ഇന്ത്യക്കാർക്ക് വീസയില്ലാതെ സഞ്ചരിക്കാം; അവധിക്കാലം ഇവിടെ ആഘോഷിക്കാം

samoa
SHARE

കേരളത്തിനകത്തും ഇന്ത്യക്കകത്തും ചുറ്റിയടിച്ചെങ്കിൽ ഇത്തവണ അവധിക്കാലം വിദേശത്ത് ആഘോഷിക്കാം. എന്താ റെഡിയല്ലേ?  യാത്രാപ്രേമികൾക്ക് ലോകം ചുറ്റി സഞ്ചരിക്കാനാണ് ഇഷ്ടം. വിദേശയാത്ര ഒരുപാട് പ്രിയമാണെങ്കിലും വീസ എല്ലാവർക്കുമൊരു പ്രശ്നമാണ്. പല കടമ്പകളിൽ കൂടി കടന്നാൽ മാത്രമേ മിക്ക രാജ്യങ്ങളും അവരുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നൽകാറുള്ളൂ. ബുദ്ധിമുട്ടുകൾ ചിന്തിക്കുമ്പോൾ വീസയില്ലാതെ യാത്രചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. ഇനി വിഷമിക്കേണ്ട, ഇന്ത്യക്കാർക്ക് വീസയില്ലാതെ സഞ്ചരിക്കാവുന്ന ചില രാജ്യങ്ങളെ അറിയാം.

മക്കാവു

വീസഫ്രീകൺട്രിയാണ് മക്കാവു. മക്കാവു, തൈപ്പ, കൊളോണ്‍ എന്നീ മൂന്നു ചെറുദ്വീപുകള്‍ ചേര്‍ന്ന മക്കാവു ചൂതാട്ടങ്ങളുടെ നാടാണ്. അഞ്ചു ലക്ഷത്തിൽ താഴെ ജനസാന്ദ്രതയുള്ള മക്കാവു ലോകത്തിലെ നാലാമത്തെ ചെറിയ രാജ്യമാണ്. വലുപ്പം ചെറുതാണെങ്കിലും കാഴ്ചകൾ ഒരുപാടാണ്. നടന്നുനീങ്ങിയാലും കണ്ടുതീരാത്തത്രയും ചൂതാട്ടകേന്ദ്രങ്ങളുണ്ട്. മക്കാവു രാത്രികൾ ശാന്തമാണ്. 

848703200

രാത്രി പതിനൊന്നു മണിയോടുകൂടി മക്കാവു നഗരം ഉറക്കത്തിലാഴും. ചൂതാട്ടത്തിനു പേരു കേട്ട രാജ്യത്ത് ബഹളങ്ങളെല്ലാം കാസിനോകളുടെ ഉള്ളിലാണ്. രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ലക്ഷങ്ങള്‍ മറിയുന്ന ഇടങ്ങള്‍. വിനോദസഞ്ചാരത്തിലും മുന്നിട്ട് നിൽക്കുന്ന ഇവിടെ നിരവധി ഹോട്ടലുകുളും, റിസോർട്ടുകളും, സ്റ്റേഡിയങ്ങളും, റെസ്റ്റൊറാന്റുകളുമുണ്ട്.

സമോവ

കടൽത്തീരങ്ങളും പാറക്കൂട്ടങ്ങളും അതിരിടുന്ന സമോവ ദ്വീപുകൾ ആരെയും ആകർഷിക്കും. ദക്ഷിണ പസിഫിക്കിലെ മറ്റൊരു ദ്വീപാണിത്. പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടങ്ങളും സുന്ദരകാഴ്ചകളുമൊക്കെ സമോവാന്‍ യാത്രക്ക് പകിട്ടേകും. ഹവായ്‌ക്കും ന്യൂസിലൻഡിനും ഇടയിലായാണ് സമോവൻ ദ്വീപുകൾ നിലകൊള്ളുന്നത്. പവിഴപ്പുറ്റുകളും മല്‍സ്യങ്ങളും നിറഞ്ഞയിവിടം സഞ്ചാരികളുടെ പറുദീസയാണ്. ലങ്കൻ എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ്, എയർ ഏഷ്യ സർവീസുകൾ ലഭ്യമാണ്. മക്കാവുവിലെ കറൻസി മക്കനീസ് പട്ടാക്ക ആണ്. സഞ്ചാരി കൾക്ക് ഹോങ് കോങ് ഡോളർ ഉപയോഗിക്കാം.

949400730

ജോർദാൻ

പുരാതന സ്മാരകങ്ങൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, കടൽത്തീര റിസോർട്ടുകൾ എന്നിവയ്ക്ക് പേരുകേട്ട അറബ് രാജ്യമാണ് ജോർദാൻ. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്ന് സ്ഥിതി ചെയ്യുന്നതും ജോർദാന്റ മണ്ണിലാണ്.  മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങളും യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകളും സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിലൊന്നു കൂടിയാണ് ജോർദാൻ. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകൾക്ക് മധ്യത്തിലുള്ള ജോർദാൻ. കാഴ്ചകൾ കൊണ്ടും വൈവിധ്യം നിറഞ്ഞ രുചികൂട്ടുകൊണ്ടും പ്രശസ്തമാണ് ജോർദാൻ. സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രം പെട്രയാണ്. കല്ലുകളുൽ കൊത്തിയെടുത്ത വിസ്മയമാണ് പെട്ര. പാറകളിലെ ചിത്രപണികളും കൊത്തുപണികളും ആരെയും ആകർഷിക്കും. 

പ്രകൃതിയുടെ മനോഹര കരവിരുതുകള്‍ക്കു പുറമെ ചുരുങ്ങിയത്  പതിനഞ്ചോളം പൗരാണിക ശേഷിപ്പുകള്‍ അവിടെ കാണാം. ജോർദാനിലെ പ്രധാന വരുമാനമാർഗം ടൂറിസമാണ്. ജോർദാനിലേക്ക് പോകുവാൻ ഇന്ത്യകാർക്ക് വിസ മുൻകൂട്ടി എടുക്കേണ്ടതില്ല.ഒാൺ അറൈവൽ വീസ ലഭിക്കും.

ലാവോസ്

അയൽ രാജ്യങ്ങളാൽ കോട്ട കെട്ടപ്പെട്ടു കിടക്കുന്ന രാജ്യമാണ് ലാവോസ്. പ്രകൃതിയോടു ചേർന്നുള്ള യാത്രാനുഭവമാണ് സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗുഹാ നദി  ലാവോസിലാണ്. ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാൻ പറ്റിയയിടമാണിവിടം. കാടിന്റെ ഭംഗി നേരിട്ടു കാണാൻ ആഗ്രഹിക്കുന്നവർക്ക് ദ് ലൂപ് എന്ന പേരിലുള്ള റോഡിലൂടെ ബൈക്ക് സവാരിയും നടത്താം. 

682938694

നം നോട്ട് നദിയിലൂടെ ബോട്ട് സവാരി, മീൻ പിടുത്തം, ക്യാംപ് ഫയർ, നദീ തീരത്ത് അന്തിയുറക്കം... ഇങ്ങനെ പ്രകൃതിയുമായി ചേർന്നുള്ള ഒഴിവുകാലമാണ് ലാവോസ് വാഗ്ദാനം ചെയ്യുന്നത്. യാത്രയ്ക്ക് ഏറ്റവും അനുയോജ്യം  ഒക്ടോബർ – ഏപ്രിൽ മാസങ്ങളാണ്. ലാവോസ് സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വീസ ആവശ്യമില്ല. വീസ ഓൺ അറൈവൽ പ്രകാരം 30 ദിവസം വരെ വീസയില്ലാതെ ലാവോസിൽ താമസിക്കാം. ആറുമാസം വാലിഡിറ്റിയുടെ ഇന്ത്യൻ പാസ്പോർ‌ട്ട് കരുതണം.

കുക്ക് െഎലൻഡ്

പേരിലെ വൈവിധ്യം പോലെ തന്നെ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് കുക്ക് ദ്വീപുകൾ. 15 ദ്വീപുകളുടെ ഒരു സമൂഹമാണ് ഇവിടം. ഓരോ ദ്വീപിലും വ്യത്യസ്തമായ സംസ്കാരങ്ങളും ആചാരങ്ങളും ജീവിതരീതികളും അവരുടേതായ ഭരണരീതികളും ഭാഷകളുമൊക്കെയാണ്. ന്യൂസിലന്‍ഡിനോട് അധികം ദൂരെയല്ലാതെ കിടക്കുന്ന ഈ പ്രദേശം സ്കൂബ ഡൈവിങ്ങിന് പറ്റിയയിടമാണ്. 

cook-island

കുക്ക് ദ്വീപിലെ കാഴ്ചകൾ സ്വന്തമാക്കാനായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇവിടെ മറ്റു ടൂറിസം ഹോട്ട് സ്പോട്ടുകളെപ്പോലെ വലിയ ഹോട്ടലുകളൊന്നുമില്ല. എങ്കിലും സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ ഏറെ മുന്നിലാണ് ദ്വീപ് നിവാസികള്‍. നീലനിറമുള്ള സമുദ്രതീരത്ത് ഒരുക്കിയിരിക്കുന്ന കുടിലുകളില്‍ രാത്രി ചെലവിടാം. ടൂറിസം തന്നയാണ് ഇവിടുത്തെ പ്രധാന വരുമാനമാര്‍ഗം. ററോടോങ്കയാണ് പ്രധാന സ്ഥലം. ഏറ്റവുമധികം ജനസംഖ്യയുള്ളതും ഇവിടെയാണ്. രാജ്യാന്തര വിമാനത്താവളവും ഇവിടെയാണ്.

English Summery : visa free countries for indians

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA