ദുബായ് മാളില്‍ സ്കേറ്റിംഗ് ചെയ്ത് സണ്ണി ലിയോണ്‍, താരം അവധിക്കാലം ആഘോഷിക്കുന്നത് ഇവിടങ്ങളിലാണ്!

sunny-leone
SHARE

താരങ്ങള്‍ എവിടെയൊക്കെയാണ് അവധിക്കാലം ആഘോഷിക്കാനായി പോകുന്നത് എന്നത് ഏറെ കൗതുകമുണര്‍ത്തുന്ന കാര്യമാണ്. ലോകമെമ്പാടും ആരാധകരുള്ള താരം, സണ്ണി ലിയോണ്‍ എവിടെയൊക്കെയാണ് യാത്ര പോകുന്നത് എന്നതും എപ്പോഴും എല്ലാവരും ആകാംക്ഷയോടെ നിരീക്ഷിക്കാറുണ്ട്. മറ്റു സെലിബ്രിറ്റികള്‍ ചെയ്യുന്നതു പോലെത്തന്നെ  വിദേശ രാജ്യങ്ങളിലാണ് സണ്ണിയുടെ അവധിക്കാല യാത്രകളും. 

View this post on Instagram

My endless ❤️ for #Dubai 😍

A post shared by Sunny Leone (@sunnyleone) on

സണ്ണി ലിയോണിന്‍റെ പ്രിയ അവധിക്കാല ഡെസ്റ്റിനേഷനുകളിലൊന്നാണ് ദുബായ്. ദുബായിലെ തണുപ്പുകാലം ആസ്വദിക്കാന്‍ ഇക്കുറിയും സണ്ണി എത്തി. ദുബായ് മാളിലെ ഐസ്- റിങ്കില്‍ സ്കേറ്റിംഗ് ചെയ്ത് ഒഴുകി നടക്കുന്ന വീഡിയോ, താരം കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ്‌ ചെയ്തു. 

View this post on Instagram

Dubai diaries!! ⛸ 😍😍😍#dubai #SunnyLeone

A post shared by Sunny Leone (@sunnyleone) on

സണ്ണിയെക്കൂടാതെ ഷാരൂഖ്ഖാന്‍, രണ്‍വീര്‍ സിംഗ്, സോനം കപൂര്‍, അനന്യ പാണ്ഡേ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ആയുഷ്മാന്‍ ഖുറാന, സിദ്ധാര്‍ഥ് മല്‍ഹോത്ര, ശില്‍പ്പ ഷെട്ടി, പരിണീതി ചോപ്ര, അനില്‍ കപൂര്‍ തുടങ്ങിയ താരങ്ങളും ഈയിടെ തങ്ങളുടെ അവധിക്കാലം ആഘോഷിക്കാന്‍ ദുബായില്‍ എത്തിയിരുന്നു.

ദുബായ് കൂടാതെ സണ്ണി ലിയോണ്‍ എവിടെയൊക്കെയാണ് അവധിക്കാലം ചെലവിടാന്‍ എത്തുന്നത് എന്നറിയാമോ?

1. റോം 

സംസ്കാരവും ചരിത്രവും എല്ലാം ഒത്തുചേർന്ന റോം സണ്ണിയുടെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണ്. കൊളോസിയം, പിയാസ ഡി സ്പാഗ്ന, പിയാസ വെനീസിയ, സെന്‍റ് പീറ്റേഴ്സ് സ്ക്വയര്‍ തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഉണ്ട് ഇവിടെ സന്ദര്‍ശിക്കാന്‍. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ നഗരവും ഇവിടെ നിരവധി സഞ്ചാരികള്‍ വന്നെത്തുന്ന ഇടമാണ്. 

2. നേപ്പാള്‍ 

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള സ്ഥലങ്ങളില്‍ ഒന്നാണ് നേപ്പാള്‍. മലനിരകളും ശുദ്ധമായ പ്രകൃതിയുമായി സ്വര്‍ഗ്ഗതുല്യമായ അനുഭവമാണ് നേപ്പാള്‍ പ്രദാനം ചെയ്യുന്നത്. മൊണാസ്ട്രികളും നാഷണല്‍ പാര്‍ക്കുകളുമൊക്കെയായി സന്ദര്‍ശിക്കാനും ഇവിടെ നിരവധിയാണ് സ്ഥലങ്ങള്‍. 

3. കാപ്രി 

ഇറ്റലിയിലെ 'ബേ ഓഫ് നേപ്പിള്‍സി'ല്‍ സ്ഥിതി ചെയ്യുന്ന കുഞ്ഞു ദ്വീപായ കാപ്രിയിലൂടെ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ സണ്ണി തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. മെഡിറ്ററേനിയന്‍ കടലിന്‍റെ തെളിഞ്ഞ നീലപ്പരപ്പിലൂടെയുള്ള യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA