വിദേശ യാത്രയ്ക്ക് പിശുക്കണ്ട, രൂപയ്ക്ക് വിലയുള്ള നാടുകളിലേക്ക് പോയിവരാം

costa-rica
SHARE

പലരും  വിദേശയാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ആദ്യം  തന്റെ പോക്കറ്റിനെ കുറിച്ചാവും ചിന്തിക്കുന്നത്. കറങ്ങിയടിച്ച്  അവസാനം ബാധ്യതക്കാരൻ ആകുമല്ലോ എന്നോര്‍ത്ത് പലയാത്രസ്വപ്‌നങ്ങളും ഒടിച്ചുമടക്കി ആ പോക്കറ്റില്‍ തന്നെ വയ്ക്കും. കാര്യം ചെലവ് തന്നെ. എന്നാല്‍  ഇന്ത്യന്‍ രൂപയ്ക്ക് ചില രാജ്യങ്ങളിലെ നാണയത്തെക്കാള്‍ മൂല്യമുണ്ട്. അത്തരം ചില രാജ്യങ്ങളെ പരിചയപ്പെടാം. വിദേശ യാത്രയ്ക്കായി ഈ രാജ്യങ്ങള്‍ തെരഞ്ഞെടുത്താല്‍ ഒരു പിശുക്കും കാണിക്കാതെ നിങ്ങള്‍ക്ക് അടിച്ചുപൊളിക്കാം.

സിംബാബ്‌വെ

ഇന്ത്യന്‍ രൂപയെക്കാള്‍ മൂല്യം കുറഞ്ഞതാണ് സിംബാവിയന്‍ ഡോളര്‍. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 5.52 സിംബാവിയന്‍ ഡോളര്‍. കാടിനെയും മൃഗങ്ങളെയും ഇഷ്ടപ്പെടുന്ന ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് സിംബാബ്‌വെ. ആഫ്രിക്കന്‍ സിഹം, ആനകള്‍ തുടങ്ങിയ നിരവധി മൃഗങ്ങളെ ഇവിടുത്തെ കാടുകളില്‍ കാണാനാകും. ആഫ്രിക്കയുടെ തെക്കുഭാഗത്തായി സ്ഥിതിച്ചെയുന്ന സമുദ്രാതിര്‍ത്തി ഇല്ലാത്ത രാജ്യമാണ് സിംബാബ്‌വെ. വിക്ടോറിയ വെള്ളച്ചാട്ടം ഇവിടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.ലോകത്തിലെ ഏറ്റവും മികച്ച പ്രകൃതി അത്ഭുതങ്ങളിലൊന്നായ വിക്ടോറിയ വെള്ളച്ചാട്ടം 1885 ല്‍ ബ്രിട്ടീഷ് പര്യവേഷകനായ ഡോ. ഡേവിഡ് ലിവിംഗ്സ്റ്റണ്‍ ആണ്  പ്രസിദ്ധമാക്കിയത്.

zimbabwe

അതിന്റെ ജനപ്രീതി അന്നുമുതല്‍ കുറഞ്ഞിട്ടില്ല. സിംബാബ്‌വെയും സാംബിയയും തമ്മിലുള്ള പ്രകൃതിദത്ത അതിര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന വിക്ടോറിയ വെള്ളച്ചാട്ടം 108 മീറ്റര്‍ ഉയരത്തില്‍ നിന്ന് (യുഎസിലെ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ഇരട്ടി ഉയരത്തില്‍ നിന്ന്) താഴേക്ക് വീഴുന്നു. ബാലന്‍സ്ഡ് റോക്‌സ് എന്ന പ്രതിഭാസം രാജ്യമെമ്പാടും കാണാം, എന്നാല്‍ ഹരാരെയില്‍ നിന്ന് 20 മിനിറ്റ് യാത്ര ചെയ്താല്‍ എത്തുന്ന എപ്വര്‍ത്തിലെ പാറകള്‍ ഏറ്റവും പ്രസിദ്ധമാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമാണ് ഈ പാറകള്‍. 

ലോകപ്രശസ്ത ദേശീയ മ്യൂസിയത്തിന്റെ ആസ്ഥാനമാണ് സിംബാബ്വെയുടെ പ്രധാന വാണിജ്യ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ബുലവായോ. ഖാമി അവശിഷ്ടങ്ങള്‍, റോഡ്സ് മാറ്റോപോസ് നാഷണല്‍ പാര്‍ക്ക് എന്നിവയ്ക്കും പേരുകേട്ട സ്ഥലമാണിത്. കൊളോണിയല്‍ കാലഘട്ടത്തിലെ വാസ്തുവിദ്യ, ചരിത്രപരമായ സൈറ്റുകള്‍, മരങ്ങള്‍ നിറഞ്ഞ വഴികള്‍, ആവേശകരമായ പാചകരീതികള്‍, മികച്ച ഷോപ്പിംഗ് അവസരങ്ങള്‍ എന്നിവയും ബുലവായോയെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. 

കോസ്റ്റാറിക്ക

മധ്യഅമേരിക്കന്‍ രാജ്യമായ കോസ്റ്റാറിക്ക സാഹസികത ഇഷ്ടപ്പെടുന്ന യാത്രക്കാരുടെ ഇഷ്ടസ്ഥലം കൂടിയാണ്. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് കോസ്റ്റാറിക്കയുടെ 8.39 റിക്കാന്‍ കോളന്‍. കാപ്പിത്തോട്ടങ്ങള്‍ ധാരാളമായി ഇവിടെ കാണാനാകും. തിളച്ചു മറിയുന്ന അഗ്‌നിപര്‍വതങ്ങളുടെ നാടു കൂടിയാണിത്. ഇവിടെയെത്തിയാല്‍ മനോഹരമായ ഉഷ്ണമേഖലാ ബീച്ചുകള്‍ ആസ്വദിക്കാം.മഹത്തായ സാഹസങ്ങള്‍, പ്രകൃതിയുടെ അത്ഭുതങ്ങള്‍,തിളക്കമാര്‍ന്ന സംസ്‌കാരം അങ്ങനെ ഒരു സഞ്ചാരിയ്ക്ക് ആവശ്യമായതെല്ലാം അനുയോജ്യമായ ഒരു അവധിക്കാലത്തിന്റെ ഘടകങ്ങള്‍ എല്ലാം ഒരു പായ്ക്കറ്റില്‍ ആക്കിയാല്‍ എങ്ങനെയുണ്ടാകും അതാണ് കോസ്റ്റാറിക്ക.

ആയിരക്കണക്കിന് ആളുകള്‍ കോസ്റ്റാറിക്കയെ അവരുടെ മികച്ച യാത്ര ചോയ്‌സ് ആക്കി മാറ്റിയതില്‍ അതിശയിക്കാനില്ല.ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള രാജ്യങ്ങളിലൊന്നായ ഇവിടെ സാഹസികയാത്രയും അടിച്ചുപൊളി യാത്രയുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒത്തിരികാര്യങ്ങളുണ്ട് തെരഞ്ഞെടുക്കാന്‍. പാര്‍ട്ടികളും ഡിജെയുമാക്കെയായി ഇവിടെ അടിച്ചു പൊളിക്കാം. പോക്കറ്റ് കാലിയാകുമെന്ന പേടിയില്ലാതെ. 

കംബോഡിയ

589972482

തായ്‌ലന്‍ഡ്, ലാവോസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് കംബോഡിയ. ലോക പ്രശസ്തമായ അങ്കോര്‍വാത് ക്ഷേത്രത്തിന്റെ പേരിലാണ് കംബോഡിയ പ്രശസ്തമായിരിക്കുന്നത്. ക്ഷേത്രങ്ങളുടെ നാട് എന്നുകൂടി അറിയപ്പെടുന്ന കംബോഡിയ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള സ്ഥലം കൂടിയാണ്. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ ഓരോ വര്‍ഷവും ഇവിടെ സന്ദര്‍ശനം നടത്താറുണ്ട്. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുപ്പതു ദിവസത്തേക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ കംബാഡിയന്‍ കറന്‍സിക്ക് തീരെ മൂല്യം കുറവാണ്. ഒരു ഇന്ത്യന്‍ രൂപയ്ക്ക് 63.70 കംബോഡിയന്‍ കറന്‍സിയാണ് മൂല്യം. കംബോഡിയില്‍ ചുറ്റിക്കറങ്ങാനും താമസിക്കാനുമെല്ലാം വളരെ ചെലവ് കുറവാണ്.

വിയറ്റ്‌നാം

കംബോഡിയയും വിയറ്റ്‌നാമും ഒറ്റയാത്രയായി നടത്തിയാലും അത് നിങ്ങള്‍ക്ക് താങ്ങാവുന്ന ബജറ്റിലായിരിക്കുമെന്നുറപ്പാണ്. കാരണം വിയറ്റ്‌നാമില്‍ ഇന്ത്യന്‍ രൂപയ്ക്ക് മുല്യമുള്ളതുകൊണ്ട് തന്നെ. വടക്ക് ഭാഗത്ത് ചൈനയും ലാവോസും കംബോഡിയയും പടിഞ്ഞാറും അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് വിയറ്റ്നാം. തെക്ക്കിഴക്കന്‍ ഏഷ്യയിലുള്ള എട്ട് യുസെ്കോ പൈതൃക പട്ടികയിലുള്ള സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്നത് വിയറ്റ്നാമിലാണ്.അതുകൊണ്ട് തന്നെ രാജ്യത്തിന്റെ വരുമാനത്തില്‍ ടൂറിസം നല്ലൊരു പങ്കു വഹിക്കുന്നുണ്ട്.

vietnam-travel

ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് തീരെ ചെലവില്ലാതെ അവധിക്കാലം അടിച്ചുപൊളിക്കാന്‍ പറ്റിയ ഒരു സ്ഥലം കൂടിയാണിത്. ഒരു ഇന്ത്യന്‍ രൂപയ്ക്ക് 353 വിയറ്റ്നാം കറന്‍സിയാണ് മൂല്യം. നൈറ്റ് ലൈഫും ഷോപ്പിംഗുമെല്ലാം ഒരാഘോഷം പോലെ ഈ രാജ്യത്ത് നിങ്ങള്‍ക്ക് കൊണ്ടാടാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA