ADVERTISEMENT

പൊഖാറ എന്ന സ്ഥലത്തെപ്പറ്റി എവിടെയെങ്കിലും കേട്ടതായി ഓര്‍മയുണ്ടോ? 'ഡോള്‍ബി അമ്മായിയും അമ്മാവനും കൂടി അമ്മായീടെ അനിയത്തി ഉക്ര ടെ കല്യാണത്തിനു പോയ' അതേ പൊഖാറ! 'യോദ്ധ' കണ്ടവരാരും ആ സ്ഥലം മറക്കാനിടയില്ല. നേപ്പാളിലെ പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന മനോഹരമായൊരു നഗരമാണ് പൊഖാറ. കൂട്ടമായി വരുന്നവര്‍ക്കും ബാക്ക്പാക്കര്‍മാര്‍ക്കും ഒരേപോലെ പ്രിയപ്പെട്ട സ്ഥലം. 

pokhara3

സഞ്ചാരികളെ കാത്ത് ആവേശകരമായ നിരവധി അനുഭവങ്ങളാണ്  ഇവിടെയുള്ളത്. പൊഖാറയിലെ യാത്ര അവിസ്മരണീയമാക്കുന്ന അത്തരം ചില അനുഭവങ്ങള്‍ പരിചയപ്പെട്ടോളൂ.

1. പാരാഗ്ലൈഡിംഗ് 

പൊഖാറയിൽ ഏറ്റവും എളുപ്പം ചെയ്യാവുന്ന സാഹസിക വിനോദമാണ്‌ പാരാഗ്ലൈഡിംഗ്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പാരാഗ്ലൈഡിംഗ് അനുഭവമാണ് ഇവിടെയുള്ളത്. ഇതിനായി വിശാലമായ തുറന്ന സ്ഥലങ്ങള്‍ നിരവധിയുണ്ട്. പറക്കുമ്പോള്‍ കാണുന്ന മനോഹരമായ പച്ചക്കുന്നുകളും നീലത്തടാകങ്ങളും അന്നപൂര്‍ണ്ണ പര്‍വ്വതക്കാഴ്ചകളുമെല്ലാം അതീവ സുന്ദരമായ അനുഭവമാണ് പ്രദാനം ചെയ്യുന്നത്.

2. ബഞ്ചി ജമ്പിങ്ങ് 

ഈയിടെയായി പോപ്പുലറായിക്കൊണ്ടിരിക്കുന്ന ഒരു വിനോദമാണ്‌ ബഞ്ചി ജമ്പിംഗ്. സാഹസികരെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഈ വിനോദം 2014 ലാണ് ഇവിടെ തുടങ്ങിയത്. എഴുപതു മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ചാട്ടമാണ് ഇവിടെ ഉള്ളത്. താഴെ ഒരു ജലാശയവും കാണും. പരമാവധി സുരക്ഷാ ക്രമീകരണങ്ങളോടു കൂടിയാണ് ഇവിടെ ഇത് ഒരുക്കിയിരിക്കുന്നത്.

pokhara

3. ഷോപ്പിംഗ് 

ഫീവ തടാകത്തിന്‍റെ വടക്കു കിഴക്കു കരയിലുള്ള പ്രദേശമാണ് ഇവിടത്തെ പ്രധാന നഗരകേന്ദ്രം. നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇവിടെയുണ്ട്. ഇതിനു നേര്‍ വിപരീതമായി പഴയ ബസാറുമുണ്ട്. കാലം അല്‍പ്പം പുറകോട്ടു പോയോ എന്ന് സംശയം വരാം, ഇവിടെയെത്തുമ്പോള്‍. വിവിധ ഗോത്രങ്ങളിൽപ്പെട്ടവരും വംശീയ വസ്ത്രധാരണത്തിലുള്ളവരുമായ ആളുകളെ അവിടെ കാണാം. ഓൾഡ് ബസാറിലെ ക്ഷേത്രങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം ശക്തമായ നെവാരി സംസ്കാരത്തിന്റെ സാന്നിധ്യം പ്രകടമായി കാണാം. 

4. സൈക്ലിംഗ് 

ഫിറ്റ്‌നസിനു വേണ്ടി മാത്രമല്ല, മറ്റു സ്ഥലങ്ങളില്‍ പോകുമ്പോള്‍ സ്ഥലങ്ങള്‍ കാണാന്‍ ചെലവു കുറഞ്ഞ ഒരു ഉപാധി കൂടിയാണ് സൈക്ലിംഗ്. ഇവിടത്തെ തടാകക്കരയില്‍ സൈക്കിളോടിക്കുന്നത് മികച്ച അനുഭവമാണ്. സാഹസികര്‍ക്കാവട്ടെ, ഇവിടത്തെ താഴ്‌‌‌വരകളും ക്ഷേത്രങ്ങളും ജനവാസ പ്രദേശങ്ങളുമെല്ലാം കാണാനും സൈക്കിളില്‍ ഉള്ള യാത്ര ഉപകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com