വനിതാദിനം ആഘോഷിക്കാൻ തുർക്കിയിലേക്ക് പറക്കാം, അതും കുറഞ്ഞ ചെലവിൽ; സുവർണാവസരം

cappadocia
SHARE

വിശദവിവരങ്ങള്‍ക്ക്: 9249464740, 9249464738

ജോലിത്തിരക്കുകളിൽ നിന്നൊരു ഇടവേള ആഗ്രഹിക്കുന്ന വനിതകൾക്കായി ഒരു സുവർണാവസരം. വനിതാ ദിനത്തിലും മാതൃദിനത്തിലും  തുര്‍ക്കിയിലേക്കൊരു യാത്ര. തുര്‍ക്കി ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും സി വേള്‍ഡ് ഹോളിഡേയ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന യാത്രയിൽ ലോകത്തിന്റെ ഏതു കോണിലുള്ള സ്ത്രീകള്‍ക്കും തുർക്കിയും ഇസ്തംബുളും കപ്പഡോഷ്യയുമെല്ലാം ചുരുങ്ങിയ ചെലവില്‍ കണ്ടാസ്വദിക്കാം. ഇന്ത്യയില്‍നിന്ന് ഇസ്തംബുള്‍ വരെയും തിരിച്ചുമുള്ള ഫ്ളൈറ്റ് ടിക്കറ്റ് ഒഴികെ ഈ രണ്ട് പ്രത്യേക ദിനങ്ങളിലും യാത്ര ചെയ്യുന്നവര്‍ക്കായി ഗംഭീര ഓഫറാണ് സിവേള്‍ഡ് ഒരുക്കിയിരിക്കുന്നത്.

Cappadocia

വനിതാ ദിന സ്‌പെഷല്‍ ടൂര്‍

വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ആഘോഷം ഇസ്തംബുളിലാക്കാം. മാര്‍ച്ച് ആറിന് അവിടെ എത്തിച്ചേരത്തക്കവിധമാണ്  പത്തു ദിവസത്തെ ടൂർ ഒരുക്കിയിരിക്കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതകള്‍ക്ക് സാധാരണ ഗതിയില്‍ ടിക്കറ്റ് ചാര്‍ജ് കൂടാതെ ഏകദേശം 1,11630 രൂപയോളം ചെലവ് വരും. എന്നാല്‍ സീവേള്‍ഡ് ഹോളിഡേയ്‌സ് 64,480 രൂപയ്ക്ക് നിങ്ങളെ കാഴ്ചകള്‍ മുഴുവന്‍ കാണിച്ചുതരും. 10 ദിവസത്തെ യാത്രയില്‍ നിങ്ങള്‍, ഇസ്തംബുള്‍, കുസദാസി, എഫേസസ്,സിറിന്‍സ്, പമുക്കലേ, കപ്പഡോഷ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഈ ദിവസങ്ങളിലെ താമസവും ഭക്ഷണവും ഒപ്പം കുക്കിങ് ക്ലാസ്, ബെല്ലി ഡാന്‍സ്, മസാജിങ്, വിവിധ ഇടങ്ങളിലേയ്ക്കുള്ള സൈറ്റ് സീയിങ്  തുടങ്ങി നിരവധി കാര്യങ്ങളും മേല്‍പറഞ്ഞ ഓഫര്‍ നിരക്കില്‍ സാധ്യമാകും. പമുക്കലേ, കപ്പഡോഷ്യ പോലെയുള്ള ലോകാത്ഭുതങ്ങള്‍ക്കൊപ്പം കന്യക മറിയത്തിന്റേയും മറ്റ് 42 ഓളം പുരാതന പള്ളികളുടേയും കേന്ദ്രമായ സിറിന്‍സ് ഗ്രാമവും കാണാം

മദേഴ്‌സ് ഡേ ട്രിപ്പ്

Mysterious floods help reveal lost underground city

മേയില്‍ നടക്കുന്ന മദേഴ്‌സ് ഡേ ട്രിപ്പിനും മികച്ച പാക്കേജാണ് സീ വേള്‍ഡ് ഹോളിഡേ്‌സ് ഒരുക്കിയിരിക്കുന്നത്. ഇസ്തംബുളില്‍നിന്ന് ആരംഭിക്കുന്ന യാത്രയില്‍ കരകൗശല ശില്പശാലകള്‍, പാചക ക്ലാസുകള്‍, ടോപ്പ് കാപ്പി പാലസ് സന്ദര്‍ശനം, ലോകപ്രസിദ്ധമായ ബ്ലൂ മോസ്‌ക് സന്ദര്‍ശനം, ഇസ്തംബുളിന്റെ പൈതൃകമായ സ്‌പൈസ് ബസാറില്‍ ഷോപ്പിങ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഫാഷന്‍ ഷോയും ടര്‍ക്കിഷ് ബാത്തും ഗ്രാമസന്ദര്‍ശനുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ഗതിയില്‍ ഈ യാത്രയ്ക്ക് 7 ദിവസത്തേയ്ക്ക് ഏകദേശം 84,840 രൂപ ചെലവ് വരും. എന്നാല്‍ വനിതകള്‍ക്ക് മാത്രമായി സി വേള്‍ഡ് ഹോളിഡേയ്‌സ് 44,540 രൂപയ്ക്ക് ഈ മനോഹര യാത്ര സാധ്യമാക്കും. 

ഓഫർ നിരക്ക് വനിതകൾക്കു മാത്രമാണ്. പക്ഷേ പങ്കാളിക്കൊപ്പം യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്ന പുരുഷന്മാർക്ക് അതിനവസരമുണ്ട്; ഓഫർ ലഭിക്കില്ലെന്നു മാത്രം. യുഎസ്എ, യുകെ ഷെന്‍ഗന്‍ വീസയുള്ള ആര്‍ക്കും ഒറ്റ ദിവസത്തെ നടപടിക്രമത്തിലൂടെ ഈ യാത്രയ്ക്ക് പുറപ്പെടാം. അല്ലാത്ത ഇന്ത്യാക്കാര്‍ക്ക് ടര്‍ക്കിഷ് വീസ എടുക്കേണ്ടി വരും. നിലവില്‍ വീസ ഫീസും ഇന്‍ര്‍നാഷനല്‍ യാത്രാനിരക്കുകളും മാറ്റി നിര്‍ത്തിയാല്‍ ഒരാള്‍ക്ക് തുര്‍ക്കിയിൽ പോകാന്‍ ഏകദേശം 40000 രൂപ വിമാനനിരക്കുണ്ട്. ഇതിൽ എയർ ടിക്കറ്റും വീസ ഫീസും ഉൾപ്പെടും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:.. 9249464740, 9249464738

consult@cworldholidays.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA