ADVERTISEMENT

നടന്‍ ആര്യയോടൊപ്പം മാലദ്വീപില്‍ അവധിക്കാലം തകര്‍ത്താഘോഷിക്കുന്ന ചിത്രങ്ങള്‍ ഈയടുത്താണ് ഭാര്യ സയ്യേഷ പോസ്റ്റ്‌ ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ പതിനൊന്നിനായിരുന്നു ആര്യയുടെ ജന്മദിനം. ഇതോടനുബന്ധിച്ച് മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു സയ്യേഷ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തത്. തങ്ങളുടെ ആദ്യ ഡൈവിംഗ് അനുഭവവും സയ്യേഷ പങ്കു വച്ചിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ നിധി പോലെ കാത്തുസൂക്ഷിക്കാവുന്ന അനുഭവം എന്നാണ് സയ്യേഷ ഇതേപ്പറ്റി പറയുന്നത്. 

 

സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല, ഒരുവിധപ്പെട്ട എല്ലാ സഞ്ചാരികള്‍ക്കും അത്ര ബുദ്ധിമുട്ടില്ലാതെ പോയി വരാവുന്ന ഇടമാണ് മാലദ്വീപ്. ഡൈവിംഗും ബീച്ച് അനുഭവങ്ങളും പ്രകൃതിസൗന്ദര്യവുമെല്ലാം ചേര്‍ന്ന് സുന്ദരമായ അനുഭവമായിരിക്കും ആ യാത്ര. 

 

കേരളത്തില്‍ നിന്നും എളുപ്പം

 

കേരള തീരത്ത്‌ നിന്നും അധികം ദൂരമില്ല മാലദ്വീപിലേക്ക്. അതുകൊണ്ടുതന്നെ ചികിത്സക്കും ഷോപ്പിംഗിനുമൊക്കെയായി മാലക്കാര്‍ കേരളത്തിലേക്ക് വരുന്നത് സാധാരണയാണ്. കേരളത്തില്‍ നിന്നും ഫ്ളൈറ്റ് വഴി പോവുകയാണെങ്കില്‍ ഒരു വശത്തേക്ക് ഏകദേശം പതിനായിരം രൂപയോളം മാത്രമേ ചാര്‍ജുമുള്ളു.  കാലാവസ്ഥയാണെങ്കില്‍ ഏകദേശം കേരളത്തിന്റേതു പോലെ തന്നെയാണ് എന്നൊരു മെച്ചവുമുണ്ട്. വേനലും മഴയും മാത്രമേ ഉള്ളൂ, മഞ്ഞുകാലമില്ല. 

 

ഭക്ഷണമാണ് മറ്റൊരു പ്രധാന കാര്യം. ജനങ്ങളുടെ പ്രധാന തൊഴില്‍ മീന്‍പിടിത്തമായതിനാല്‍ ഇവിടുത്തെ മത്സ്യവിഭവങ്ങള്‍ അതീവ രുചികരമാണ്. മീനും ചോറുമില്ലാതെ ഭക്ഷണം ഇറങ്ങാത്തവര്‍ക്ക് കുശാലാണ് ഇവിടുത്തെ ശാപ്പാട്!

 

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വീസ വേണ്ട എന്നൊരു മെച്ചവും ഉണ്ട്. മുപ്പതു ദിവസത്തേക്ക് വിസ ഓണ്‍ അറൈവല്‍ ആണ്. ഇതാവട്ടെ തീര്‍ത്തും സൗജന്യവും!

 

പെര്‍ഫെക്റ്റ് ബീച്ച് വെക്കേഷന്‍!

 

ബീച്ച് ഇഷ്ടമല്ലാത്ത ആളുകള്‍ വളരെക്കുറച്ചു മാത്രമേ കാണൂ. അതുകൊണ്ടുതന്നെ മാലിദ്വീപില്‍ സഞ്ചാരികള്‍ കുറയുന്നതും വളരെ അപൂര്‍വമായി മാത്രമാണ്. ദ്വീപുകള്‍ ചുറ്റിക്കണ്ടു കൊണ്ടുള്ള ബോട്ടിംഗും ഇടയ്ക്കിടെ തിരകള്‍ക്കു മേലേക്ക് തല നീട്ടുന്ന ഡോള്‍ഫിന്‍ കൂട്ടങ്ങളും സ്പാ അനുഭവങ്ങളുമെല്ലാമായി മാലിദ്വീപ് വെക്കേഷന്‍ കിടുവാക്കാം! 

 

ഡൈവിംഗ്, സ്നോര്‍ക്കലിംഗ് തുടങ്ങി വാട്ടർ സ്പോർട്സിൽ താല്പര്യമുള്ളവര്‍ക്ക് ഇവിടം സ്വര്‍ഗ്ഗമാണ്. കടലിനടിയില്‍ ഭക്ഷണം കഴിക്കാനുള്ള സൗകര്യം വരെയുണ്ട്!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com