നടി മാളവിക ഈ ജന്മം കാണാന്‍ കൊതിച്ച രാജ്യം; സിംഹത്തിനെ ക്യാമറയില്‍ പകര്‍ത്തി താരം

Malavika-mohan
SHARE

വിജയ്‌ക്കൊപ്പം നായികയായി അഭിനയിച്ച ഏറ്റവും പുതിയ പടമായ തലപതി 64 ന്‍റെ ഷൂട്ട്‌ കഴിഞ്ഞ് മാളവിക മോഹനന്‍ നേരെ പോയത് തന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ കൊതിച്ച ഒരു ഭൂഖണ്ഡത്തിലേക്കാണ്. സാധാരണയായി എല്ലാവരും പോകുന്നതു പോലെ യൂറോപ്പിലേക്കോ ഏഷ്യന്‍ രാജ്യങ്ങളിലേക്കോ അല്ല, ആഫ്രിക്കയാണ് മാളവികയുടെ മനം കവര്‍ന്നത്! ' ജീവിതകാലം മുഴുവൻ ഞാൻ കാത്തിരുന്ന ഒരു ഭൂഖണ്ഡത്തിൽ നിന്ന്' എന്ന കുറിപ്പോടെയാണ് തന്‍റെ ആഫ്രിക്കയിലെ ആദ്യ യാത്രാ ചിത്രം മാളവിക പങ്കു വച്ചിരിക്കുന്നത്.

സിനിമാറ്റോഗ്രാഫറായ അച്ഛന്‍റെ കഴിവ് തനിക്കും പകര്‍ന്നു കിട്ടിയിട്ടുണ്ട് എന്ന് മാളവിക തെളിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി വന്യജീവികളോട് തനിക്ക് ഇഷ്ടം കൂടിയെന്നു നടി പറയുന്നു. കബനി, മസിനഗുഡി, വയനാട് തുടങ്ങി ഇന്ത്യയില്‍ ഉടനീളമുള്ള കാടുകളില്‍ സഞ്ചരിക്കുകയായിരുന്നു ഇക്കാലത്ത്. ആഫ്രിക്കയിലെ അനുഭവമാകട്ടെ അങ്ങേയറ്റം ത്രില്ലിംഗ് ആണ്. ഇവിടത്തെ എന്‍ഡുറ്റു വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്നും മരത്തിനു മുകളില്‍ ഇരിക്കുന്ന ഒരു സിംഹത്തിന്‍റെ ചിത്രവും ഒപ്പം മാളവിക പങ്കു വയ്ക്കുന്നു. ഇരുപതു മിനിറ്റോളം ആ സിംഹത്തോടൊപ്പം ചെലവഴിക്കാനും സാധിച്ചു. സ്വന്തം ക്യാമറയില്‍ സ്വയം പകര്‍ത്തിയ ചിത്രവും മാളവിക പങ്കു വച്ചിട്ടുണ്ട്.

View this post on Instagram

Very supportive friend 👭

A post shared by Malavika Mohanan (@malavikamohanan_) on

ടാന്‍സാനിയയിലെ അരുഷയില്‍ നിന്നും ലോക്കല്‍ ചന്തയുടെ ചിത്രങ്ങളും മാളവിക പങ്കു വച്ചിരിക്കുന്നു. പഞ്ചസാര, സുഗന്ധവ്യജ്ഞനങ്ങള്‍ എല്ലാം കിട്ടുന്ന വലിയ മാര്‍ക്കറ്റ് ആണിത്.

കൂടാതെ ആഫ്രിക്കയിലെ മറ്റു പ്രധാന വന്യജീവി കേന്ദ്രങ്ങളായ Serengeti National Park, Ngorogoro Crater തുടങ്ങിയ ഇടങ്ങളില്‍ നിന്നുമുള്ള സഫാരി ചിത്രങ്ങളും കൂടെ മാളവിക പങ്കു വച്ചിട്ടുണ്ട്. എത്യോപ്യയില്‍ നിന്നും ടാന്‍സാനിയയില്‍ നിന്നുമാണ് മാളവിക യാത്രാ ചിത്രങ്ങള്‍ കൂടുതലും പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ജൈവ-ജല സമ്പത്തിനാലും വൈവിധ്യമാര്‍ന്ന കാലാവസ്ഥാ മേഖലകളാലും സുന്ദരമായ ഭൂപ്രകൃതിയാലും യാത്ര ചെയ്യാന്‍ ഏറെ സൗകര്യപ്രദമായ ഭൂഖണ്ഡമാണ് ആഫ്രിക്ക. നാലിൽ മൂന്ന് ഭാഗവും ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്നതിനാല്‍ തണുപ്പ് ഇഷ്ടമല്ലാത്തവര്‍ക്ക് നേരെ ആഫ്രിക്കയിലേക്ക് വിടാം.

English Summery : African Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA