ADVERTISEMENT

ലണ്ടന്‍ പോലെയുള്ള വന്‍ ലക്ഷ്വറി നഗരങ്ങള്‍ തല്‍ക്കാലത്തേക്ക് മറക്കാം. ഒരു ദിവസം അവിടെയൊക്കെ ചെലവാക്കുന്ന കാശുണ്ടെങ്കില്‍ 'പാവപ്പെട്ട' അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിച്ചു വരാം! ഒപ്പം, വ്യത്യസ്തമായ അനുഭവങ്ങളും രുചികളും കാഴ്ചകളുമൊക്കെ അനുഭവിക്കാനുള്ള അവസരവും കിട്ടും.ഇങ്ങനെ ബജറ്റ് യാത്രകള്‍ ചെയ്ത് സന്ദര്‍ശിച്ച രാജ്യങ്ങളുടെ ലിസ്റ്റിന്‍റെ നീളം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാനായി ഇതാ ചില രാജ്യങ്ങള്‍ പരിചയപ്പെട്ടോളൂ. 

1. വിയറ്റ്നാം

ഒരു ബാക്ക്പാക്കറെ സംബന്ധിച്ചിടത്തോളം ഒരു ദിവസം വെറും 1800 രൂപയൊക്കെ മാത്രമേ ഇവിടെ ചെലവ് വരുന്നുള്ളൂ. രുചികരമായ ഭക്ഷണങ്ങള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ സ്ട്രീറ്റുകളില്‍ നിന്നും ലഭിക്കും. ഹോട്ടലുകളും അതേ പോലെ തന്നെയാണ്.

vietnam-travel

2. ജോര്‍ജിയ

ആദ്യകാഴ്ചയില്‍ തന്നെ ആര്‍ക്കും ഇഷ്ടം തോന്നുന്ന രാജ്യമാണ് ജോര്‍ജിയ. അതേപോലെ തന്നെ ചെലവും കുറവാണ് എന്നത് ഈ രാജ്യത്തോടുള്ള പ്രിയം കൂട്ടും. ബാക്ക്പാക്കര്‍മാരെ സംബന്ധിച്ചിടത്തോളം 1500 രൂപയ്ക്കടുത്തു മാത്രമേ ഒരു ദിവസത്തേക്കുള്ള ചെലവു വരുന്നുള്ളൂ. റ്റിബ്ലിസി, കരിങ്കടല്‍, മലമുകളിലെ മൊണാസ്ട്രികള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഇവിടെ കാണാനുമുണ്ട്.

tbilisi-georgia-trip

3. ലാവോസ്

എഴുപതു ശതമാനത്തോളം കാടു പിടിച്ചു കിടക്കുന്ന രാജ്യമാണ് ലാവോസ്. കുറഞ്ഞ ചെലവില്‍ ട്രെക്കിംഗ്, കയാക്കിംഗ്, സിപ് ലൈനിംഗ്, ഹോട്ട് എയര്‍ ബലൂണിംഗ് മുതലായ സാഹസിക വിനോദങ്ങള്‍ ആണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ഇവിടെയും ഒരു ബാക്ക്പാക്കര്‍ക്ക് ഒരു ദിവസം വേണ്ടി വരുന്ന തുക 1500 രൂപയുടെ അടുത്തു മാത്രമേ വരൂ.

4. മെക്സിക്കോ

682938694

വാര്‍ത്തകളിലും മറ്റും കുറ്റകൃത്യങ്ങളുടെ പേരിലാണ് മെക്സിക്കോ കൂടുതലും അറിയപ്പെടുന്നത്. എന്നാല്‍ ഇവിടത്തെ ഭൂരിഭാഗം പ്രദേശങ്ങളും യാത്ര ചെയ്യാന്‍ സുരക്ഷിതമാണ് എന്നതാണ് സത്യം. സംസ്കാരവും പൈതൃകവും കൊണ്ട് സമ്പന്നമാണ് ഈ രാജ്യം. ഒരു ദിവസം ബാക്ക്പാക്കിങ്ങിന് വേണ്ടി വരുന്ന തുക ഏകദേശം 3000 രൂപയോളമാണ്.

5. അര്‍ജന്റീന

സാമ്പത്തികപരമായി ഉയര്‍ച്ചതാഴ്ചകള്‍ നേരിടുന്ന രാജ്യമാണെങ്കിലും അര്‍ജന്റീന പൊതുവേ യാത്രികരെ സംബന്ധിച്ചിടത്തോളം അത്ര ചെലവേറിയതല്ല. കോര്‍ഡോബ, സാല്‍റ്റ, ബ്യൂണസ് അയേഴ്സ് തുടങ്ങി നിരവധി ഇടങ്ങളുണ്ട് ഇവിടെ സന്ദര്‍ശിക്കാന്‍. ഒരു ദിവസത്തേക്ക് ഒരു ബാക്ക്പാക്കറെ സംബന്ധിച്ചിടത്തോളം ഏകദേശം 2200 രൂപയാണ് ഇവിടെ ചെലവ് വരിക.

6. നേപ്പാള്‍

മൌണ്ടന്‍ ട്രെക്കിംഗ് നടത്താന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് ഹിമാലയത്തിനരികില്‍ സ്ഥിതി ചെയ്യുന്ന നേപ്പാള്‍. അതിഥികളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്ന ആളുകളാണ് ഇവിടെയുള്ളത്. ശ്രദ്ധിച്ചു ചെലവാക്കിയാല്‍ ഒരു ദിവസം ഏകദേശം ആയിരം രൂപയോളം മാത്രമേ ഇവിടെ ചെലവ് വരൂ.

172247278

7. റൊമേനിയ

517811002

രക്തദാഹിയായ ഡ്രാക്കുള അലഞ്ഞു നടന്ന കാര്‍പ്പാത്തിയന്‍ മലനിരകള്‍ കാണണോ? റൊമേനിയയിലാണ് അത്. എന്നാല്‍ പ്രതീക്ഷിച്ച ഭീകരതയൊന്നും കാണാതെ നിരാശരായി തിരിച്ചു പോരേണ്ടി വരും എന്നു മാത്രം! യൂറോപ്പിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായ റൊമേനിയ ചെലവിന്‍റെ കാര്യത്തില്‍ അധികം കത്തിയല്ല. ഒരു ദിവസത്തേക്ക് ഒന്നാഞ്ഞു പിടിച്ചാല്‍ ഒരു 3000 രൂപയില്‍ ഒതുക്കാന്‍ പറ്റും. 

8. തുര്‍ക്കി

കടഞ്ഞെടുത്ത പോലെയുള്ള ശരീരമുള്ള സുന്ദരന്മാരുടെയും സുന്ദരിമാരുടെയും രാജ്യമാണ് തുര്‍ക്കി. സാംസ്കാരികമായും ഇതിനു പ്രാധാന്യമുണ്ട്. റോമൻ അവശിഷ്ടങ്ങൾ, ഗുഹാനഗരങ്ങൾ, ചന്തകള്‍, മെഡിറ്ററേനിയൻ ബീച്ചുകൾ എന്നിവയെല്ലാം ചരിത്രകുതുകികള്‍ക്ക് സന്തോഷം പകരുന്ന കാഴ്ചകളാണ്. രണ്ടായിരം രൂപയ്ക്കടുത്താണ് ഒരു ദിവസത്തേക്കുള്ള ഏറ്റവും കുറഞ്ഞ ചെലവ്.

Cappadocia-gif

9. അര്‍മേനിയ

പാവപ്പെട്ട ഒരു രാജ്യമാണ് അര്‍മേനിയ. അധികം ബഹളങ്ങളോ കാണിച്ചു കൂട്ടലുകളോ ഇല്ലെന്ന് മാത്രമല്ല ആളുകള്‍ ആണെങ്കില്‍ കൂള്‍ കൂളാണ് ഇവിടെ. കയ്യില്‍ ആയിരം രൂപയുണ്ടെങ്കില്‍ ഒരു ദിവസം സുഖമായി കഴിയാം.

armenia

10.  ബൊളീവിയ

ലോകത്തിലെ ഏറ്റവും ഉയരമുള്ള തടാകം- റ്റിറ്റികാക്ക- സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്‌. ഒരു ദിവസം ഏകദേശം 2000 രൂപയാണ് ഇവിടെ ചെലവാവുക. 

bolivia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com