പ്രൗഢമായ റഷ്യൻ വാസ്തുകൽപനകൾ തൊട്ടറിഞ്ഞു പാതിരാസൂര്യന്റെ നാട്ടിലേക്ക്

norway-trip
SHARE

ആയിരകണക്കിന് നദികളാൽ സമ്പന്നമായ രാജ്യം, ഓരോ നഗരവും പ്രസക്തമായ നദികളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഭൂമിയിലെ തന്നെ ഏറ്റവും ശൈത്യം രേഖപ്പെടുത്തിയ രാജ്യം, ഒരേയൊരു രാജ്യത്തിൽ പതിനൊന്നു സമയക്രമങ്ങൾ. അക്കമിട്ടു പറഞ്ഞാൽ റഷ്യക്ക് വിശേഷണങ്ങൾ പലതാണ്. മോസ്‌കോ നദിയുടെ സൗന്ദര്യത്തിന്റെ വർണ്ണശോഭയിൽ സമ്പുഷ്ടമായ ചരിത്ര പശ്ചാത്തലമുള്ള മോസ്‌കോ എത്രയെത്ര ചരിത്ര സംഭവങ്ങൾക്ക് നേർക്കാഴ്ചയായി നിൽക്കുന്നു. ഇന്നും മഹത്തായ ചരിത്രത്തിന്റെ ആഴം വിളിച്ചോതുന്നു ഈ നഗരം.

Scandinavian village with snow mountain at coastline in morning

സോവിയറ്റ് യൂണിയന്റെ ശിൽപിയും ഒക്ടോബർ വിപ്ലവത്തിന്റെ കരുത്തൻ സാരഥിയുമായ ലെനിന്റെ ഭൗതിക ശരീരം കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്ന ലെനിൻഗ്രഡ് എന്ന മ്യൂസിയം സന്ദർശിക്കാതെ എങ്ങനെയാണ് റഷ്യൻ യാത്ര പൂര്‍ണമാവുക.1924 ജനുവരി 21നാണ് ലെനിൻ എന്ന ശക്തനായ ഭരണാധികാരി അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തിൽ അഭ്യുഹങ്ങളുള്ളതിനാൽ മരണശേഷം മൃതദേഹം കേടുകൂടാതെ സൂക്ഷിച്ചിരിക്കുകയാണ് ഇന്നും റഷ്യൻ ജനത.

ദശാബ്ദങ്ങളുടെ കഥപറയുന്ന 84 മീറ്റർ താഴ്ചയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭൂഗർഭ മെട്രോ സ്റ്റേഷൻ. ഇന്നും പ്രൗഢിയിലും രാജകീയതയിലും പരമോന്നതിയിലാണ് നിലകൊള്ളുന്നത്. അനേകം ചരിത്ര സംഭവങ്ങൾ മാർബിളും കല്ലുകളും ഉപയോഗിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് സമാനതകൾ മനോഹരമാണ്. ഇങ്ങനെ ഒട്ടനവധി ചരിത്ര സംഭവങ്ങൾ പറയുന്ന പാതയിലൂടെ വേഗത്തിൽ കുതിക്കുന്നതിനാലാവണം ഈ മെട്രോ യാത്രക്ക് ആരാധകർ ഏറിയത്.

travel-destination1

റഷ്യയിലെ ഏറ്റവും പാശ്ചാത്യവത്കരിക്കപ്പെട്ട മഹത്തായ നഗരമാണ് സെയ്ന്റ് പീറ്റേഴ്‌സ്ബർഗ്. റഷ്യയിലെ ഓരോ നഗരവും ഓരോ പ്രസക്തമായ നദികളുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. മോസ്‌കോയിൽ മോസ്‌കോനദിയാണെങ്കിൽ സെയ്ന്റ് പീറ്റേഴ്‌സ്ബർഗിൽ അത് നേവ നദിയാണ്. റഷ്യൻ വാസ്തുകൽപനകളുടെ മകുടോദാഹരണമാണ് സെയ്ന്റ് പീറ്റേഴ്‌സ്ബർഗ്. പീറ്റർ ദ ഗ്രേറ്റ് ചക്രവർത്തിയാണ് ഈ നഗരം സ്ഥാപിച്ചത്. ക്രെംലിൻ കത്തീഡ്രൽ സ്ക്വയർ, റഷ്യൻ ഫോക് ഷോ, റെഡ് സ്ക്വയർ എന്നിങ്ങനെ ചരിത്രമുറങ്ങുന്ന ഒട്ടനവധി കാഴ്ചകൾ ആണ് റഷ്യയിൽ നമ്മെ കാത്തിരിക്കുന്നത്.

ഇനിപോവേണ്ടത് പാതിരാസൂര്യന്റെ നാട്ടിലേക്കാണ്, സ്കാന്ഡിനേവിയൻ രാജ്യങ്ങളുടെ സന്തോഷത്തിന്റെ ആഴകടലുകൾ തേടി...

travel-destination2

സ്കാന്ഡിനേവിയൻ രാജ്യങ്ങൾ ഡെൻമാർക്ക്‌, സ്വീഡൻ, ഫിൻലൻഡ്‌, നോർവേ എന്നിവയാണ്. ഏറെ താരതമ്യമുള്ള സംസ്കാരവും ചരിത്രവും ഭാഷയും ഭൂപ്രകൃതിയും ശക്തമായ ബന്ധമുള്ള യൂറോപ്പിലെ വടക്കൻ പ്രദേശമാണിത്. ജനസഖ്യയിൽ കുറവുള്ള സമാധാനത്തിനു പേരുകേട്ട രാജ്യങ്ങൾ. ജനങ്ങൾ ഏറ്റവും കൂടുതൽ സന്തുഷ്ടരായി താമസിക്കുന്ന രാജ്യങ്ങളാണ് സ്കാന്ഡിനേവിയൻ രാജ്യങ്ങൾ. സുരക്ഷിതത്വവും ആനന്ദവും സംതൃപ്തിയും ഉല്ലാസവുമെല്ലാമായി കാലമെത്ര മാറിയിട്ടും സന്തുഷ്ടരായ മനുഷ്യരുള്ള രാജ്യങ്ങളും ഇതുതന്നെയാണ്.

travel-destination4

ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ഫ്ലാം ലൈൻ എന്ന സ്വപ്നതുല്യമായ റെയിൽയാത്ര സ്കാന്ഡിനേവിയൻ ടൂറിൽ നിന്നും അടർത്തിമാറ്റാൻ കഴിയാത്ത ഒന്നാണ്. ശൈത്യകാലത്തിന്റെ മഞ്ഞുപുതച്ച ചെങ്കുത്തായ മലനിരകൾ തണുപ്പിൽ ഉറച്ചുപോയ തടാകങ്ങളോട് ഉരുമി നിൽക്കുന്നു. മരംകൊണ്ടു തീർത്ത ചെറുവീടുകൾ മഞ്ഞുമൂടിയ താഴ്‌വരകളിൽ ചിന്നിച്ചിതറി കിടക്കുന്നു. ട്രെയിൻ, ഫ്യോര്‍ഡ് എന്ന അതിമനോഹരമായ ജലാശയം ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ഇരുവശങ്ങളിലും ആകാശത്തുനിന്നും വന്നിറങ്ങുന്ന ഗ്രാമഭംഗിയാണ്.

travel-destination3

നീലത്തടാകങ്ങളും സ്കാന്ഡിനേവിയൻ ഗ്രാമങ്ങളുമുള്ള പത്തു സ്റ്റേഷനുകളും ഇരുപത് തുരങ്കങ്ങളും ഒരു പാലവുമാണ് ഈ റെയിൽവേ പാതയിലുള്ളത് ആകാശത്തിലെ സ്വര്‍ഗത്തില്‍നിന്നും ഭൂമിയിലേക്ക് താഴ്ന്നിറങ്ങി വരുന്നുവെന്ന് തോന്നിപ്പിക്കുംവിധം മലനിരകൾക്കിടയിലെ തണുത്ത ജലം നിറഞ്ഞ ഫ്യോര്‍ഡുകള്‍. ഫ്യോര്‍ഡിലൂടെയുള്ള മനോഹരമായ ഒരു കപ്പൽയാത്രയും നിങ്ങൾക്കായി ഒരുക്കിരിക്കുന്നു. ദൈവം മുകളിലെ ഭംഗി കണ്ടുമടുക്കുമ്പോൾ വിശ്രമിക്കാൻ താഴേക്കിറങ്ങിവരുന്ന ഇടക്കാല സ്വർഗം എന്നിങ്ങനെ വ്യത്യസ്ത വിശേഷണമാണ് ഈ താഴ്‌വരകൾക്കുള്ളത്.

1628 ലെ കന്നിയാത്രയിൽ തന്നെ മുങ്ങിപ്പോയ വാസ എന്ന യുദ്ധകപ്പൽ സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയുന്ന സ്വീഡനില വാസ മ്യൂസിയം, സമാധാനത്തിനുള്ള നോബൽ സമ്മാന ചടങ്ങു നിർവഹിക്കുന്ന സിറ്റി ഹാൾ, കോപ്പൻഹേഗനിലെ കനാൽ ക്രൂയിസ് തുടങ്ങിയ ഒട്ടനവധി കാഴ്ചകളാൽ സമൃദ്ധമാണ് സ്കാന്ഡിനേവിയ.

travel-destination5

തിരക്ക് പിടിച്ച ജീവിതത്തിൽനിന്നും ഒരു ഇടവേളയെടുത്ത് പ്രകൃതിയെ അടുത്തറിഞ്ഞ് പുതിയ പുലരികൾ തേടി, വ്യത്യസ്തമായ സംസ്കാരങ്ങളിലൂടെ പുതിയ കാഴ്ചകൾകണ്ട്, പുതിയ മനുഷ്യരെയറിഞ്ഞ്, വേറിട്ട രുചിഭേദങ്ങൾതേടി, വൈവിധ്യമായ വസ്ത്രധാരണരീതികളിലൂടെ പുതിയഭാഷകൾ മനസിലാക്കി, പ്രകൃതിയെ അടുത്തറിഞ്ഞ് ഉള്ളം കാലുകൾ കോച്ചുന്ന തണുപ്പിൽ മഞ്ഞുവീണ സായാഹ്നങ്ങൾ താണ്ടി നമുക്ക് മനോഹരമായൊരു യാത്രപോയിവരാം.

റഷ്യ - സ്കാൻഡിനേവിയ ടൂറിന്റെ വിശദാംശങ്ങളും ചെലവുകളും അറിയാൻ വിളിക്കാം : 484 284 6999 I Mob: 8304000999 , മറ്റുവിവരങ്ങൾക്ക് സാന്റമോനിക്ക ഹോളിഡേയ്സിന്റെ വെബ്സൈറ്റ് സന്ദർശിക്കുക: www.santamonicafly.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA