ADVERTISEMENT

ലോകം ചുറ്റുന്ന സ്വിറ്റ്സർലൻഡ് സ്വദേശികളായ ദമ്പതികൾ ചിറ്റാറിൽ എത്തി. ഡോ.കിൻ (53), ഭാര്യ ഗബ്രില്ല(58) എന്നിവരാണ് സ്വന്തമായി ഓടിച്ച കാരവനിൽ കാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തിയത്.ഒരു വർഷം മുൻപാണ് സ്വിറ്റ്സർലൻഡിൽ നിന്ന് യാത്ര തുടങ്ങിയത്. ഇതിനോടകം 40 രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ഇന്നലെ ഉച്ചയോടെ കുമളിയിലേക്കു തിരിച്ചു. കുമളിയിൽ വിശ്രമിച്ച ശേഷം ഇന്ന് കൊച്ചി വഴി ഗോവയ്ക്കു പോകും. തുടർന്ന് നേപ്പാളാവും സന്ദർശിക്കുക. പാക്കിസ്ഥാനിൽനിന്ന് വാഗാ അതിർത്തി വഴിയാണ് ഇന്ത്യയിൽ എത്തിയത്.

 

ഇവർ സഞ്ചരിക്കുന്ന വാഹനത്തിനുള്ളിൽ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഉണ്ട്. സഞ്ചാരികൂടിയായ ചിറ്റാർ സ്വദേശി ബിപിൻ എഴിക്കകത്തിന്റെ വീട്ടിൽ എത്തി  ഇരുവരും കഴിഞ്ഞ ദിവസം ഉച്ചവരെ വിശ്രമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com