ADVERTISEMENT

വെക്കേഷന്‍ അടിച്ചു പൊളിക്കുകയാണ് നസ്രിയയും ഭര്‍ത്താവ് ഫഹദ് ഫാസിലും. ഇവരുടെ വിശേഷങ്ങളറിയാൻ അങ്ങേയറ്റം താൽപര്യമുണ്ട് ആരാധകര്‍ക്ക്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ ഒന്നോ രണ്ടോ ചിത്രങ്ങളും വിശേഷങ്ങളും മാത്രമേ കാണാറുള്ളൂ. അത്തരം കുറച്ചു യാത്രാ ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുകയാണ് നസ്രിയ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍. പ്രാഗിലൂടെയുള്ള യാത്രയുടെ വിശേഷങ്ങളാണ് ഇക്കുറി.

View this post on Instagram

Take me back 😫😫😫📸-husband 💞

A post shared by Nazriya Nazim Fahadh (@nazriyafahadh) on

ഓഫ് വൈറ്റ് നിറത്തിലുള്ള ഫ്രോക്കും ചുവന്ന സണ്‍ഗ്ലാസും വച്ച് പ്രാഗിലെ ഗാലറി ഓഫ് ആര്‍ട്ട്- ദാലി, മുച്ച ആന്‍ഡ്‌ വാര്‍ഹോള്‍ എക്സിബിഷനു മുന്നില്‍ നില്‍ക്കുന്ന നസ്രിയയുടെ ചിത്രം വന്‍ ക്യൂട്ടാണ്! കൊച്ചു പെണ്‍കുട്ടിയെപ്പോലെ നില്‍ക്കുന്ന ഈ ഫോട്ടോയ്ക്ക് “Take me back -husband.” എന്നാണ് നസ്രിയ ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള മിക്കി തീം ടീഷര്‍ട്ടും ക്യാപ്പും കൂളിങ് ഗ്ലാസുമണിഞ്ഞ് കൂള്‍ ലുക്കില്‍ ഇരിക്കുന്ന വേറൊരു ചിത്രവും നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിട്ടുണ്ട്. ആരാധകരുടെ കമന്റിന്റെ ബഹളമാണ് ഈ ചിത്രങ്ങള്‍ക്ക് കീഴെ! നസ്രിയയെ ചേര്‍ത്തു പിടിച്ചു ചുംബിക്കുന്ന ഫഹദിന്‍റെ ചിത്രം കഴിഞ്ഞയാഴ്ച നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. അതും വന്‍ ഹിറ്റായിരുന്നു.

View this post on Instagram

💞

A post shared by Nazriya Nazim Fahadh (@nazriyafahadh) on

ഇരുവരും ഒരുമിക്കുന്ന ഒരു സിനിമ ആരാധകര്‍ ഏറെ കാലമായി കാത്തിരുന്ന കാര്യമായിരുന്നു. 'ട്രാന്‍സ്' എന്ന അന്‍വര്‍ റഷീദ് ചിത്രത്തിലൂടെ ഈ സ്വപ്നം പൂവണിയാന്‍ പോവുകയാണ്. വിവാഹത്തിന് ശേഷം ആരാധകര്‍ക്ക് ഈ താരജോടികളെ വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ച് കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. അഞ്ജലി മേനോന്‍റെ 'ബാംഗ്ലൂര്‍ ഡേയ്സി'ലായിരുന്നു ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. 

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന 'ട്രാന്‍സ്' ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രണ്ടു വര്‍ഷത്തോളം നീണ്ട ചിത്രീകരണമായിരുന്നു ട്രാന്‍സിന്റേത്. അമല്‍ നീരദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് വിന്‍സന്റ് വടക്കന്‍ ആണ് തിരക്കഥ ഒരുക്കുന്നത്. റെക്സ് വിജയന്റെ സഹോദരനായ ജാക്‌സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ൻമെന്റ്സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ഈ ക്രിസ്മസിന് തിയറ്ററുകളിലെത്തും. കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായിട്ടായിരുന്നു ചിത്രീകരണം. ഏഴു വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് ട്രാന്‍സ് വരുന്നത്. 

പ്രാഗിന്റ‌െ സൗന്ദര്യത്തിലേക്ക്

പാലങ്ങള്‍, കത്തീഡ്രലുകള്‍, സ്വര്‍ണ്ണനിറത്തിലുള്ള ഗോപുരങ്ങള്‍, പള്ളി താഴികക്കുടങ്ങള്‍... അങ്ങനെ ഒരു മാന്ത്രിക നഗരമാണ് പ്രാഗ്. യൂറോപ്പിലെ ഏറ്റവും ആകര്‍ഷകമായ, വര്‍ണ്ണാഭമായ, മനോഹരമായ നഗരങ്ങളിലൊന്നു കൂടിയാണ് ചെക്ക് റിപ്പബ്ലികിന്റെ തലസ്ഥാനമായ പ്രാഗ്.  പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സഞ്ചാരികള്‍ നഗരം സന്ദര്‍ശിക്കുന്നുണ്ട്. സംഗീതം, കല സാംസ്‌കാരികം, പൗരാണികത അങ്ങനെ വിശേഷങ്ങള്‍ ഏറെയാണീ നാടിന്. വള്‍ട്ടാവ നദിയുടെ ഇരുകരകളിലുമായാണ് പ്രാഗ് സ്ഥിതിചെയ്യുന്നത്. ഗോള്‍ഡന്‍ സിറ്റിയെന്നും അറിയപ്പെടുന്ന പ്രാഗ് യൂറോപ്യന്‍ സംസ്‌കൃതിയുടെ കേന്ദ്രമാണ്, പുരാതന വാസ്തു ശില്‍പശൈലിയില്‍ തീര്‍ത്ത നിരവധി കെട്ടിടങ്ങളാണ് പ്രാഗിന്റെ യഥാര്‍ഥ മുഖച്ഛായ. 

സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള നഗരങ്ങളിലൊന്നാണ് പ്രാഗ്. ശൈത്യത്തിലാണ് പ്രാഗ് കൂടുതൽ മനോഹരിയാകുന്നത്. മഞ്ഞ് തിളങ്ങുന്ന പ്രഭാതങ്ങൾ പ്രാഗിന്റെ സൗന്ദര്യത്തിന് വിസ്മയത്തിന്റെ മൂടുപടം നൽകുന്നു.  മരക്കുടിലുകളും കോട്ടകൊത്തളങ്ങളും മഞ്ഞു മൂടുമ്പോൾ മുത്തശ്ശിക്കഥകളിലെ  മനോഹരമായ ഭാവനകൾ പോലെയാകും പ്രാഗ്. സഞ്ചാരികൾക്ക് മനസ്സു നിറയെ കാഴ്ചകൾ സമ്മാനിക്കുന്ന മനോഹരമായ ഭൂമി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com