ക് പിറന്നാൾ ആഘോഷിക്കാൻ ഇരുവരും പോയ ചിത്രങ്ങൾ ഇപ്പോൾ സുപ്പർ ഹിറ്റായിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ടവളുടെ 35ാം ജന്മദിനം ആഘോഷിക്കാനാണ് നയൻസിനേയും കൂട്ടി വിഘ്നേഷ് അമേരിക്കയിൽ എത്തിയിരിക്കുന്നത്. ഇരുവരുടെയും ഏറ്റവും ഇഷ്ട അവധിക്കാല ഡെസ്റ്റിനേഷനുകളിലൊന്നാണ് അമേരിക്ക.

ശരിക്കും ന്യൂയോര്‍ക്ക് സിറ്റി ആരെയാണ് മോഹിപ്പിക്കാത്തത്?

ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്തമായ ബ്രൂക്ക്ലിൻ പാലത്തിൽ നിന്നുള്ള ചിത്രവും വിഗ്നേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. നിർമ്മാണത്തിലൂടെ തന്നെ പ്രശസ്തിയാർജിച്ച ഈ അവിശ്വസനീയ പാലം തൂക്കമുള്ള തരത്തിലുള്ള ഏറ്റവും പഴക്കമുള്ള പാലങ്ങളിലൊന്നാണ്. ന്യൂയോർക്കിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച സ്ഥലങ്ങളിൽ ഒന്നാണ് ഇത്. മിക്ക ഹോളിവുഡ് സിനിമകളിലും സ്ഥിരം സാന്നിദ്ധ്യമാണീ സുന്ദരപ്പാലം. ഏകദേശം പതിനാലു വർഷത്തോളം എടുത്താണ് ഈ പാലം പണിതതെന്ന്  കണക്കാക്കുന്നു.

ലോകത്തിലെ പ്രശസ്തരായ എഴുത്തുകാരും കലാകാരന്മാരും കുടിയേറാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം. ഏത് തരക്കാർക്കും വേണ്ടതെല്ലാം ന്യൂയോർക്കിലുണ്ട്. സംഗീതം, സാഹിത്യം, പത്രപ്രവര്‍ത്തനം, ചിത്രകല, നാടകം, ബിസിനസ്, ഫാഷന്‍, സര്‍വകലാശാലകള്‍, ഗവേഷണം തുടങ്ങി എന്തുമാകട്ടെ ന്യൂയോർക്ക് നിങ്ങൾക്കു വേണ്ടത് നൽകിയിരിക്കും.  ന്യൂയോർക്ക് നഗരം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം കൂടിയാണ്.

ലോകത്തിന്റെ സാമ്പത്തിക, വിനോദ രംഗങ്ങളിലുണ്ടാകുന്ന ഒട്ടുമിക്ക ചലനങ്ങളുടെയും ഉത്ഭവ കേന്ദ്രം ഈ വൻനഗരമാണെന്നു പറയാം.

View this post on Instagram

#TimesSquare inspiring place ! #newyork #manhattan

A post shared by Vignesh Shivan (@wikkiofficial) on

സ്റ്റാച്യു ഓഫ് ലിബർട്ടിയാണ് നഗരത്തിലെ മറ്റൊരു ആകർഷണം. ഫ്രാൻസിൽ നിന്നും സൗഹൃദത്തിന്റെ ഒരു അടയാളമായിട്ടാണ് അമേരിക്കയ്ക്ക് ഈ മഹത്തായ പ്രതിമ ലഭിച്ചത്. എന്നാൽ ഇന്ന് അമേരിക്കൻ ജനതയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. 

ടൈംസ് സ്ക്വയർ നഗരത്തിന്റെ ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ബ്രോഡ് വെയുടേയും സെവൻത് അവന്യൂവിന്റെയും കൂടിച്ചേരലാണ്. ന്യൂയോർക്കിൽ തീർച്ചയായും സന്ദർശിക്കേണ്ടത് ഒരിടം തന്നെയാണ് ടൈംസ് സ്ക്വയർ. വർഷം തോറും ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കണക്കാക്കാനാവില്ല.  പ്രശസ്ത പത്രമായ ദ ടൈംസിന്റെ ബഹുമാനാർത്ഥമാണ് സ്ക്വയറിന് ഈ പേര് ലഭിച്ചത്. വിപ്ലവത്തിനു മുമ്പ് ഈ സ്ഥലം  കുതിരവണ്ടികളും ആളൊഴിഞ്ഞ തെരുവുകളുമുള്ള  ഒരു വിദൂര ഗ്രാമമായിരുന്നു. ടൈംസ് ഓഫീസ് തുറന്നതിനു ശേഷമാണ് ഇവിടം വികസിക്കുന്നതും ഇന്നത്തെ നിലയിൽ എത്തുന്നതും.

ന്യൂയോർക്ക് സിറ്റിയുടെ മറ്റൊരു ആകർഷണമാണ് സെൻ‌ട്രെൽ പാർക്ക്.നഗര മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഈ പാർക്ക് ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനമാണ്. നഗരത്തിന്റെ  ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നു.

ഇടയ്ക്കിടെ ന്യൂയോർക്ക് സന്ദർശനം നടത്താറുള്ള വിഘ്നേഷും നയൻതാരയും ഇത്തവണത്തെ പിറന്നാൾ ആഘോഷിച്ചത് അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിനും മകൾക്കുമൊപ്പമായിരുന്നു. ഇവർക്കൊപ്പം ഇരുവരും നിൽക്കുന്ന ചിത്രവും വിഘ്നേഷ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA