ADVERTISEMENT

ഓരോ രാജ്യങ്ങൾക്കും തനതായ സംസ്കാരവും പൈതൃകവും ഉണ്ട്. എന്നാൽ ഇവിടുത്തെ വിഷയം അതല്ല. നിയമപരമോ നിയമവിരുദ്ധമോ ആയി ഇന്ന് പല രാജ്യങ്ങളും ലൈംഗിക ടൂറിസത്തിന്റെ പര്യായമായിത്തീർന്നിരിക്കുന്നു. ആ വ്യവസായം ഇന്ന് പലരുടേയും യാത്രാ ലക്ഷ്യസ്ഥാനങ്ങളുമാണ്. ഇനിപ്പറയുന്ന ഏതെങ്കിലും രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഏത് നഗരങ്ങളിലാണ് ചുവപ്പ് വെളിച്ചമുള്ള ഇടങ്ങൾ ഉള്ളത് എന്ന് അറിയുന്നത് നല്ലതാണ്.

 

ഡൊമിനിക്കൻ റിപ്പബ്ലിക്ക്

dominican-republic1

 

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മനോഹരമായ പ്രകൃതിദൃശ്യവും മികച്ച കാലാവസ്ഥയും എല്ലാത്തരം വിനോദസഞ്ചാരികൾക്കും ഒരുപോലെ  ഇഷ്ടപ്പെടുന്ന ഇടമാണ്. വേശ്യാവൃത്തി നിയമവിധേയമായതിനാൽ, ഇവിടം ഏറ്റവും വ്യാപകമായ ലൈംഗിക ടൂറിസം രാജ്യങ്ങളിൽ ഒന്നാണ്. സോസുവ, ബോക ചിക്ക എന്നിവയാണ് ഡിആറിലെ ഏറ്റവും ജനപ്രിയ റെഡ് നഗരങ്ങൾ.

 

തായ്‌‌ലൻഡ്

 

അലങ്കരിച്ച ആരാധനാലയങ്ങളും മനോഹരമായ ബീച്ചുകളും തായ്‌ലൻഡിൽ ഉണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ലോകത്തിലെ ഏറ്റവുമധികം ലൈംഗിക തൊഴിലാളികളുള്ള നാടുകൂടിയാണത്. ഗോ-ഗോ ബാറുകൾക്കും സെക്സ് ഷോകൾക്കുമായി വിനോദസഞ്ചാരികൾക്കിടയിൽ ജനപ്രിയമായ ഒരു റെഡ്-ലൈറ്റ് ഏരിയയാണ് ബാങ്കോക്കിലെ അറിയപ്പെടുന്ന പാറ്റ്പോംഗ് പ്രദേശം. പട്ടായയ്ക്കും ഫുക്കറ്റിനും സമാന സ്വഭാവമാണുള്ളത്. ഇവിടെ വേശ്യാവൃത്തി കർശനമായി നിയമപരമല്ലെങ്കിലും ഇത് കൃത്യമായി നിയമവിരുദ്ധമല്ല. അത് തടയുന്നതിനായി നിലവിലുള്ള നിയമങ്ങൾ വളരെ അപൂർവമായി മാത്രമേ നടപ്പാക്കാറുള്ളൂ. ഇത് വ്യവസായത്തെ അഭിവൃദ്ധിപ്പെടുത്താൻ അനുവദിക്കുന്നു.

netherlands

 

കംബോഡിയ

 

thailand

കംബോഡിയയിലെ സന്ദർശകരുടെ പ്രധാന ആകർഷണം മറ്റ് ഡെസ്റ്റിനേഷനുകളാകാം, പക്ഷേ വേശ്യാവൃത്തി (നിയമവിരുദ്ധമാണെങ്കിലും) അടുത്ത കാലത്തായി വർദ്ധിച്ചിട്ടുണ്ട്, പ്രത്യേകിച്ചും ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട്. സീം റീപ്, ഫ്നാം പെൻ തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്ര ഇത്തരം പ്രവർത്തനങ്ങളുടെ നേർസാക്ഷ്യങ്ങളാണ്. ലൈംഗിക വ്യവസായത്തിൽ ഏർപ്പെടുന്നതിനായി കംബോഡിയയിലേക്ക് വിനോദസഞ്ചാരികൾ അടുത്തിടെ എത്തിയിട്ടും, ഉപഭോക്താക്കളിൽ ഭൂരിഭാഗവും നാട്ടുകാരാണ് എന്നത് ശ്രദ്ധേയമാണ്.

 

നെതർലാന്റ്സ്

521110659

 

റെഡ്-ലൈറ്റ് ഡിസ്ട്രിക്റ്റ് എന്ന പദം സാധാരണയായി ആംസ്റ്റർഡാമിന്റെ കുപ്രസിദ്ധനാമമാണ്.

 

മനോഹരമായ കനാലുകൾ, ആകർഷകമായ ആർട്ട് മ്യൂസിയങ്ങൾ, രുചികരമായ പാചകരീതികൾ എന്നിവയ്ക്കായി നിരവധി വിനോദസഞ്ചാരികൾ ആംസ്റ്റർഡാമിലേക്ക് പോകുന്നുണ്ടെങ്കിലും ഡച്ച് നഗരം അതിന്റെ നിയമപരമായ മരിജുവാനയ്ക്കും വ്യാപകമായതെങ്കിലും അനിയന്ത്രിതമായ ലൈംഗിക വ്യവസായത്തിലൂടെ നിരവധി സന്ദർശകരെ ആകർഷിക്കുന്നു.

 

സ്പെയിൻ

 

തകർപ്പൻ ക്ലബുകൾക്കും ബാർ രംഗങ്ങൾക്കും പേരുകേട്ട മാഡ്രിഡ്, ഐബിസ, ബാഴ്‌സലോണ തുടങ്ങിയ പാർട്ടി നഗരങ്ങളും ലൈംഗിക ടൂറിസത്തിന്റെ ജനപ്രിയ സ്ഥലങ്ങളായി മാറിയിരിക്കുകയാണ്. ബാഴ്‌സലോണയിൽ, റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റ് ജനപ്രിയ ലാസ് റാംബ്ലാസ് ബൊളിവാർഡിന്റെ തെക്കേ അറ്റത്താണ്, അതിന്റെ സാന്നിധ്യം രാത്രിയിൽ വളരെ വ്യക്തമാണ്. മാഡ്രിഡിൽ, ഗ്രാൻ വിയ സ്ട്രീറ്റും ഇതിന്റെ കേന്ദ്രമാണ്.

 

ബ്രസീൽ

 

കാർണിവൽ, ഹണിമൂൺ, സോക്കർ ആരാധകർ, പാർട്ടി കേന്ദ്രീകൃത വിനോദ സഞ്ചാരികൾ എന്നിവരെ ബ്രസീൽ ആകർഷിക്കും ശരിയാണ്. ബ്രസീലിൽ വേശ്യാവൃത്തി നിയമവിധേയമായതിനാൽ നിരവധി യാത്രക്കാർ റിയോ ഡി ജനീറോ, ഫോർട്ടാലെസ തുടങ്ങിയ നഗരങ്ങളിലെ റെഡ്-ലൈറ്റ് ജില്ലകളിലേക്ക് പോകുന്നു. രാജ്യത്തെ ലൈംഗിക ടൂറിസത്തെ അപലപിക്കുന്നതിൽ ബ്രസീൽ സർക്കാർ വളരെ ശബ്ദമുയർത്തുകയും 2016 ഒളിമ്പിക്സിന് തയാറെടുത്തപ്പോൾ അതിന്റെ എണ്ണം കുറയ്ക്കാൻ സജീവമായി ശ്രമിക്കുകയും ചെയ്തിരുന്നു.

 

ഫിലിപ്പീൻസ്

 

വിനോദ സഞ്ചാരികൾക്കായി ഫിലിപ്പൈൻസിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ചിലത് മനിലയും ബോറാക്കെയുമാണ്, എന്നാൽ ലൈംഗിക ടൂറിസത്തിൽ താൽപ്പര്യമുള്ളവരെ എത്തിക്കുന്നത് ഒലോങ്കാപോ സിറ്റി, ഏഞ്ചൽസ് സിറ്റി എന്നിവയാണ്. വേശ്യാവൃത്തി നിയമവിരുദ്ധമാണെങ്കിലും, ബാറുകളിലും മസാജ് പാർലറുകളിലും ഇത്തരം പ്രവർത്തികൾ കണ്ടെത്താൻ എളുപ്പമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com