കൈയിലൊരു ഗ്ലാസും സ്പൈസി ഹോട്ട് ഭക്ഷണവും മ്യൂസിക്കും; ആകെ ഒന്നു കൂളാകാൻ അഞ്ചിടങ്ങൾ!

Havana
SHARE

സുഹൃത്തുകൾക്കൊപ്പം യാത്രപോകാനാണ് മിക്കവർക്കും പ്രിയം. അടിച്ചുപൊളിച്ച് പോകാം. സ്ഥലത്ത് എത്തിയാൽ അവിടുത്തെ കാഴ്ചകളൊക്കെ ആസ്വദിച്ച് കഴിഞ്ഞാൽ ചിലരെങ്കിലും ആദ്യം തിരക്കുന്നത് എവിടെയാണ് നല്ല ബാർ എന്നതായിരിക്കും. പുതിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അല്‍പം റിലാക്സേഷന് വേണ്ടി മിക്കവാറും ആളുകള്‍ പോയിരിക്കുന്ന സ്ഥലം ഏതെങ്കിലും ബാര്‍ ആയിരിക്കും. അപരിചിതരുമായി എളുപ്പത്തില്‍ പരിചയപ്പെടാനും ഇടപഴകാനും അതിലും മികച്ച ഒരു സ്ഥലം വേറെ ഇല്ല തന്നെ! വൈകുന്നേരമാകുമ്പോള്‍ കൂടണയാന്‍ ഒരു ഇടം. കൈയിലൊരു ഗ്ലാസും സ്പൈസി ഹോട്ട് ഭക്ഷണവും അല്‍പ്പം മ്യൂസിക്കുമൊക്കെയായി ആകെ മൊത്തം ഒന്നു കൂളാകും!

ഓരോ രാജ്യത്തിന്‍റെയും 'ഡ്രിങ്കിങ്ങ് കള്‍ച്ചര്‍' വ്യത്യസ്തമാണ്. ലോകത്തെ ഓരോ രാജ്യങ്ങളില്‍ പോകുമ്പോഴും വ്യത്യസ്ത തരം മദ്യങ്ങള്‍ ലഭിക്കുന്നതു പോലെ തന്നെ അവ കഴിക്കുന്ന രീതിയും മാറും. ഇങ്ങനെയുള്ള ചില വ്യത്യസ്ത രീതികള്‍ പരിചയപ്പെടാം.

1. മ്യൂണിച്ച്

മ്യൂണിച്ച് എന്ന് കേട്ടാല്‍ തന്നെ ബിയര്‍ എന്ന് ചേര്‍ത്ത് വായിക്കണം . ബിയര്‍ ഇഷ്ടപ്പെടുന്നവരുടെ സ്വര്‍ഗ്ഗമാണ് മ്യൂണിച്ച്. ലോകപ്രശസ്തമായ Oktoberfest നടക്കുന്നത് ഇവിടെയാണ്‌. ജര്‍മ്മന്‍കാരും ബിയര്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ്. മ്യൂണിച്ചില്‍ എത്തുന്നവര്‍ക്ക് അറിയാന്‍ പറ്റും, എവിടെ നോക്കിയാലും മികച്ച ബാറുകളും ബിയര്‍ ഗാര്‍ഡനുകളും കാണാന്‍ പറ്റുമെന്നതു തന്നെ ഇവിടെ ബിയറിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നു.

munich

2. മോസ്കോ 

റഷ്യന്‍ വോഡ്ക ലോക പ്രസിദ്ധമാണ്... മധുരമുള്ള ഡ്രിങ്കുകള്‍ക്കൊപ്പവും ക്രാന്‍ബെറി, ഓറഞ്ച് പോലെയുള്ള ജ്യൂസുകള്‍ക്കൊപ്പവും കഴിക്കാന്‍ പറ്റുന്ന വോഡ്ക എല്ലാ രാജ്യങ്ങളിലും സ്റ്റാര്‍ തന്നെയാണ്. എന്നാല്‍, മോസ്കോയിലെ വോഡ്കയുടെ ടേസ്റ്റ് മറ്റൊരിടത്തും കിട്ടില്ല എന്നാണ് പറയുക. ഏതെങ്കിലും മികച്ച ബാറില്‍ ചെന്നിരുന്ന് അല്‍പ്പം വോഡ്കയും നുണഞ്ഞ്, ഗായകര്‍ ആലപിക്കുന്ന റഷ്യന്‍ ഗാനങ്ങളും കേട്ടങ്ങനെ ഇരിക്കുക ഏതൊരു സഞ്ചാരിക്കും മനോഹരമായ അനുഭവമായിരിക്കും.

3. ടോക്കിയോ

'വണ്ടര്‍ ഓഫ് വണ്ടേഴ്സ്' എന്നാണ് ടോക്കിയോ നഗരത്തെ വിളിക്കുന്നത്. അതിന്‍റെ തനതായ സ്വഭാവവും മനം കവരുന്ന രീതികളും ഈ വിളിയെ സാധൂകരിക്കും. ജാപ്പനീസ് റൈസ് വൈന്‍ ആണ് ഇവിടുത്തെ ഏറ്റവും മികച്ച ഡ്രിങ്ക്. ഒപ്പം അല്‍പ്പം ജാപ്പനീസ് ഭക്ഷണവും. കരോക്കെ ബാറുകള്‍ ആണ് ഇതൊക്കെ ആസ്വദിക്കാന്‍ പറ്റുന്ന സ്ഥലം. ഇവിടെ ജാപ്പനീസ് ഗായകരുടെ ഗാനങ്ങള്‍ ആസ്വദിക്കാം. വേണമെങ്കില്‍ ഒന്നു പാടി നോക്കുകയും ചെയ്യാം!

4. ഹവാന 

Havana1

ഹവാന എന്ന് കേള്‍ക്കുമ്പോള്‍ റമ്മാണ് ഓര്‍മ വരിക. സുഖസമൃദ്ധിയാര്‍ന്ന ജീവിത ശൈലിയാണ് പൊതുവേ ഈ നഗരം പ്രദാനം ചെയ്യുന്നത്. രാത്രികളില്‍ നഗരത്തിലെ റം ബാറുകളിൽ നിന്ന് ആനന്ദകരമായ സംഗീതം ഒഴുകുന്നത് കേള്‍ക്കാം. റൊമാന്റിക് ഹവാന നൈറ്റ് ആസ്വദിക്കാനായി കൈ കോര്‍ത്തു പിടിച്ച് ഒഴുകി നീങ്ങുന്ന കാമുകീകാമുകന്മാരെയും കാണാം. ഹവാനയിൽ സന്ദർശിക്കേണ്ട മറ്റൊരു സ്ഥലം El Florifita Restaurant ആണ്. ഏണസ്റ്റ് ഹെമിംഗ്വേയുടെ പ്രിയപ്പെട്ട ബാർ ആയിരുന്നു ഇത്.

5. ഡബ്ലിൻ

Dublin

ലിഫി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഡബ്ലിൻ അയർലന്റിന്റെ തലസ്ഥാന നഗരിയാണ്‌. ഏതെങ്കിലും പഴയ ഒരു  ഐറിഷ് ബാര്‍ കണ്ടുപിടിച്ച് അവിടെ അല്‍പ്പനേരം പോയിരിക്കുക. സ്കോച്ച്, ജാപ്പനീസ് വിസ്കി, ഐറിഷ് വിസ്കി... അങ്ങനെ ട്രൈ ചെയ്യാന്‍ ഒരുപാടുണ്ട്. വിസ്കികളെ കുറിച്ച് കൂടുതലറിയാന്‍ ഐറിഷ് വിസ്കി മ്യൂസിയത്തില്‍ പോകാം. ഐറിഷ് വിസ്കികള്‍ പരീക്ഷിക്കാന്‍ തോന്നിയാല്‍ നേരെ Dingle Whiskey Barലേക്ക് വച്ചു പിടിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA