ADVERTISEMENT

സ്വപ്നം വിടരുന്ന വലിയ കരിമിഴികളും മനം മയക്കുന്ന പുഞ്ചിരിയുമായി അഹാന കൃഷ്ണ എന്ന സുന്ദരി മലയാള സിനിമാലോകത്തേക്ക് കടന്നു വന്നിട്ട് അധിക കാലമായിട്ടില്ല. നടന്‍ കൃഷ്ണകുമാറിന്‍റെ മകള്‍ എന്നതിലുപരി ജനപ്രിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാനും ഈ ചുരുങ്ങിയ കാലയളവില്‍ അഹാനയ്ക്ക് സാധിച്ചു. വായനയും നൃത്തവും പാട്ടുമൊക്കെ ഒപ്പം കൊണ്ടു നടക്കുന്ന അഹാന തന്‍റെ ഇഷ്ടപ്പെട്ട യാത്രകള്‍ തുടങ്ങുകയാണ്.

ഇതുവരെ നടത്തിയ കുഞ്ഞു കുഞ്ഞു യാത്രകള്‍ എല്ലാം ശരിക്കും ആസ്വദിച്ചിരുന്നു. ഇനിയും ഒരുപാട് യാത്രകള്‍ നടത്തണമെന്നാണ് ആഗ്രഹമെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഹാന പറഞ്ഞിരുന്നു. ഇപ്പോഴിതാ അഹാനയ്ക്ക് ആ സ്വപ്നസാഫല്യത്തിന്‍റെ സമയമാണ്. അവധിക്കാലം അടിച്ചു പൊളിച്ചാഘോഷിക്കാനായി മാലിദ്വീപില്‍ എത്തിയിരിക്കുകയാണ് അഹാനയിപ്പോള്‍.

ഞാന്‍ സ്വപ്നത്തിലാണോ?

മാലിദ്വീപിലെ കുറുംബ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലാണ് അഹാനയുടെ മാലിദ്വീപ് യാത്രാദിനങ്ങള്‍ ആരംഭിക്കുന്നത്. നോര്‍ത്ത് മാലി അറ്റോളിലുള്ള ഈ റിസോര്‍ട്ടാണ് രാജ്യത്തെ ആദ്യ റിസോര്‍ട്ട്. സ്പായും രണ്ടു ഔട്ട്‌ഡോര്‍ സ്വിമ്മിംഗ് പൂളുകളും മിനിബാറുകളും ടെന്നീസ് കോര്‍ട്ടും ഫിറ്റ്‌നസ് സെന്ററുകളുമൊക്കെയുള്ള ലക്ഷ്വറി റിസോര്‍ട്ട് ആണിത്.

മരതകനീല നിറത്തില്‍ ഒഴുകുന്ന വെള്ളത്തിനരികില്‍ ലൈറ്റ് പിങ്ക് തൊപ്പിയും വെളുത്ത നിറത്തിലുള്ള കാഷ്വല്‍സുമണിഞ്ഞ് ഇരിക്കുന്ന ചിത്രം അഹാന തന്നെ തന്‍റെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. സ്വപ്നത്തില്‍ പെട്ടു പോയതാണോ എന്ന് അഹാന.

ഏറെ നാളായി കാത്തിരുന്ന സ്വപ്നയാത്ര

അധികം യാത്രകളൊന്നും ചെയ്യാനായിട്ടില്ല, എന്നാല്‍ ഇനിയങ്ങോട്ട് സമയം കിട്ടുന്നതനുസരിച്ച് കൂടുതല്‍ യാത്രകള്‍ ചെയ്യുമെന്ന് അഹാന മനോരമയോട് പറഞ്ഞിരുന്നു. എക്സ്പ്ലോറേഷന്‍ വളരെയധികം ഇഷ്ടമാണ്. എന്നാല്‍ സുരക്ഷിതമല്ലാത്ത സാഹസിക യാത്രകളോട് അഹാനയ്ക്ക് അത്ര താല്പര്യമില്ല. ടെന്‍ഷനടിച്ച് യാത്ര ചെയ്യാനും റിസ്കെടുക്കാനും ഇഷ്ടമല്ല. യാത്രകള്‍ പേടിക്കാനല്ല, ആസ്വദിക്കാന്‍ ഉള്ളതാണ് എന്നാണ് അഹാനയുടെ അഭിപ്രായം.

മാലിദ്വീപിലേക്കുള്ള യാത്ര ഏറെ നാളായി കൊതിപ്പിക്കുന്ന ഒരു കാര്യമാണ്. നീലക്കടലിന് നടുക്കുള്ള മനോഹരമായ റിസോര്‍ട്ടുകള്‍ അഹാനയുടെ ഏറെ നാളായുള്ള മോഹവും ആഗ്രഹവുമായിരുന്നു. എന്തായാലും ഇപ്പോള്‍ ആ സ്വപ്നം സാധിച്ചു.

View this post on Instagram

Am I dreaming? @kurumba_maldives 🐳

A post shared by Ahaana Krishna (@ahaana_krishna) on

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിസ വേണ്ടാതെ പോയി വരാന്‍ പറ്റുന്ന അതിമനോഹരമായ ദ്വീപ്‌ സമൂഹമാണ് മാലിദ്വീപ്. 'വിനോദസഞ്ചാരികളുടെ പറുദീസ' എന്നൊക്കെ വിളിക്കാവുന്ന മാലിദ്വീപ് കേരളത്തിന് വളരെ അടുത്തുമാണ് സ്ഥിതി ചെയ്യുന്നത്. മാലിദ്വീപില്‍ നിന്നും കേരളത്തിലേക്കും സഞ്ചാരികള്‍ എത്തുന്നത് സാധാരണയാണ്. കാലാവസ്ഥയും ജീവിതരീതിയും കേരളത്തിനോട്‌ ഏറെ സമാനത പുലര്‍ത്തുന്നു. ഇവിടത്തെ രുചികരമായ മത്സ്യവിഭവങ്ങള്‍ പ്രശസ്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com