കടലിനു നടുവില്‍ വെള്ളത്തില്‍ ഊഞ്ഞാല്‍ കെട്ടിയാടി താരം!

parineeti-chopra-malidives
SHARE

മാലദ്വീപില്‍ വെക്കേഷന്‍ ദിനങ്ങള്‍ അടിപൊളിയാക്കി ബോളിവുഡ് താരം പരിണീതി ചോപ്ര. കടലിനു നടുവില്‍ ഹാമോക്ക് കെട്ടി അതിലിരിക്കുന്ന താരത്തിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡ്! ഗുസ്സിയുടെ സ്വിം സ്യൂട്ടും കറുത്ത റൗണ്ട് സണ്‍ഗ്ലാസുമണിഞ്ഞ്‌ നീല ജലപ്പരപ്പിനു മുകളില്‍ ഇരിക്കുന്ന താരത്തിന്‍റെ ചിത്രത്തിന് കീഴെ 'ഹോട്ട്' എന്നാണ് ഭൂരിപക്ഷം ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്.

കടല്‍ത്തീരത്ത് കറുത്ത ഫ്രോക്കും ഹാറ്റുമായി കിടക്കുന്ന മറ്റൊരു ചിത്രവും പരിണീതി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. "കുറച്ചു കടല്‍ തന്നാല്‍ ഞാന്‍ ഹാപ്പിയായി" എന്നാണ് താരം പറയുന്നത്. 

റിസോര്‍ട്ടിന്‍റെ വാടക കേട്ടാല്‍ ഞെട്ടും!

മാലദ്വീപിലെ ഗിലി ലങ്കന്‍ഫുഷി എന്ന റിസോര്‍ട്ടിലാണ് താരത്തിന്‍റെ താമസം. ഇവിടത്തെ നമ്പര്‍ വണ്‍ റിസോര്‍ട്ടും ലോകത്തിലെ അഞ്ചു മികച്ചവയില്‍ ഒന്നായി ട്രാവല്‍ വെബ്സൈറ്റുകള്‍ തെരഞ്ഞെടുത്ത ഹോട്ടലുമാണിത്.  അതിഥികളായി വരൂ, കൂട്ടുകാരും കുടുംബവുമായി മാറി തിരിച്ചു പോകാം എന്നാണ് റിസോര്‍ട്ട് തങ്ങളുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ പറയുന്നത്. യാത്രക്കാര്‍ക്ക് വീട്ടിലെപ്പോലെയുള്ള അനുഭവമാണ് ഇവിടെ പകര്‍ന്നു നല്‍കുന്നത് എന്നും ഇവര്‍ പറയുന്നു. 'സ്വന്തം വീടു പോലെയാണെന്ന്' പറഞ്ഞു കൊണ്ട് പരിണീതി തന്‍റെ പോസ്റ്റില്‍ ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

എല്ലാ ബുധനാഴ്ചയും കോക്ടെയില്‍ പാര്‍ട്ടിയും ദിനേനയുള്ള പ്രഭാത യോഗ സെഷനുകളും സ്റ്റീം ബാത്തും വാട്ടര്‍ സ്പോര്‍ട്സുമെല്ലാം ആസ്വദിക്കാന്‍ പറ്റുന്ന ലക്ഷ്വറി റിസോര്‍ട്ടാണ് ഗിലി ലങ്കന്‍ഫുഷി. ഏകദേശം രണ്ടു ലക്ഷം രൂപയോളമാണ് ഒരു ദിവസത്തേക്കുള്ള നിരക്ക്. 

ഒരു മാസത്തിനിടെ രണ്ടു വെക്കേഷന്‍ !

കഴിഞ്ഞ ഡിസംബറില്‍ ഓസ്ട്രിയയിലെ സ്വപ്നസമാനമായ വെക്കേഷന്‍ ചിത്രങ്ങളും താരം തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ഒരു മാസത്തിനിടെ രണ്ടാമത്തെ അന്താരാഷ്‌ട്ര വെക്കേഷനില്‍ ആണ് താരം ഇപ്പോള്‍.

പ്രശാന്ത്‌ സിംഗ് സംവിധാനം ചെയ്ത കോമഡി ഡ്രാമയായ 'ജബരിയ ജോഡി'യിലാണ് താരം അവസാനമായി അഭിനയിച്ചത്. സിദ്ധാര്‍ഥ് മല്‍ഹോത്രയായിരുന്നു നായകന്‍. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാളിന്‍റെ ജീവിതത്തെ ആധാരമാക്കി നിര്‍മ്മിക്കുന്ന 'സൈന' എന്ന ചിത്രമാണ് താരത്തിന്‍റെ അടുത്ത പടം. ഇതില്‍ ലീഡ് റോളിലാണ് പരിണീതി എത്തുന്നത്. 'ദി ഗേള്‍ ഓണ്‍ ദി ട്രെയിന്‍' എന്ന ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിലും പരിണീതി തന്നെയാണ് നായിക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA