sections
MORE

പുത്തൻ പ്രതീക്ഷകളുമായി പുതുപുലരി... ആഘോഷങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും ഇവിടങ്ങളിലാണ്!

Alnoor-new-year-fireworks-2018
SHARE

ലോകം മുഴുവന്‍ പുതുവർഷ ആഘോഷങ്ങളിലാണ്. എല്ലായിടത്തും ന്യൂ ഇയര്‍ ഈവ് അടിച്ചു പൊളിച്ച് ആഘോഷിക്കാനുള്ള തിരക്കാണ്. ലോകത്ത് ആദ്യം പുതുവർഷം എത്തുന്നതും അവസാനം പുതുവർഷം ആഘോഷിക്കുന്നതുമായ രാജ്യങ്ങളുണ്ട്. പുതുവർഷത്തെ വരവേൽക്കാൻ ഒാരോ രാജ്യത്തും ഓരോ രീതിയാണ്‌. സമയം പോലും വ്യത്യസ്തം. ഒരുപക്ഷേ ലോകത്തെ ആകെ ജനങ്ങൾ ഒന്നിച്ച് ആഘോഷിക്കുന്ന ഒരു ഉത്സവവും നവവർഷം പോലെ മറ്റൊന്നുമുണ്ടാകില്ല. കഴിഞ്ഞു പോകുന്ന വർഷത്തിന്റെ ഒടുവിലത്തെ ദിവസം പരമാവധി അവിസ്മരണീയമാക്കുകയാണ് സാധാരണ പതിവ്.

ലോകത്ത് പല രാജ്യങ്ങളില്‍ പല സമയത്താണ് പുതുവര്‍ഷം പിറക്കുന്നത്. ഏതൊക്കെ രാജ്യങ്ങളിൽ ഏതൊക്കെ സമയത്താണ് ന്യൂ ഇയര്‍ ആഘോഷം നടത്തുന്നത് എന്നറിയാമോ?  ഭൂമിയുടെ ഭ്രമണപാത വ്യത്യസ്തമായതു കൊണ്ടുതന്നെ ലോകത്തിലെ ഓരോ ഇടത്തും സമയ ക്രമത്തിൽ മാറ്റമുണ്ട്, അതുകൊണ്ടുതന്നെ ഓരോ രാജ്യവും പുതുവത്സരത്തെ സ്വീകരിക്കുന്ന സമയവും വ്യത്യസ്തമാണ്. 

പസഫിക്കിലെ കുഞ്ഞു ദ്വീപായ ടോങ്കയാണ് ലോകത്ത് ആദ്യം ന്യൂ ഇയര്‍ വിരുന്നു വരുന്ന രാജ്യം. ഡിസംബര്‍ 31ന് 10 എഎം GMT സമയത്താണ് ഇവിടെ ന്യൂ ഇയര്‍ ആരംഭം. ബ്രിട്ടിഷുകാരുടെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ തുടങ്ങുന്നതാവട്ടെ, സിഡ്നി ഹാര്‍ബറില്‍ ഉയര്‍ന്നു വര്‍ണ്ണജാലങ്ങള്‍ വിതറുന്ന വെടിക്കെട്ടാഘോഷത്തിനൊപ്പമാണ്. 

നാടായ നാടെല്ലാം ചുറ്റി ന്യൂ ഇയര്‍ അവസാനം വന്നു പിറക്കുന്നത് യുഎസിലെ ബേക്കര്‍, ഹൌലാന്‍ഡ് തുടങ്ങിയ ആളില്ലാ ദ്വീപുകളിലാണ്. ജനുവരി ഒന്നാം തീയതി 12 പിഎം GMT സമയത്താണ് ഇവിടെ പുതുവര്‍ഷം തുടങ്ങുന്നത്.  നമ്മുടെ കണക്കു പ്രകാരം ഒരു ദിവസത്തിനോട് അടുപ്പിച്ചു കഴിയണം അവർക്ക് പുതിയ വർഷം സ്വന്തമാക്കണമെങ്കിൽ. സ്വപ്നങ്ങൾക്കു ചിറകുമുളയ്ക്കുന്ന പുതുവല്‍സരം. എന്നാല്‍ ആളുകള്‍ വസിക്കുന്ന സ്ഥലങ്ങള്‍ എടുത്താല്‍ ടോങ്കയില്‍നിന്ന് 558 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ സമോവയാണ് അവസാനം ന്യൂ ഇയര്‍ ആഘോഷിക്കുന്നത് എന്ന് പറയാം. ടോങ്കയില്‍ നിന്ന് വേഗം സമോവയില്‍ എത്തിയാല്‍ രണ്ടു തവണ പുതുവര്‍ഷപ്പിറവി ആഘോഷിക്കാമെന്ന് സാരം!

ലണ്ടന്‍ ടൈം അനുസരിച്ച് ഓരോ രാജ്യങ്ങളിലും ന്യൂ ഇയര്‍ ആഘോഷിക്കുന്ന സമയങ്ങള്‍ ഇവയാണ്.

2019 ഡിസംബർ 31, ചൊവ്വ 

10 am - സമോവയും ക്രിസ്മസ് ദ്വീപും / കിരിബതി

10:15 am - ന്യൂസീലൻഡ്

1 pm - ഓസ്‌ട്രേലിയ

3pm - ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ

4 pm - ചൈന, ഫിലിപ്പീൻസ്, സിംഗപ്പൂർ

5 pm - തായ്‌ലൻഡ്, കംബോഡിയ, ഇന്തൊനീഷ്യ

6pm - ബംഗ്ലദേശ്

6.15pm - നേപ്പാൾ

6.30 pm - ഇന്ത്യ, ശ്രീലങ്ക

7pm - പാക്കിസ്ഥാൻ

8 pm - അസർബൈജാൻ

8.30 pm - ഇറാൻ

9 pm - തുർക്കി, ഇറാഖ്, കെനിയ, റഷ്യ

10 pm - ഗ്രീസ്, റൊമാനിയ, ദക്ഷിണാഫ്രിക്ക, ഹംഗറി, മറ്റ് മധ്യ, കിഴക്കൻ യൂറോപ്യൻ നഗരങ്ങൾ

11 pm - ജർമനി, ഫ്രാൻസ്, ഇറ്റലി, അൾജീരിയ, ബെൽജിയം, സ്പെയിൻ

അർധരാത്രി - യുകെ, അയർലൻഡ്, ഘാന, ഐസ്‌ലൻഡ്, പോർച്ചുഗൽ

2019 ജനുവരി 1, ബുധൻ

2am - ബ്രസീല്‍

3am - അർജന്റീന, ബ്രസീൽ, ചിലെ, പരാഗ്വേ 

4am - കാനഡ, ബൊളീവിയ, പ്യൂർട്ടോ റിക്കോ

5am - യു‌എസിലെ കിഴക്കൻ സ്റ്റാൻ‌ഡേർഡ് സമയം - ന്യൂയോർക്ക്, വാഷിങ്ടൻ, ഡിട്രോയിറ്റ്, ക്യൂബ

6am - യുഎസിലെ സെൻട്രൽ സ്റ്റാൻഡേർഡ് സമയം - ചിക്കാഗോ

7 am - യുഎസിലെ മൗണ്ടൻ സ്റ്റാൻഡേർഡ് സമയം - കൊളറാഡോ, അരിസോണ

8 am - യുഎസിലെ പസഫിക് സ്റ്റാൻഡേർഡ് സമയം - LA, നെവാഡ

9 am - അലാസ്ക

10 am - ഹവായ്

11am - അമേരിക്കൻ സമോവ

12pm - ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA