മഴവില്‍ ബിക്കിനിയില്‍ അതിസുന്ദരിയായി സാറ അലി ഖാന്‍, റിസോര്‍ട്ടിന്‍റെ വാടക കേട്ടാല്‍ ഞെട്ടും!

Sara-Ali-Khan-trip
SHARE

ബോളിവുഡ് നടി സാറ അലി ഖാന്‍റെ വെക്കേഷന്‍ യാത്രാചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും പുതിയ ട്രെന്‍ഡായി മാറിയിരിക്കുന്നത്. മഴവില്‍ നിറമുള്ള ബിക്കിനിയണിഞ്ഞ് മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പടരുകയാണ്. സാറയ്ക്കൊപ്പം അമ്മയും സഹോദരന്‍ ഇബ്രാഹിം അലി ഖാനുമുണ്ട്. ഈ വര്‍ഷത്തെ സാറയുടെ പുതുവര്‍ഷാരംഭം മാലദ്വീപിലെ ഈ മനോഹരമായ ബീച്ചിലായിരുന്നു. 

നീലത്തിരമാലകള്‍ മെല്ലെ അലകളുയര്‍ത്തി നീങ്ങി വരുന്ന ജലാശയത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി നിവര്‍ന്നു കൊണ്ട് ഇബ്രാഹിമിനൊപ്പം നില്‍ക്കുന്ന ഫോട്ടോയ്ക്ക് സാറ കൊടുത്തിരിക്കുന്ന ക്യാപ്ഷനും രസകരമാണ്. "നീല എന്നത് എപ്പോഴും അത്ര മോശമല്ലാത്ത അനുഭവമല്ല" എന്നാണ് സാറ പറയുന്നത്. മാലദ്വീപിലെ ലക്ഷ്വറി റിസോര്‍ട്ടായ ലക്സ് നോര്‍ത്ത് മെയ്ല്‍ അറ്റോളില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. വാട്ടര്‍ വില്ലകളും പ്രൈവറ്റ് ബീച്ചുകളും സ്വിമ്മിംഗ് പൂളുമെല്ലാമുള്ള ഈ റിസോര്‍ട്ട് മാലദ്വീപിലെ ഒല്‍ഹുഹാലിയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ദിവസത്തെ വാടകയായി ഒരു ലക്ഷത്തോളം രൂപയാണ് ഇവിടെ ഈടാക്കുന്നത്.

സെലിബ്രിറ്റി ഫിറ്റ്‌നസ് ഇന്‍സ്ട്രക്റ്ററും സാറയുടെ ട്രെയിനറുമായ നമ്രത പുരോഹിത്, ബിപാഷ ബസു തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ സാറയ്ക്ക് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. സാറയുടെ സൂപ്പര്‍ ഫിറ്റ്‌ ബീച്ച് ബോഡിയാണ് എല്ലാവരെയും ഒരുപോലെ ആകര്‍ഷിക്കുന്നത്. സാറയുടെ ആബ്സ് അതിസുന്ദരമായിരിക്കുന്നു എന്നാണ് ആരാധകരുടെ പ്രധാന കമന്‍റുകള്‍. നൂറു കിലോയ്ക്കടുത്ത് ഭാരമുണ്ടായിരുന്ന അമിത വണ്ണമുള്ള ശരീരത്തില്‍ നിന്നും ആരോഗ്യമുള്ള ശരീരത്തിലേക്കുള്ള സാറയുടെ യാത്ര, ഫിറ്റ്‌നസ് പ്രേമികള്‍ക്ക് അങ്ങേയറ്റം അദ്ഭുതകരവും ആവേശജനകവുമാണ്.

ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ കേന്ദ്രമാണ് മാലദ്വീപ്. കടലും കരയും കൈകോര്‍ത്തിരിക്കുന്ന മാലദ്വീപിലേക്ക് വര്‍ഷാവര്‍ഷം എത്തുന്നത് ലക്ഷക്കണക്കിന് സഞ്ചാരികളാണ്. എന്നാല്‍ മാല ദ്വീപിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബോളിവുഡ് മോളിവുഡ് ടോളിവുഡ് വ്യത്യാസമില്ലാതെ ഇന്ത്യന്‍ ചലചിത്രലോകത്തെ താരങ്ങളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് മാലദ്വീപ്.

മാലദ്വീപിലേക്കുള്ള യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്. സങ്കീർണമായ വീസ നടപടികളൊന്നും ഇല്ലാതെ ചെന്നെത്താനും വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാനും കഴിയുന്ന ഒരു രാജ്യമാണിത്. പവിഴപ്പുറ്റുകളുടെ ഇടയിലൂടെ കടലിന്റെ നീലിമയില്‍ ലയിക്കാന്‍ മാലദ്വീപിലേക്ക് യാത്രതിരിക്കുന്ന സിനിമാതാരങ്ങള്‍ നിരവധിയാണ്. തങ്ങളുടെ മാലദ്വീപ് യാത്രകളുടെ വിശേഷങ്ങളും ചിത്രങ്ങളും അവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. മാലദ്വീപിന്റെ സൗന്ദര്യവും സുഗമമായ യാത്രയും സുരക്ഷിതത്വവുമൊക്കെയാണ് ഇവരെ അവിടേക്ക് മാടിവിളിക്കുന്നത്.

ഡേവിഡ് ധവാന്‍റെ 'കൂലി നമ്പര്‍ 1' എന്ന റീമേക്ക് ചിത്രമാണ് സാറയുടെതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വരുണ്‍ ധവാനാണ് നായകന്‍. 'ലവ് ആജ്കല്‍' എന്ന റീമേക്ക് ചിത്രത്തിലും സാറയാണ് നായിക. കാര്‍ത്തിക് ആര്യനും രണ്‍ദീപ് ഹൂഡയും നായകന്മാരായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഇംതിയാസ് അലി  ഖാനാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA