ADVERTISEMENT

മിനിസ്ക്രീനിലും മോഡലിങ് രംഗത്തും ഒരേപോലെ തിളങ്ങുന്ന താരമാണ് ശാലിനി സഹോദ. താൻ അഭിനയിക്കുന്നത് ജീവിക്കാനും യാത്രചെയ്യുന്നത് ആത്മാവിനെ സന്തോഷിപ്പിക്കാനും എന്നാണ് താരം പറയുന്നത്. യാത്രയോട് അത്രയേറെ ഇഷ്ടമുണ്ട് ശാലിനിയ്ക്ക്. ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് ഏറെ ഇഷ്ടം. 

ഈ അടുത്ത് ബാലിയിൽ അവധി ആഘോഷിക്കാൻ താരം പോയിരുന്നു അതിനെ ചിത്രങ്ങളൊക്കെ ഇൻസ്റ്റഗ്രാമിൽ വൻ ഹിറ്റാണ്. 

ഇൻഡോനേഷ്യയിലെ ഒരു പ്രമുഖ ടൂറിസ്റ്റ് ദ്വീപാണ് ബാലി. ഓസ്‌ട്രേലിയയുടെ അടുത്തായതിനാൽ കൂടുതൽ സഞ്ചാരികൾ വരുന്നത് അവിടുന്നാണ്. പൊതുവെ കേരളവുമായി ഒരുപാട് സാമ്യതകൾ നിറഞ്ഞ നാടാണ് ബാലി. നമ്മുടെ സംസ്കാരവുമായി ഒരുപാട് സാമ്യതകൾ ഉള്ളതിനാൽ ബാലിയിലെ ആളുകൾക്ക് ഇന്ത്യക്കാരോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. മറ്റു പല ടൂറിസ്റ്റ് സ്ഥലങ്ങളെ വച്ച് നോക്കുമ്പോൾ ബാലിയുടെ പ്രത്യേകത ഒരു ചെറിയ ദ്വീപിനുള്ളിൽ എല്ലാതരം ആൾക്കാരെയും സന്തോഷപ്പെടുത്തുന്ന കാഴ്ചകളും വിനോദങ്ങളും  ഉണ്ടെന്നുള്ളതാണ്. ബീച്ച്, മലനിരകൾ, വെള്ളച്ചാട്ടങ്ങൾ, വോൾക്കാനോ, ഗ്രാമങ്ങൾ, അമ്പലങ്ങൾ, മസ്സാജ് പാർലേഴ്സ് അങ്ങനെ എല്ലാം ഒരു ദ്വീപിൽ തന്നെ ഒരുക്കിയിട്ടുണ്ട്.

ബാലിയുടെ ഏറ്റവും വലിയൊരു മറ്റൊരു സവിശേഷത കുറഞ്ഞ ചെലവിൽ യാത്ര പോകാം എന്നതാണ്. കൈയിലുള്ള പണത്തിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യാം. ലക്ഷ്വറി വേണമെങ്കിൽ അതാവാം, ഏറ്റവും ചെലവ് കുറഞ്ഞു യാത്ര ചെയ്യണേൽ അതുമാവാം. ഇന്ത്യയേക്കാൾ ചെലവ് കുറഞ്ഞ രീതിയിൽ യാത്ര ചെയ്യാൻ പറ്റിയ ഒരേ ഒരു സ്ഥലമാണ് ബാലി.

ഉബുദ്

അതിമനോഹരമായ ഒരു ഗ്രാമമാണ് ഉബുദ്. അതിനാൽ തന്നെ ബാലി യാത്രയിൽ മിസ് ചെയ്യാൻ പാടില്ലാത്ത ഒരു ഇടമാണിത് വയലുകൾ ആണ് ഇവിടുത്തെ പ്രത്യേകത.തനാ ലോട്ട് കടലിൽ സ്ഥിതി ചെയ്യുന്ന ഒരു അമ്പലമാണ് .ബാലിയിലെ ഒരു പ്രധാന ആകർഷണമാണ് ഈ ക്ഷേത്രം. ഇവിടുത്തെ സൂര്യോദയവും സൂര്യാസ്തമനവും വളരെ പ്രശസ്തമാണ്. 

View this post on Instagram

When in Gilli . . . . . #bali #bikini #love #gilli

A post shared by Shalini S Sahuta (@iamshalinisahuta) on

ഇന്തോനേഷ്യയിൽ വീസ ഓൺ അറൈവൽ ആയതിനാൽ മുൻകൂറായി ഒന്നും ചെയ്യേണ്ടതില്ല. പാസ്പോർട്ട് പുതുക്കാൻ ചുരുങ്ങിയത് 6 മാസം എങ്കിലുമുണ്ടോ എന്ന് നോക്കിയാൽ മതി. ഇന്ത്യൻ സിറ്റിസൺസിന് വീസ ഫീ ഇല്ല

കൊച്ചിയിൽ നിന്ന് ഏറ്റവും ലാഭത്തിൽ ലഭിക്കുന്നത് എയർ ഏഷ്യ ഫ്ലൈറ്റ് ആണ്. ഒരു മാസം എങ്കിലും മുമ്പ് ബുക്ക് ചെയ്താൽ അങ്ങോട്ടും ഇങ്ങോട്ടും കൂടി 15000-18000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. 

യാത്ര ചെയ്യുക എന്നത് സ്വയം കണ്ടെത്തലാണ് എന്നാണ് ശാലിനിയുടെ അഭിപ്രായം. കൂടുതൽ അനുഭവങ്ങൾ ആർജ്ജിക്കാനും സ്വയം ശക്തയാകാനും തന്നെ യാത്രകൾ സഹായിക്കാറുണ്ട് എന്ന് ശാലിനി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com