ADVERTISEMENT

സംവിധായിക, നിര്‍മാതാവ്, ബിസിനസ് വുമണ്‍, മോഡല്‍ തുടങ്ങി ദീന കൈവയ്ക്കാത്ത മേഖലകള്‍ ഇല്ല. ബിഗ് ബ്രദര്‍, ഫിയര്‍ ഫാക്ടര്‍, ഖത്രോംകി ഖിലാഡി തുടങ്ങിയ റിയാലിറ്റി ഷോകളിലും ദീന ഭാഗമായിട്ടുണ്ട്. ദീന ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് യാത്ര ചെയ്യാനാണ് ഈ അടുത്ത് അർമേനിയ മുഴുവൻ കറങ്ങി താരത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമില്‍ സൂപ്പർ ഹിറ്റാണ്.

ജോർജിയ, അസർബൈജാൻ, ഇറാൻ എന്നീ രാജ്യങ്ങൾക്കടുത്തുള്ള മനോഹരരാജ്യം. യൂറോപ്പിനും ഏഷ്യക്കും ഇടയിലാണ് അർമേനിയ. തൊട്ടടുത്തായി കാസ്പിയൻ കടൽ. അർമേനിയയുടെ തലസ്ഥാനം യെരവാനാണ്. ഇന്ന് കൂടുതൽ സന്ദർശകരെത്തുന്ന രാജ്യം കൂടിയാണ് അർമേനിയ. ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവർക്ക് വീസ ഓൺ അറൈവലിലൂടെ അർമേനിയയിൽ എത്താം.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിൽ ഒന്നാണ് അർമീനിയൻ തലസ്ഥാനമായ യെരവാൻ. ആകർഷകമായ വാസ്തുവിദ്യയും സമ്പന്നമായ ചരിത്രവുമുള്ള അർമേനിയയിലെ യെരേവൻ പൊതുവേ സുരക്ഷിതവും സൗഹാർദ്ദപരവും ഊഷ്മളവുമായ നഗരമാണ്. ലേക് സേവാൻ എന്നറിയപ്പെടുന്ന തടാകവും ആകർഷകമാണ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കേബിൾ കാർ സവാരി ആസ്വദിക്കുന്നത് മുതൽ വൊറോട്ടൻ മലയിടുക്കിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളിലൂടെ ഒരു റോഡ് ട്രിപ്പ് പോകുന്നതടക്കം നിരവധി കാര്യങ്ങളുണ്ട്  അർമേനിയയിൽ സഞ്ചാരികൾക്ക് ആസ്വദിക്കാൻ.

View this post on Instagram

Lunch break day dreamin 🦄💕

A post shared by Deana Uppal (@deana.uppal) on

ദീനയുടെ യാത്രകളിൽ മിക്കതും ബിസിനസ് സംബന്ധമായിട്ടുള്ളതായിരിക്കും. എങ്കിലും അവധി കിട്ടിയാൽ താരം സ്വന്തം യാത്രകളിലേക്ക് തിരിയും. അർമേനിയ കൂടാതെ മെക്സിക്കോയിലേക്കും താരം ഈയടുത്ത് യാത്ര ചെയ്തിരുന്നു.

മെക്സിക്കോയിലെ വളരെ പ്രശസ്ത നഗരമായ തുലുമാണ് ദീന അവധി ആഘോഷിക്കാൻ തിരഞ്ഞെടുത്തത്. യുനെസ്കോയുടെ  ലോക പൈതൃക സൈറ്റാണിത്. കരീബിയൻ കടലിനു അഭിമുഖമായി ഒരു മലഞ്ചെരിവിൽ സ്ഥിതി ചെയ്യുന്ന മായൻ അവശിഷ്ടങ്ങളാണ് തുലുമിലെ ഏറ്റവും പ്രധാനപ്പെട്ട സൈറ്റുകളിൽ ഒന്ന്. കടൽത്തീരത്ത് ഇരിക്കുന്ന ഒരേയൊരു പുരാവസ്തു കേന്ദ്രമാണിതെന്ന പ്രത്യേകതയുമുണ്ട്. റിവിയേര മായയിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായി കണക്കാക്കപ്പെടുന്ന പാരഡൈസ് ബീച്ചാണ് ഈ മലഞ്ചെരിവിന് കീഴിലുള്ളത്. അതിൽ നിന്ന് പ്രശസ്തമായ മെസോഅമേരിക്കൻ റീഫ് ബാരിയറിലേക്ക് വിനോദയാത്രകൾ സംഘടിപ്പിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com